ആലുവയില്‍ നാണയം വിഴുങ്ങിയ കുട്ടിയുടെ മരണം: മെഡിക്കല്‍ പാനല്‍ ഉടന്‍ രൂപീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്
മൂന്ന് വയസ്സുകാരന് ആലുവ സ്വദേശി പൃഥ്വിരാജ് ചികില്‍സ കിട്ടാതെ മരിച്ച സംഭവത്തിലാണ് എക്സ്പെര്‍ട്ട് മെഡിക്കല്‍ പാനലിന് രൂപം നല്കാന് മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഉത്തരവിട്ടത്.എക്സ്പെര്‍ട്ട് മെഡിക്കല്‍ പാനല്‍ രൂപീകരിച്ചാല്‍ മാത്രമേ മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാന്‍ കഴിയുകയുള്ളുവെന്ന് എറണാകുളം റൂറല്‍ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചിരുന്നു.
കൊച്ചി: ആലുവയില്‍ നാണയം വിഴുങ്ങിയ മൂന്ന് വയസ്സുകാരന് ആലുവ സ്വദേശി പൃഥ്വിരാജ് ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ എക്സ്പെര്‍ട്ട് മെഡിക്കല്‍ പാനലിന് രൂപം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്.പാനല്‍ അടിയന്തിരമായി രൂപീകരിക്കണമെന്ന് കമ്മീഷന് എറണാകുളം ഡി എം ഒ ക്ക് നിര്‍ദ്ദേശം നല്കി.തങ്ങള്‍ക്ക് ചികില്‍സാ പിഴവ് സംഭവിച്ചിട്ടില്ലെന്ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രി, എറണാകുളം ജനറല്‍ ആശുപത്രി, ആലുവ ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.
സംഭവത്തില്‍ ബിനാനി പുരം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന് ജില്ലാ റൂറല്‍ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്കി.എക്സ്പെര്‍ട്ട് മെഡിക്കല്‍ പാനല്‍ രൂപീകരിച്ചാല്‍ മാത്രമേ മരണത്തിന്റെ യഥാര്‍ഥ കാരണം അറിയാന്‍ കഴിയുകയുള്ളുവെന്ന് റൂറല്‍ പോലീസ് മേധാവി കമ്മീഷനെ അറിയിച്ചിരുന്നു.
RELATED STORIES
'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMTആവേശം കൊട്ടിക്കയറി; ഇനി നിശബ്ദ പ്രചാരണം
24 April 2024 12:28 PM GMTഐസിയു പീഡനക്കേസിലെ അതിജീവിത സമരം താത്കാലികമായി അവസാനിപ്പിച്ചു
24 April 2024 11:57 AM GMTലോക്സഭ തിരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തിന് മൂന്ന് ദിവസം മാത്രം ശേഷിക്കെ...
24 April 2024 11:56 AM GMTപ്രധാനമന്ത്രി മുസ്ലിംകള്ക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നു;...
24 April 2024 11:54 AM GMT'ആകാശത്തിലെ രാജ്ഞിക്ക്' വിട; എയർ ഇന്ത്യയുടെ അഭിമാനമായിരുന്ന ജംബോ...
24 April 2024 11:49 AM GMT