Kerala

കവര്‍ച്ചപ്രതിരോധിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം: മുഖ്യപ്രതി അറസ്റ്റില്‍

തോപ്പുംപടി, രാമേശ്വരം ,മലര്‍ കണ്ടം വീട്ടില്‍ വിഷ്ണു (മൈന്‍ഡ് കണ്ണന്‍-28)വിനെയാണ് സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 മണിക്ക് എറണാകുളം ചിറ്റൂര്‍ റോഡില്‍ എസ്ആര്‍വി സ്‌കൂളിനടുത്ത് ആയിരുന്നു സംഭവം

കവര്‍ച്ചപ്രതിരോധിച്ച ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ കൊലപ്പെടുത്താന്‍ ശ്രമം: മുഖ്യപ്രതി അറസ്റ്റില്‍
X

കൊച്ചി : കൊച്ചിനഗരമധ്യത്തില്‍ രാത്രിയില്‍ കവര്‍ച്ചാ ശ്രമം തടഞ്ഞ ട്രാന്‍സ്ജന്‍ഡര്‍ യുവതിയെ കുത്തികൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിലെ മുഖ്യപ്രതിയെ എറണാകുളം സെന്‍ട്രല്‍ പോലിസ് അറസ്റ്റ് ചെയ്തു.തോപ്പുംപടി, രാമേശ്വരം ,മലര്‍ കണ്ടം വീട്ടില്‍ വിഷ്ണു (മൈന്‍ഡ് കണ്ണന്‍-28)വിനെയാണ് സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റു ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30 മണിക്ക് എറണാകുളം ചിറ്റൂര്‍ റോഡില്‍ എസ്ആര്‍വി സ്‌കൂളിനടുത്ത് ആയിരുന്നു സംഭവം. കൂട്ടുകാരോടൊത്ത് എടിഎം കൗണ്ടറില്‍ നിന്നും പണം എടുക്കാന്‍ എത്തിയ കരിങ്കുന്നം സ്വദേശിനിയായ ട്രാന്‍സര്‍ യുവതിയാണ് അക്രമത്തിന് ഇരയായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം ആണ് തടഞ്ഞുനിര്‍ത്തിയത്. സംഘത്തിലുണ്ടായിരുന്ന വിഷ്ണു ബൈക്കില്‍ നിന്നിറങ്ങി യുവതിയുടെ കഴുത്തില്‍ വാക്കത്തിവെച്ച് പണം ആവശ്യപ്പെടുകയായിരുന്നു.

വാക്കത്തി തട്ടി മാറ്റി ഓടിയ യുവതിയുടെ പിന്നാലെ ഓടിയ ഇയാള്‍ വീണ്ടും തടഞ്ഞു നിര്‍ത്തി കൈവശം ഉണ്ടായിരുന്ന ബാഗില്‍ നിന്നും മറ്റൊരു കത്തിയെടുത്ത് യുവതിയുടെ തുടയില്‍ കുത്തുകയായിരുന്നു. തുടര്‍ന്ന് നെഞ്ചില്‍ നെഞ്ചില്‍ കുത്താനുള്ള പ്രതിയുടെ ശ്രമം തടഞ്ഞ യുവതിയുടെ കൈയില്‍ ഗുരുതരമായി പരിക്കേറ്റു. തലയില്‍ ഉള്‍പ്പെടെ ശരീരത്തിന്റെ പലഭാഗത്തും കത്തി കൊണ്ടുള്ള ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സതേടിയ യുവതി സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട മറ്റു രണ്ടു പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി.എറണാകുളം എസിപി കെ ലാല്‍ജിയുടെ മേല്‍നോട്ടത്തില്‍, സെന്‍ട്രല്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിനെക്കൂടാതെ സബ്ഇന്‍സ്‌പെക്ടര്‍ മാരായ വിപിന്‍ കുമാര്‍ കെ ജി, എ എക്‌സ് തോമസ് , കെ ഫുള്‍ജന്‍, എ എസ് ഐ മാരായ ഗോപി, ഗോവിന്ദന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it