അഭയകേസ്: വിചാരണ നീട്ടിവെയ്ക്കരുതെന്ന് സിബിഐ ഹൈക്കോടതിയില്‍
പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍ ,സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.വീഡിയോ കോണ്‍ഫ്രന്‍സ് വഴി കേസിന്റെ വിചാരണ നടത്താനാവുമെന്നും കുറ്റകൃത്യം നടന്നിട്ട് 27 വര്‍ഷമായെന്നും ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും സിബിഐ ബോധിപ്പിച്ചു

കൊച്ചി: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് അഭയ കേസില്‍ വിചാരണ നീട്ടിവെക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച ഹരജി അനുവദിക്കരുതെന്നു സിബിഐ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍ ,സിസ്റ്റര്‍ സെഫി എന്നിവരാണ് വിചാരണ നീട്ടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
വീഡിയോ കോണ്‍ഫ്രന്‍സ് വഴി കേസിന്റെ വിചാരണ നടത്താനാവുമെന്നും കുറ്റകൃത്യം നടന്നിട്ട് 27 വര്‍ഷമായെന്നും ഇനിയും നീട്ടിക്കൊണ്ടുപോകാന്‍ അനുവദിക്കരുതെന്നും സിബിഐ ബോധിപ്പിച്ചു.സീനിയര്‍ അഭിഭാഷകര്‍ക്ക് വീഡിയോ കോണ്‍ഫ്രന്‍സ് വഴി കേസില്‍ ഹാജാരാവാനാവുമെന്നും സഹായികളെ വിചാരണ കോടതിയില്‍ നേരിട്ടു ഹാജാരാക്കാമെന്നും സിബിഐ വ്യക്തമാക്കി.കാലത്തിനൊപ്പം മാറാന്‍ തയ്യാര്‍ ആവണം എന്ന് അഭിപ്രായപ്പെട്ട കോടതി വിചാരണ മുന്നോട്ടു പോയല്ലേ തീരൂ എന്ന് വാക്കാല്‍ അഭിപ്രായപെട്ടു. ഹരജി വിധി പറയാനായി ചൊവ്വാഴ്ചത്തേക്ക് മാറ്റി.അത് വരെ വിചാരണ മാറ്റിവയ്ക്കാന്‍ കോടതി ഉത്തരവിട്ടു.
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിന് ശേഷമാണ് വിചാരണ ആരംഭിച്ചത്. സിസ്റ്റര്‍ അഭയയെ 1992 മാര്ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.വിചാരണ നടപടികളില്ലാതെ തന്നെ കേസില്‍ പ്രതിയായിരുന്ന ഫാ.ജോസ് പുതൃക്കയിലിനെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ലോക്കല്‍ പോലിസ് 17 ദിവസവും ക്രൈംബ്രാഞ്ച് ഒമ്പതുമാസവും അന്വേഷണം നടത്തി അവസാനിപ്പിച്ച കേസ് 1993 ലാണ് സിബിഐ ഏറ്റെടുത്തത്.
RELATED STORIES
വയനാട്ടില് നിന്നും കാണാതായ അമ്മയും അഞ്ച് മക്കളും സുരക്ഷിതര്
21 Sep 2023 3:02 PM GMTകോട്ടയത്ത് കനത്ത മഴ; ഉരുള്പൊട്ടല്, ഏഴു ജില്ലകളില് യെല്ലോ അലേര്ട്ട്
21 Sep 2023 1:59 PM GMTവോട്ടര്പട്ടികയില് പേര് ചേര്ക്കാന് ആധാര് നിര്ബന്ധമില്ലെന്ന്...
21 Sep 2023 1:03 PM GMTനബിദിനാഘോഷത്തിന് കൊടിതോരണങ്ങള് കെട്ടുന്നതിനിടെ വിദ്യാര്ഥികളെ...
21 Sep 2023 11:56 AM GMTവനിതാ സംവരണ ബില്: ഒബിസിയെ ഒഴിവാക്കിയത് നിരാശാജനകവും...
21 Sep 2023 11:42 AM GMTഉത്തര്പ്രദേശില് മുസ്ലിം യുവാവിനെ പോലിസ് വെടിവെച്ച് കൊന്നു
21 Sep 2023 6:16 AM GMT