ജസ്ന തിരോധാനക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍; സിബിഐയ്ക്ക് മൊഴി നല്‍കിയത് ജയില്‍ തടവുകാരന്
തിരുവനന്തപുരം: കോട്ടയം എരുമേലിയിലെ ജസ്ന തിരോധാനക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍. തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പോക്സോ തടവുകാരനാണ് സിബിഐയ്ക്ക് നിര്‍ണായക മൊഴി നല്‍കിയിരിക്കുന്നത്. സെല്ലില്‍ തന്റെ ഒപ്പമുണ്ടായിരുന്ന മോഷണ കേസിലെ പ്രതിക്ക് ജസ്നയുടെ തിരോധാനത്തെക്കുറിച്ച് അറിവുണ്ടെന്ന് തന്നോട് പറഞ്ഞെന്നാണ് മൊഴി. മൊഴി പൂര്‍ണമായി സിബിഐ വിശ്വാസത്തിലെടുത്തിട്ടില്ല. മോഷണക്കേസില്‍ പുറത്തിറങ്ങിയ പത്തനംതിട്ട സ്വദേശി ഒളിവിലാണ്.
2018 മാര്‍ച്ച് 22നാണ് കോട്ടയം കാഞ്ഞിരപ്പള്ളി എസ്ഡി കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിയായ ജസ്നാ മരിയ ജയിംസിനെ എരുമേലിയില്‍ നിന്നും കാണാതാവുന്നത്. മുണ്ടക്കയത്തെ ബന്ധുവീട്ടിലേക്ക് പോവുംവഴിയായിരുന്നു ജസ്നയെ കാണാതായത്. കണ്ടെത്താന്‍ ക്രൈംബ്രാഞ്ചടക്കം കേരളാ പോലിസിന്റെ നിരവധി സംഘങ്ങള്‍ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണപുരോഗതിയില്ലെന്നു കാണിച്ച് ക്രിസ്ത്യന്‍ അലയന്‍സ് ആന്റ് സോഷ്യല്‍ ആക്ഷന്‍ എന്ന സംഘടന ഹൈക്കോടതിയെ സമീപിച്ചതോടെയാണ് കേസ് സിബിഐയ്ക്ക് കൈമാറാന്‍ ഉത്തരവിടുന്നത്. 2021 ഫെബ്രൂവരിയിലായിരുന്നു കോടതി ഉത്തരവ്.
RELATED STORIES
ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി; 100 പവൻ സ്വർണം...
29 April 2024 5:34 AM GMTയുഎസ് കാംപസുകളിലെ ഇസ്രായേല്‍ വിരുദ്ധ പ്രക്ഷോഭം: ഹാര്‍വാഡില്‍ ഫലസ്തീന് ...
29 April 2024 5:33 AM GMTലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരിക്കേറ്റ യുവാവ് മരിച്ചു
29 April 2024 5:18 AM GMTമേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനുമെതിരെ കേസെടുക്കാൻ...
29 April 2024 5:16 AM GMTമുതലപ്പൊഴിയിൽ വീണ്ടും അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം...
29 April 2024 5:15 AM GMTതൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍
29 April 2024 5:14 AM GMT