നടിയെ ആക്രമിച്ച കേസ്: അഞ്ചു സാക്ഷികളെക്കൂടി വിസ്തരിക്കാന്‍ ഹൈക്കോടതി അനുമതി
പുതിയതായി അഞ്ചു സാക്ഷികളെ വിസ്തരിക്കാന്‍ ആണ് അനുമതി നല്‍കിയിരിക്കുന്നത്.പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ 10 ദിവസത്തിനകം നിയമിക്കാന്‍ നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പുതിയ സാക്ഷികളെ വിസ്തരിക്കാന്‍ ഹൈക്കോടതിയുടെ അനുമതി.അന്വേഷണ സംഘത്തിന്റെയും പ്രോസിക്യൂഷന്റെയും ആവശ്യപ്രകാരമാണ് ഹൈക്കോടതിയുടെ അനുമതി.രണ്ടു പ്രധാന ആവശ്യങ്ങളാണ് നേരത്തെ പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നത്.കേസില്‍ നേരത്തെ വിസ്തരിച്ച 16 സാക്ഷികളെ വീണ്ടും വിസ്തരിക്കണം,പ്രതികളുടെ മൊബൈല്‍ ഫോണ്‍ രേഖകളുടെ അസല്‍ പകര്‍പ്പ് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിക്കണം എന്നിവയായിരുന്നു ആവശ്യം.ഇതിലാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ നിന്നും പ്രോസിക്യൂഷന് ആശ്വാസമായ വിധിയുണ്ടായിരിക്കുന്നത്.
പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ട അഞ്ചു സാക്ഷികളെ പുതിയതായി വിസ്തരിക്കാന്‍ കോടതി അനുമതി നല്‍കി.മൊബൈല്‍ ഫോണ്‍ രേഖകളുടെ അസല്‍ പകര്‍പ്പ് ഹാജരാക്കാനും കോടതി നിര്‍ദ്ദേശം നല്‍കി.കേസിന്റെ വിചരാണ നപടികള്‍ക്കായി പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ 10 ദിവസത്തിനകം നിയമിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ നിയോഗിച്ചിരുന്ന രണ്ടും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍മാരും രാജിവെച്ചു പോയിരുന്നു.പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ 10 ദിവസത്തിനകം നിയമിക്കാന്‍ നടപടി സ്വീകരിക്കാനും കോടതി നിര്‍ദ്ദേശിച്ചു.
RELATED STORIES
ശിവലിംഗത്തെ കുറിച്ച് സമൂഹ മാധ്യമത്തില് പോസ്റ്റ്; ഡല്ഹി ഹിന്ദു കോളജ്...
18 May 2022 4:24 PM GMTഗ്യാന്വാപി മസ്ജിദ്: ഹിംസാത്മക ഹിന്ദുത്വ ഭീകരതയ്ക്ക് ഭരണകൂടവും...
18 May 2022 4:21 PM GMT'പൊതുപ്രവര്ത്തനം കുറ്റകൃത്യമല്ല; അന്യായമായി കാപ്പ ചുമത്തിയത്...
18 May 2022 4:09 PM GMT'കുത്തബ് മിനാര് സൂര്യനെ നിരീക്ഷിക്കാന് വിക്രമാദിത്യ രാജാവ്...
18 May 2022 4:03 PM GMTരാജസ്ഥാനില് കോണ്ഗ്രസ് എംഎല്എ രാജിവച്ചു, മുഖ്യമന്ത്രി ഗെലോട്ടിന്റെ...
18 May 2022 4:02 PM GMTത്രിപുരയില് പത്രപ്രവര്ത്തകന് ലോക്കപ്പില് ക്രൂരപീഡനം; പോലിസുകാരന്...
18 May 2022 3:54 PM GMT