Kerala

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കുത്തക കമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കമെന്ന്; പ്രതിഷേധമുയരണമെന്ന് എസ്ഡിപിഐ

സാധാരണക്കാരുടെ അത്താണിയായ റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്.എറണാകുളം പോലെ ഭൂമിക്ക് ഏറെ വാണിജ്യ മൂല്യമുള്ള നഗരത്തില്‍ 68 ഏക്കര്‍ റെയില്‍വേ ഭൂമിയാണ് അദാനി കമ്പനിക്ക് നിസ്സാര വിലക്ക് കൈമാറുന്നത്.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് കൈമാറ്റം ചെയ്തതിന്റെ തനിയാവര്‍ത്തനമാണ് വീണ്ടും നടക്കുന്നതെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍

എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കുത്തക കമ്പനികള്‍ക്ക് കൈമാറാനുള്ള നീക്കമെന്ന്; പ്രതിഷേധമുയരണമെന്ന് എസ്ഡിപിഐ
X

കൊച്ചി : എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷന്‍ കുത്തക കമ്പനികള്‍ക്ക് നല്‍കുന്നതിനെതിരെ ജനകീയ പ്രതിഷേധമുയരണമെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി വി എം ഫൈസല്‍ ആവശ്യപ്പെട്ടു.സാധാരണക്കാരുടെ അത്താണിയായ റെയില്‍വേ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതാണ്.എറണാകുളം പോലെ ഭൂമിക്ക് ഏറെ വാണിജ്യ മൂല്യമുള്ള നഗരത്തില്‍ 68 ഏക്കര്‍ റെയില്‍വേ ഭൂമിയാണ് അദാനി കമ്പനിക്ക് നിസ്സാര വിലക്ക് കൈമാറുന്നത്.തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അദാനിക്ക് കൈമാറ്റം ചെയ്തതിന്റെ തനിയാവര്‍ത്തനമാണ് വീണ്ടും നടക്കുന്നത്.

റെയില്‍വേ ഭൂമി സ്വകാര്യ കുത്തകകള്‍ക്ക് ചുളുവിലക്ക് കൈമാറ്റം ചെയ്യാനുള്ള നീക്കം പുറത്തറിഞ്ഞിട്ടും ഇടത് സര്‍ക്കാര്‍ അതിനെതിരെ ചെറുവിരല്‍ അനക്കാന്‍ തയ്യാറായിട്ടില്ലെന്നും വി എം ഫൈസല്‍ പറഞ്ഞു.റെയില്‍വേ സ്റ്റേഷനുകളുടെ സ്വകാര്യ വല്‍ക്കരണത്തിലൂടെ മിതമായ നിരക്കില്‍ ട്രെയിനില്‍ യാത്ര ചെയ്യാന്‍ കഴിയാത്ത സാഹചര്യമാണ് സൃഷ്ടിക്കപ്പെടാന്‍ പോകുന്നത്. ടിക്കറ്റ് വില അടിക്കടി വര്‍ധിപ്പിച്ച് തീവണ്ടി യാത്രാ ചിലവ് സാധാരണ ജനങ്ങള്‍ക്ക് താങ്ങാന്‍ കഴിയാത്തതാകും. യുസര്‍ ഫീ, പാര്‍ക്കിങ് ഫീ തുടങ്ങി വിവിധ പേരുകളില്‍ ജനങ്ങള്‍ ചൂഷണം ചെയ്യപ്പെടും.ഇന്ധന വില നിര്‍ണായധികാരം എണ്ണ കമ്പനികള്‍ക്ക് വിട്ടു നല്‍കിയത് പോലുള്ള അതി ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്ന് വരണമെന്ന് എസ്ഡിപിഐ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it