You Searched For "cbi"

യുഎഇയിലെ കൊലപാതകം വിചാരണ ആദ്യമായി ഇന്ത്യയില്‍

23 Jan 2020 9:11 PM GMT
യുഎഇയില്‍ നടന്ന കൊലപാതക കേസിന്റെ വിചാരണ ആദ്യമായി ഇന്ത്യയില്‍ നടക്കുന്നു. അബുദബിയില്‍ 300 ദിര്‍ഹമിന് വേണ്ടി സഹപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ഇന്ദ്രജീത് സിംഗിനെയാണ് ഡല്‍ഹിയിലെ സിബിഐ കോടതി വിചാരണ നടത്തുന്നത്.

വെടിവെയ്പുണ്ടായ നടി ലീന മരിയയുടെ കൊച്ചിയിലെ ബ്യൂട്ടി പാര്‍ലറില്‍ സി ബി ഐ റെയിഡ്

23 Jan 2020 12:56 PM GMT
സിബി ഐ ഹൈദരാബാദ് യൂനിറ്റ് രജിസറ്റര്‍ ചെയ്ത കേസിലായിരുന്നു റെയിഡ്. സിബി ഐ കേസില്‍ പ്രതിയായ വ്യവസായിയില്‍ നിന്നും സിബി ഐ ഓഫിസര്‍ മാരാണെന്ന വ്യാജനേ പണം തട്ടാന്‍ ശ്രമിച്ച രണ്ടു പ്രതികളിലൊരാള്‍ക്ക് ലീന മരിയയുമായി ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയിഡ് രാവിലെ ഒമ്പതു മണിക്കാരംഭിച്ച റെയിഡ് ഉച്ചകഴിഞ്ഞാണ് അവസാനിച്ചത്.ഇവിടെ നിന്നും ബാങ്കിന്റേതടക്കം ഏതാനും രേഖകളും ഇവര്‍ കസ്റ്റഡിയില്‍ എടുത്തതായാണ് വിവരം

അനധികൃത സ്വത്ത് കേസ്: ജഗന്‍മോഹന്‍ റെഡ്ഡി സിബിഐ കോടതിയില്‍ ഹാജരായി

10 Jan 2020 6:35 AM GMT
വെള്ളിയാഴ്ച രാവിലെയാണ് ജഗന്‍ കോടതിയിലെത്തിയത്. 2019 മെയ് 30ന് മുഖ്യമന്ത്രിയായശേഷം ഇത് ആദ്യമാണ് ജഗന്‍ കോടതിയില്‍ ഹാജരാവുന്നത്.

നെടുങ്കണ്ടം കസ്റ്റഡി മരണം: സി ബി ഐ കേസ് രജിസ്റ്റര്‍ ചെയ്ത് ഉടന്‍ അന്വേഷണം ആരംഭിക്കണമെന്ന് ഹൈക്കോടതി

9 Jan 2020 2:43 PM GMT
കേസ് സിബി ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവിട്ട പശ്ചാത്തലത്തില്‍ കേസിന്റെ രേഖകള്‍ സിബി ഐക്ക് കൈമാറണമെന്ന് ക്രൈംബ്രാഞ്ചിനോട് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.എന്നാല്‍ നാളിതുവരെ സിബി ഐ കേസ് സിബി ഐ ഏറ്റെടുത്തില്ല.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടില്ലെന്നായിരുന്നു വാദം.കൊല്ലപ്പെട്ട രാജ്കുമാറിന്റെ മാതാവും ഭാര്യയും മക്കളും നേരത്തെ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ ഹരജി നല്‍കിയിരുന്നു.പോലിസിന്റ നിലപാടിനെതിരെ വീണ്ടും ഇവര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് പുതിയ ഉത്തരവ്

കവിയൂര്‍ കൂട്ടമരണക്കേസ്: സിബിഐയുടെ നാലാമത് അന്വേഷണ റിപോര്‍ട്ടും കോടതി തള്ളി

1 Jan 2020 1:05 PM GMT
കവിയൂരിലെ പൂജാരിയും കുടുംബവും ആത്മഹത്യചെയ്തതാണെന്ന അന്വേഷണസംഘത്തിന്റെ റിപോര്‍ട്ടാണ് തള്ളിയത്. കേസില്‍ അന്വേഷണസംഘത്തോട് തുടരന്വേഷണം നടത്താനും കോടതി ഉത്തരവിട്ടു.

കവിയൂര്‍ കൂട്ടമരണം: സിബിഐ അന്വേഷണ റിപോര്‍ട്ടിനെതിരായ ഹരജിയില്‍ ഇന്ന് വിധി

31 Dec 2019 2:32 AM GMT
2004 സപ്തംബര്‍ 28നാണ് കവിയൂരില്‍ ഒരു ക്ഷേത്രപൂജാരിയും ഭാര്യയും മൂന്നുമക്കളെയുമാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇത് ആത്മഹത്യയാണെന്നാണ് സിബിഐയുടെ കണ്ടെത്തല്‍.

നടന്‍ കലാഭവന്‍ മണിയുടെ മരണം കരള്‍രോഗം മൂലമെന്ന് സിബിഐ

30 Dec 2019 2:56 PM GMT
സിബിഐ എറണാകുളം സിജെഎം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു.മണിയുടെ രക്തത്തില്‍ കണ്ടെത്തിയ മീഥേല്‍ ആല്‍ക്കഹോളിന്റെ അംശം അപകടകരമായി അളവിലല്ലെന്നും റിപോര്‍ട്ടില്‍ സിബിഐ ചൂണ്ടിക്കാട്ടുന്നു.35 പേജുള്ള റിപോര്‍ടാണ് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്. പച്ചക്കറികള്‍ വേവിക്കാതെ കഴിച്ചതിനാലാണ് മണിയുടെ ശരീരത്തില്‍ കീടനാശിനിയുടെ അംശം കണ്ടെത്തിയതെന്നാണ് റിപോര്‍ട്ടില്‍ പറയുന്നു

ഫാത്തിമ ലത്തീഫിന്റെ മരണം: സിബിഐ അന്വേഷണത്തിന് തമിഴ്‌നാട് സര്‍ക്കാരിന്റെ ശുപാര്‍ശ

15 Dec 2019 4:27 AM GMT
അന്വേഷണം സിബിഐയ്ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി ഡിജിപിയും ചെന്നൈ പോലിസ് കമ്മീഷണറും സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിരുന്നു.

അഴിമതി: സംഗീതനാടക അക്കാദമി മുന്‍ ചെയര്‍പേഴ്‌സന്‍ ലീല സാംസണെതിരേ സിബിഐ കേസ്

14 Dec 2019 1:12 PM GMT
സാംസ്‌കാരിക മന്ത്രാലയത്തിലെ ചീഫ് വിജിലന്‍സ് ഓഫിസറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

സാമ്പത്തിക പ്രശ്നം ക്രൈംബ്രാഞ്ച് അന്വേഷിട്ടില്ല: ബാലഭാസ്‌കറിന്റെ പിതാവ്

10 Dec 2019 7:38 AM GMT
സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സര്‍ക്കാരിന് നേരത്തെ കത്ത് നല്‍കിയിരുന്നു. കേസ് കുടുംബവഴക്ക് ആക്കി തീര്‍ക്കാന്‍ ശ്രമം നടന്നു.

ബാലഭാസ്‌കറിന്റെ മരണം: അന്വേഷണം സിബിഐക്ക് വിട്ട് സര്‍ക്കാര്‍

10 Dec 2019 5:45 AM GMT
2018 സപ്തംബര്‍ 25നാണ് ബാലഭാസ്‌കര്‍ കാറപകടത്തില്‍ കൊല്ലപ്പെടുന്നത്. കഴക്കൂട്ടത്തിനടുത്ത് പള്ളിപ്പുറത്ത് വഴിയരുകിലെ മരത്തിലേക്ക് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ഇടിച്ച് കയറുകയായിരുന്നു.

മെഡിക്കല്‍ പ്രവേശന അഴിമതി; അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരേ സിബിഐ കേസ്

6 Dec 2019 6:16 PM GMT
ലഖ്‌നോവിലെ പ്രസാദ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ 2017-18 വര്‍ഷത്തിലേക്കുള്ള വിദ്യാര്‍ഥി പ്രവേശനം തടഞ്ഞ അലഹബാദ് ഹൈക്കോടതി വിധിയില്‍ കൃത്രിമം കാട്ടിയെന്നാണ് ജസ്റ്റിസ് എസ് എന്‍ ശുക്ലക്കെതിരെയുള്ള പരാതി. പരാതി അന്വേഷിച്ച സിബിഐ ജസ്റ്റിസ് എസ് എന്‍ ശുക്ലയുടെ ലഖ്‌നോവിലെ വസതിയിലും മറ്റ് പ്രതികളുടെ മീററ്റിലെയും ഡല്‍ഹിയിലെയും വീടുകളിലും റെയ്ഡ് നടത്തി.

ചെമ്പരിക്ക ഖാസി വധം: സിബിഐ പുനരന്വേഷണം നടത്തും

5 Dec 2019 10:10 AM GMT
സിബിഐയുടെ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍, മരണം ആത്മഹത്യയാണ് എന്നതിന് തെളിവില്ലെങ്കിലും വിദഗ്ധാഭിപ്രയം അനുസരിച്ച് സാഹചര്യതെളിവുകളുടെ അടിസ്ഥാനത്തില്‍ മരണം ആത്മഹത്യയാണെന്ന് പ്രസ്താവിച്ചു.

ഫാത്തിമ ലത്തീഫിന്‍റെ മരണം സിബിഐ അന്വേഷിക്കും; കുടുംബത്തിന് കേന്ദ്ര സർക്കാരിന്റെ ഉറപ്പ്

5 Dec 2019 8:55 AM GMT
ഫാത്തിമയുടെ മൊബൈല്‍ ഫോണിലെ ആത്മഹത്യാക്കുറിപ്പ് ഫോറന്‍സിക് വിഭാഗം ഇന്നലെ സ്ഥിരീകരിച്ചിരുന്നു.

മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ റെയ്ഡ്: 26 ലക്ഷത്തിന്റെ നിരോധിത നോട്ടുകള്‍ പിടിച്ചെടുത്തു

23 Nov 2019 9:14 AM GMT
കേന്ദ്രസര്‍ക്കാറിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് മണിപ്പൂര്‍ സര്‍ക്കാരാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വാളയാര്‍ പെണ്‍കുട്ടികളുടെ ദുരൂഹമരണം: സിബിഐ അന്വേഷണത്തിന് കേന്ദ്രം ഇടപെടണമെന്ന് എന്‍ കെ പ്രേമചന്ദ്രന്‍ എംപി

20 Nov 2019 9:53 AM GMT
വാളയാര്‍ സംഭവത്തില്‍ സിബിഐ അന്വേഷണവും കേരളത്തിലെ സര്‍വകലാശാലകളുടെ മാര്‍ക്ക് ദാനതട്ടിപ്പും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികളെ തിരുവനന്തപുരത്ത് നിഷ്ഠൂരമായി തല്ലിച്ചതച്ച പോലിസ് നടപടി മനുഷ്യത്വരഹിതമാണ്.

ആംനസ്റ്റി ഓഫിസുകളിലെ സിബി ഐ റെയ്ഡ്: എന്‍സിഎച്ച്ആര്‍ഒ അപലപിച്ചു

17 Nov 2019 4:38 AM GMT
റെയ്ഡ്. ആംനസ്റ്റിക്കെതിരായ സിബിഐ റെയ്ഡ് അമിതാധികാര പ്രയോഗത്തിന്റെ ഒറ്റപ്പെട്ട സംഭവമല്ലെന്നും ഗൗരവത്തോടെ മനസ്സിലാക്കേണ്ടതുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളെയും മാധ്യമങ്ങളെയും എന്‍ജിഒകളെയും മനുഷ്യാവകാശ സംഘടനകളെയും സമ്മര്‍ദ്ദത്തിലാക്കി എതിര്‍ശബ്ദങ്ങളെ അടിച്ചമര്‍ത്താനുള്ള ശ്രമങ്ങള്‍ ആവര്‍ത്തിക്കുകയാണ്.

പെരിയ ഇരട്ടക്കൊലപാതകം: സിബി ഐ അന്വേഷണത്തെ എതിര്‍ത്ത സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

16 Nov 2019 10:22 AM GMT
കൊല്ലപ്പെട്ട ശരതിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ നല്‍കിയ ഹരജിയില്‍ നേരത്തെ ഹൈക്കോടതി സിംഗിള്‍ ബഞ്ച് സിബി ഐ അന്വേഷത്തിന് ഉത്തരവിട്ടിരുന്നു. ഇതിനെതിരായണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്.കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ സിബി ഐ അന്വേഷണം ആവശ്യമില്ലെന്നാണ് സര്‍ക്കാര്‍ നിലപാട്

ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ ബെംഗളൂരു ഓഫിസില്‍ സിബിഐ റെയ്ഡ്

15 Nov 2019 1:10 PM GMT
വര്‍ഷങ്ങളായി വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്‌സിആര്‍എ) ലംഘിക്കുന്നുവെന്നാരോപിച്ച് ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇന്ത്യ അന്വേഷണ ഏജന്‍സികളുടെ നിരീക്ഷത്തിലാണ്.

റഫേല്‍ ഇടപാട്: പുനപ്പരിശോധനാ ഹരജികള്‍ സുപ്രിംകോടതി തള്ളി; കോണ്‍ഗ്രസിന് തിരിച്ചടി

14 Nov 2019 6:05 AM GMT
ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന പരാമര്‍ശത്തിലെ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹരജിയും തള്ളി. ഭാവിയില്‍ രാഹുല്‍ കൂടുതല്‍ സൂക്ഷ്മതയോടെ പെരുമാറണമെന്നും കോടതി പറഞ്ഞു. നരേന്ദ്രമോദിക്കെതിരേ രാഹുല്‍ നടത്തിയ പരാമര്‍ശത്തില്‍ ലോക്‌സഭാ എംപി മീനാക്ഷി ലേഖിയാണ് കോടതിയെ സമീപിച്ചത്.

വാളയാര്‍ കേസ്: സിബിഐ അന്വേഷണം വേണമെന്ന് ദേശീയ പട്ടികജാതി കമ്മീഷന്‍

8 Nov 2019 1:27 AM GMT
വിഷയത്തില്‍ കേരള ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ട് ഹാജരായി വിശദീകരണം നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ഉപാധ്യക്ഷന്‍ എല്‍ മുരുകന്‍ ഡല്‍ഹിയില്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണമെന്ന ആവശ്യം അപകടകരം; അത് പ്രതികളെ രക്ഷപ്പെടുത്തുമെന്നും എഴുത്തുകാരി പി ഗീത

7 Nov 2019 1:06 PM GMT
പെണ്‍കുട്ടികളുടെ മാതാപിതാക്കളെക്കൊണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെടുവിക്കുന്നതിനു പിന്നില്‍ ബാഹ്യസ്വാധീനമുണ്ടെന്ന ഗുരുതരമായ ആരോപണവും ഉയര്‍ത്തിയിട്ടുണ്ട്.

വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം: അന്വേഷണം സി ബി ഐ ഏറ്റെടുക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍

5 Nov 2019 2:33 PM GMT
അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാളയാറിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ഇരയായി കൊല്ലപ്പെട്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ട്ടറോട് സംസാരിച്ചതില്‍ നിന്നു അത് വ്യക്തമായതാണ്. പ്രോസിക്യൂഷന്റെ പരാജയം കൊണ്ടാണ് പ്രതികള്‍ രക്ഷപെട്ടത്. സാക്ഷികളെ സ്വാധീനിക്കാന്‍ സിപിഎം.നേതാക്കള്‍ ശ്രമിക്കുകയാണ്. വാളയാര്‍ കേസിലെ പ്രതികള്‍ സിപിഎം നേതാക്കളുടെ മക്കള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ സിപിഎം. തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു

പെരിയ ഇരട്ടക്കൊലപാതകം: കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ അന്വേഷണ ഏജന്‍സിയെ മാറ്റേണ്ടതില്ലെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍

4 Nov 2019 2:05 PM GMT
അന്വേഷണത്തിലെ പോരായ്മകള്‍ വിചാരണ നടക്കുമ്പോള്‍ മാത്രമാണ് കണ്ടെത്താനാവുകയെന്നും സര്‍ക്കാര്‍് കോടതിയില്‍ ബോധിപ്പിച്ചു. ശരിയായ അന്വേഷണത്തെ എന്തിനു ചോദ്യം ചെയ്യുന്നുവെന്നു കോടതി വാക്കാല്‍ ചോദിച്ചു. ശരിയായ വിചാരണയ്ക്കു ശരിയായ അന്വേഷണം വേണമെന്നതിനു സര്‍ക്കാരിനു എന്താണ് വിശദീകരിക്കാനുള്ളതെന്നു കോടതി ആരാഞ്ഞു. ശരിയായ അന്വേഷണമാണോ നടന്നതെന്നു വിചാരണയിലൂടെ മാത്രമേ തെളിയിക്കാനാവുവെന്നു സര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു. കേസ് ഡയറി പരിശോധിക്കാതെയാണ് സിബിഐ അന്വേഷണത്തിന് സിംഗിള്‍ ബഞ്ച് ഉത്തരവിട്ടതെന്നും ഇത് ശരിയായ നടപടിയല്ലന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ ബോധിപ്പിച്ചു

വാളയാര്‍ കേസ്: നാട്ടുകാര്‍ അനിശ്ചിതകാല നിരാഹാരസമരം തുടങ്ങി

3 Nov 2019 10:25 AM GMT
പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി. നാട്ടുകാരുടെ...

വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം: സി ബി ഐ അന്വേഷണം വേണമെന്ന ഹരജി ഹൈക്കോടതി തള്ളി

1 Nov 2019 9:53 AM GMT
കേസില്‍ വിചാരണ പൂര്‍ത്തിയായി കോടതി വിധി പുറപ്പെടുവിച്ചതാണ്.ഈ വിധി റദ്ദാക്കാതെ കേസില്‍ നിയപരമായി പുനരന്വേഷണത്തിന് സാധ്യതയില്ലെന്നും സിബിഐ അഭിഭാഷകര്‍ പറഞ്ഞു.കേസില്‍ അപ്പീല്‍ പോകാനുളള നിയമ സാധുത സര്‍ക്കാരിനും ഇരകള്‍ക്കുമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.സംസ്ഥാന സര്‍ക്കാരിനോ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്കോ കേസില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പിലൂമായി കോടതിയെ സമീപിക്കാനുള്ള നിയമപരമായ അവകാശം ഉണ്ടെന്നും കോടതി പറഞ്ഞു. കേസില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടും ഇതിനുള്ള നടപടിക്രമങ്ങള്‍ തുടങ്ങിയെന്നും സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

വാളയാര്‍ കേസ്: സിബിഐ അന്വേഷണമാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

1 Nov 2019 1:56 AM GMT
അന്വേഷണത്തിലെ വീഴ്ചയും പ്രോസിക്യൂഷന്റെ പരാജയവും മൂലം പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോയ സാഹചര്യത്തില്‍ അന്വേഷണച്ചുമതല സിബിഐയെ ഏല്‍പ്പിക്കണമെന്നാവശ്യപ്പെട്ട് മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളമാണ് ഹരജി നല്‍കിയത്.

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി

31 Oct 2019 3:22 PM GMT
തൃശുരിലെ മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളം ആണ് ഹരജിയുമായി കോടതിയെ സമീപിച്ചിരിക്കുന്നത്. പെണ്‍കുട്ടികളുടെ മരണത്തിലെ കൊലപാതക സാധ്യത പരിശോധിക്കണമെന്ന ഡോക്ടര്‍മാരുടെ നിര്‍ദ്ദേശങ്ങള്‍ അന്വേഷണ സംഘം പരിഗണിച്ചില്ലന്നും പ്രോസിക്യൂഷന്‍ തെളിവുകള്‍ ശേഖരിക്കുന്നതില്‍ പരാജയപ്പെട്ടെന്നും ഹരജിയില്‍ ചൂണ്ടിക്കിട്ടുന്നു

വാളയാർ പീഡനം: സിബിഐ അന്വേഷണം വേണം; രക്ഷിതാക്കൾ മുഖ്യമന്ത്രിയെ കണ്ടു

31 Oct 2019 6:21 AM GMT
എല്ലാ സഹായവും നൽകാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. തീരുമാനം എടുക്കേണ്ടത് കോടതിയാണ്. സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കൾ കോടതിയിൽ ആവശ്യപ്പെട്ടാൽ എതിർക്കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനൽകി.

വാളയാറിലെ പെണ്‍കുട്ടികളുടെ മരണം: അന്വേഷണം സിബിഐക്ക് വിടണമെന്ന് ദലിത് സംഘടനകള്‍

30 Oct 2019 12:53 PM GMT
അട്ടിമറിക്കപ്പെട്ട കേസില്‍ അപ്പീല്‍ നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം ഇരകള്‍ക്ക് നീതി ലഭിക്കാന്‍ പര്യാപ്തമല്ല. കൊലക്കുറ്റം ചുമത്തി അന്വേഷണം നടക്കേണ്ട ഹീനമായ ഒരു കുറ്റകൃത്യത്തെ പോലിസ്, പ്രോസിക്യൂഷന്‍, രാഷ്ട്രീയ-ഭരണസംവിധാനങ്ങള്‍ എന്നിവ ഉപയോഗിച്ച് അട്ടിമറിച്ചു എന്ന് വ്യക്തമായി തുറന്നുകാട്ടപ്പെട്ടിട്ടുണ്ട്. അശാസ്ത്രീയവും ദുര്‍ബലവുമായി പടച്ചുണ്ടാക്കിയ കേസില്‍ അപ്പീല്‍ നല്‍കിയാല്‍ നീതികിട്ടുമെന്ന് കരുതുന്നത് മൗഢ്യമാണ്. കേസില്‍ ശരിയായ അന്വേഷണം നടക്കുകയാണെങ്കില്‍ മാത്രമെ ഇരകള്‍ക്ക് നീതി കിട്ടുകയുള്ളൂവെന്നും ഇവര്‍ പറഞ്ഞു.നീതിക്ക് വേണ്ടി നവംബര്‍ 16 ന് അട്ടപ്പള്ളത്തേക്ക് മാര്‍ച് നടത്തും

വാളയാര്‍ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് പെണ്‍കുട്ടികളുടെ അമ്മ

29 Oct 2019 6:47 AM GMT
പ്രതികളെ വെറുതെ വിടുമെന്ന് പ്രതീക്ഷിച്ചില്ലെന്നും അന്വേഷണ സംഘം തന്നെ പറഞ്ഞു പറ്റിച്ചെന്നും വിധി വന്നശേഷം പെണ്‍കുട്ടികളുടെ അമ്മ പ്രതികരിച്ചിരുന്നു.

പെരിയ ഇരട്ടക്കൊലപാതകം: സി ബി ഐ കോടതിയില്‍ എഫ് ഐ ആര്‍ സമര്‍പ്പിച്ചു

25 Oct 2019 2:58 AM GMT
കേസില്‍ 14 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. കേരള പോലിസ് പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളവര്‍ മാത്രമാണ് ഇപ്പോള്‍ സിബിഐയുടെ പ്രതിപ്പട്ടികയിലുള്ളത്. കഴിഞ്ഞ സപ്തംബര്‍ 30നായിരുന്നു ഹൈക്കടോതി അന്വേഷണം സിബിഐക്ക് കൈമാറി ഉത്തരവു പുറപ്പടുവിച്ചത്. എത്രയും പെട്ടെന്ന കേസിന്റെ അന്വേഷണം ഏറ്റെടുക്കാനായിരുന്നു കോടതി നിര്‍ദ്ദേശം. എന്നാല്‍ കേരള പോലിസ് സിബിഐക്ക് അന്വേഷണം കൈമാറുകയോ സിബിഐ അന്വേഷണം ആരംഭിക്കുകയോ ചെയ്തില്ല. ഇതേ തുടര്‍ന്നു കേസിന്റെ ഹൈക്കോടതി ഉത്തരവു പാലിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പെരിയയില്‍ കൊല്ലപ്പെട്ട ശരത്ലാലിന്റെയും കൃപേഷിന്റെയും മാതാപിതാക്കള്‍ കോടതിയലക്ഷ്യ ഹരജി സമര്‍പ്പിച്ചു. ഇതേ തുടര്‍ന്ന് ഹൈക്കോടതി കേസ് ഫയല്‍ സിബിഐക്ക് കൈമാറാത്ത നടപടിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു

പെരിയ ഇരട്ടക്കൊല: കേസ് ഫയല്‍ സിബിഐക്ക് കൈമാറി

24 Oct 2019 2:37 PM GMT
ഇതേത്തുടര്‍ന്ന് 14 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ സിബിഐ എറണാകുളം സിജെഎം കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു

യത്തിംഖാനയിലേക്ക് കുട്ടികളെ കൊണ്ടുവന്നത് കുട്ടിക്കടത്തല്ലെന്ന് സിബിഐ

17 Oct 2019 3:43 AM GMT
കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് വ്യക്തമാക്കി ബീഹാര്‍ സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കിയതിന് പിന്നാലെയാണ് സിബിഐ എറണാകുളം സിജെഎം കോടതിയില്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2014 ല്‍ ബീഹാര്‍, ബംഗാള്‍, ഝാര്‍ഖണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ നിന്ന് മുക്കം, വെട്ടത്തൂര്‍, യത്തിം ഖാനകളിലേക്ക് വിദ്യാഭ്യാസത്തിനായി അനാഥ കുട്ടികള്‍ വന്നത്. 455 കുട്ടികളെ നിയമവിരുദ്ധമായി കടത്തികൊണ്ടുവെന്നുവെന്നു ചൂണ്ടിക്കാട്ടിയായിരുന്നു പോലീസില്‍ പരാതി നല്‍കിയത്.പാലക്കാട് റെയില്‍വെ പോലിസ് യത്തീംഖാനകള്‍ക്കെതിരെ കേസെടുക്കുകയും പിന്നീട് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയും ചെയതു.സാമൂഹിക നീതി വകുപ്പും കേരളത്തില്‍ കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് ചൂണ്ടിക്കട്ടി ഹൈക്കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍്കിയിരുന്നു

ഐഎന്‍എക്‌സ് മീഡിയാ കേസ്: ചിദംബരം തിങ്കളാഴ്ച ഹാജരാവണമെന്ന് പ്രത്യേക സിബിഐ കോടതി

11 Oct 2019 12:49 PM GMT
തിങ്കളാഴ്ച വൈകീട്ട് മൂന്നുമണിക്ക് കോടതിയില്‍ ഹാജരാവണമെന്ന് പ്രത്യേക സിബിഐ കോടതി ജഡ്ജി അജയ്കുമാര്‍ കുഹാറാണ് ഉത്തരവിട്ടത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ചിദംബരത്തെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയെ സമീപിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ചത്.

ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യത്തിനെതിരേ ഇഡി ഡല്‍ഹി ഹൈക്കോടതിയില്‍

11 Oct 2019 1:41 AM GMT
ചിദംബരത്തിനെതിരേ വ്യക്തമായ തെളിവുണ്ടെന്നും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നുമാണ് ഇഡിയുടെ ആവശ്യം.
Share it
Top