കാര്‍ട്ടൂണിസ്റ്റ് യേശുദാസന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നു
പുസ്തകക്കട ഓണ്‍ ലൈന്‍ ബുക്ക് സ്‌റ്റോറിലൂടെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുസ്തകം വിപണിയിലെത്തുമെന്ന് ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധിഖ് അഹമ്മദ് പറഞ്ഞു

കൊച്ചി: മലയാളത്തിന്റെ മണ്‍മറിഞ്ഞ അനുഗ്രഹീത കാര്‍ട്ടൂണിസ്റ്റ്് യേശുദാസന്റെ ആത്മകഥ പ്രസിദ്ധീകരിക്കുന്നു.ഇറാം ഗ്രൂപ്പിന്റെ സഹോദര സ്ഥാപനമായ പുസ്തകക്കട ഓണ്‍ ലൈന്‍ ബുക്ക് സ്‌റ്റോറിലൂടെ അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ പുസ്തകം വിപണിയിലെത്തുമെന്ന് ഇറാം ഗ്രൂപ്പ് ചെയര്‍മാന്‍ സിദ്ധിഖ് അഹമ്മദ് പറഞ്ഞു.
യേശുദാസന്‍ കുറിച്ചിട്ട സംഭവങ്ങളും അനുഭവങ്ങളും കോര്‍ത്തിണക്കിയ ഈ പുസ്തകം കേരളത്തിലെ കാര്‍ട്ടൂണ്‍ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയുടെ ചരിത്ര വഴികളുടെ ഒരു അടയാളപ്പെടുത്തല്‍ കൂടിയായിരിക്കും. മലയാളികളുടെ പ്രിയ കവിയായിരുന്ന ഒ എന്‍ വി കുറുപ്പിന്റെ വരികളായ '' ഒരു വട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ മേയുന്ന ' എന്നാണ് പുസ്തകത്തിന് പേര് നല്‍കിയിരിക്കുന്നത്.
ചലച്ചിത്ര താരം മമ്മൂട്ടിയുടേതാണ് അവതാരിക. സാമൂഹിക സാംസ്‌ക്കാരിക രംഗത്തെ നിരവധി പ്രമുഖരുടെ അനുസ്മരണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . യേശുദാസനെ ഇഷ്ടപ്പെടുന്ന ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ലക്ഷകണക്കിനു ആളുകള്‍ക്കായി ഈ ആത്മകഥ സമര്‍പ്പിക്കുന്നതില്‍ അഭിമാനമുണ്ടെന്നും സിദ്ധിഖ് അഹമ്മദ് പറഞ്ഞു.
RELATED STORIES
പി എം എ സലാമിന്റെ പ്രസ്താവന ക്രൂരം; ലീഗ് നിലപാട് വ്യക്തമാക്കണമെന്ന്...
18 May 2022 4:55 PM GMTശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില്‍ പോസ്റ്റ്; ഡല്‍ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMTഗ്യാന്‍വാപി മസ്ജിദ്: ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും...
18 May 2022 4:21 PM GMT'പൊതുപ്രവര്‍ത്തനം കുറ്റകൃത്യമല്ല; അന്യായമായി കാപ്പ ചുമത്തിയത്...
18 May 2022 4:09 PM GMT'കുത്തബ് മിനാര്‍ സൂര്യനെ നിരീക്ഷിക്കാന്‍ വിക്രമാദിത്യ രാജാവ്...
18 May 2022 4:03 PM GMTരാജസ്ഥാനില്‍ കോണ്‍ഗ്രസ് എംഎല്‍എ രാജിവച്ചു, മുഖ്യമന്ത്രി ഗെലോട്ടിന്റെ...
18 May 2022 4:02 PM GMT