Kerala

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നതിനുള്ള പാസ്; വാഹന നമ്പര്‍ രേഖപ്പെടുത്താത്ത രീതിയില്‍ സോഫ്റ്റ് വെയര്‍ ക്രമീകരിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ക്ക് യാത്രാ പാസ്സില്‍ വാഹന നമ്പര്‍ രേഖപ്പെടുത്തണം എന്ന നിബന്ധന സ്വന്തമായി വാഹനമി മില്ലാത്തവര്‍ക്ക് ബുദ്ധിമുട്ടാണെന്നും അത് കൊണ്ട് തന്നെ അത്തരം ആളുകളെ നാട്ടിലെത്തിക്കാന്‍ സാധിക്കുന്നില്ല എന്നും ആള്‍ ഇന്ത്യ കെ എം സി സി തമിഴ്നാട് ഘടകവും ബാംഗ്ളൂര്‍ സെന്‍ട്രല്‍ കമ്മിറ്റിയും ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നതിനുള്ള പാസ്; വാഹന നമ്പര്‍ രേഖപ്പെടുത്താത്ത രീതിയില്‍ സോഫ്റ്റ് വെയര്‍ ക്രമീകരിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍
X

കൊച്ചി: ഇതര സംസ്ഥാനങ്ങളിലുള്ള മലയാളികള്‍ക്ക് നാട്ടിലേക്ക് വരുന്നതിനായി നല്‍കുന്ന പാസില്‍ വാഹന നമ്പര്‍ രേഖപ്പെടുത്താത്ത രീതിയില്‍ സോഫ്റ്റ് വെയര്‍ ക്രമീകരിക്കുമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മലയാളികള്‍ക്ക് യാത്രാ പാസ്സില്‍ വാഹന നമ്പര്‍ രേഖപ്പെടുത്തണം എന്ന നിബന്ധന സ്വന്തമായി വാഹനമി മില്ലാത്തവര്‍ക്ക് ബുദ്ധിമുട്ടാണെന്നും അത് കൊണ്ട് തന്നെ അത്തരം ആളുകളെ നാട്ടിലെത്തിക്കാന്‍ സാധിക്കുന്നില്ല എന്നും ആള്‍ ഇന്ത്യ കെ എം സി സി തമിഴ്നാട് ഘടകവും ബാംഗ്ളൂര്‍ സെന്‍ട്രല്‍ കമ്മിറ്റിയും ഹൈക്കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.

വാഹന നമ്പര്‍ മാറ്റം വരുത്താന്‍ സാധിക്കുന്ന തരത്തില്‍ സോഫ്റ്റ് വയര്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ടു കേരള സര്‍ക്കാര്‍ എന്തെല്ലാം ക്രമീകരണങ്ങളാണ് ഇത്തരം ആളുകളുടെ യാത്രക്കായി ചെയ്തിരിക്കുന്നത് എന്ന് കാണിച്ച് കോടതിയില്‍ സത്യവാങ്മൂലം നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ആഭ്യന്തര വിമാന സര്‍വീസ് ആരംഭിക്കുന്നതു സംബന്ധിച്ചു മെയ് 19 ഓടുകൂടി തീരുമാനമാകുമെന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. ഡല്‍ഹിയില്‍ നിന്നു വിവിധ സംസ്ഥാനങ്ങളിലേക്ക് വിമാന സര്‍വീസ് ആരംഭിച്ചിട്ടും കേരളത്തിലേക്ക് സര്‍വീസ് ആരംഭിച്ചിട്ടില്ലെന്ന വിവരം ചൂണ്ടിക്കാട്ടിയപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം ബോധിപ്പിച്ചത്.

രാജധാനി പോലെയുള്ള ട്രെയിനില്‍ യാത്രാക്കൂലിയായി 4000 മുതല്‍ 5000 രൂപ വരെയാണ് ഈടാക്കുന്നതെന്നും ഡല്‍ഹിയില്‍ കുടുങ്ങി കിടക്കുന്ന വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക താങ്ങാനാവില്ലെന്നും ഡല്‍ഹി കെഎംസിസിക്കുവേണ്ടി അഡ്വ. ഹാരിസ് ബീരാന്‍ കോടതിയില്‍ ബോധിപ്പിച്ചു. കൊവിഡ് കാലത്ത് എ സി ഉപയോഗിക്കാത്ത യാത്ര ചെയ്യണമെന്നാണ് ആരോഗ്യ വകുപ്പു നല്‍കുന്ന നിര്‍ദ്ദേശമെന്നും രാജധാനി പോലെയുള്ള എ സി ട്രെയിനുകളുടെ കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശിക്കണണെന്നും ഹരജിക്കാരന്‍ ആവശ്യപ്പെട്ടു. ഹരജി 19നു വീണ്ടും പരിഗണിക്കും.

Next Story

RELATED STORIES

Share it