Sub Lead

ചോദ്യം ചെയ്യലിനിടെ പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ടു: സിബിഐക്കെതിരേ ഗുരുതര ആരോപണവുമായി ആം ആദ്മി നേതാവ് മനീഷ് സിസോദിയ

പാര്‍ട്ടി വിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം കേസുകള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. സത്യേന്ദര്‍ ജെയിനിന്റെ അവസ്ഥ അറിയാമല്ലോ എന്ന് ചോദിച്ചതായും സിസോദിയ പറഞ്ഞു. സിബിഐ ചോദ്യം ചെയ്യലിന് ശേഷമാണ് സിസോദിയയുടെ പ്രതികരണം

ചോദ്യം ചെയ്യലിനിടെ പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ടു: സിബിഐക്കെതിരേ ഗുരുതര ആരോപണവുമായി ആം ആദ്മി നേതാവ് മനീഷ് സിസോദിയ
X

ന്യൂഡല്‍ഹി: ചോദ്യം ചെയ്യലിനിടെ സിബിഐ തന്നോട് ആം ആദ്മി പാര്‍ട്ടി വിടാന്‍ ആവശ്യപ്പെട്ടതായി ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. പാര്‍ട്ടി വിട്ടില്ലെങ്കില്‍ ഇനിയും ഇത്തരം കേസുകള്‍ ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. സത്യേന്ദര്‍ ജെയിനിന്റെ അവസ്ഥ അറിയാമല്ലോ എന്ന് ചോദിച്ചതായും സിസോദിയ പറഞ്ഞു. സിബിഐ ചോദ്യം ചെയ്യലിന് ശേഷമാണ് സിസോദിയയുടെ പ്രതികരണം

ഡല്‍ഹി മദ്യനയ കേസില്‍ മനീഷ് സിസോദിയയെ ഇന്ന് സിബിഐ ചോദ്യം ചെയ്തിരുന്നു. സിബിഐ ആസ്ഥാനത്ത് ഒമ്പത് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഓഫിസിന് പുറത്ത് പ്രതിഷേധിച്ച ആം ആദ്മി നേതാക്കളെ പോലിസ് കസ്റ്റഡിയിലെടുത്തു.

ആം ആദ്മി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത ശേഷം റാലിയായി രാജ്ഘട്ടിലെത്തി പുഷ്പാര്‍ച്ചന നടത്തിയാണ് മനീഷ് സിസോദിയ സിബിഐ ആസ്ഥാനത്ത് എത്തിയത്. 11.30ന് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. സിബിഐയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. ഇനിയും ചോദ്യം ചെയ്യാന്‍ ഹാജരാകണോ എന്ന കാര്യം സിബിഐ പിന്നീട് അറിയിക്കും.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകുന്നത് തടയാനാണ് കേന്ദ്ര നീക്കമെന്നും മെച്ചപ്പെട്ട വിദ്യാലയങ്ങള്‍ക്കും തൊഴിലിനും വൈദ്യുതിക്കും ആശുപത്രികള്‍ക്കും വേണ്ടി ഓരോ ഗുജറാത്തിയും ആംആദ്മിയുടെ പ്രചാരണത്തിനെത്തുമെന്നും സിസോദിയ പറഞ്ഞു.

ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നാണ് സിബിഐയെ ഇറക്കിയുള്ള ബിജെപി നടപടി എന്ന് എഎപി വക്താവ് സൗരഭ് ഭരദ്വാജ് പറഞ്ഞു. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒന്നാം പ്രതിയാണ് സിസോദിയ. സിസോദിയയുടെ വീടും ഓഫിസും ബാങ്ക് ലോക്കറും സിബിഐ ഒരുമാസം മുമ്പ് പരിശോധിച്ചിരുന്നു. എന്നാല്‍, പരിശോധനകളില്‍ ഒന്നും കണ്ടെത്താനായിരുന്നില്ല.

Next Story

RELATED STORIES

Share it