Top

You Searched For "notice"

ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തുനിന്ന് നീക്കണം; എം ഉമ്മര്‍ എംഎല്‍എ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി

16 July 2020 10:30 AM GMT
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശ്ശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നിത്ത്യം കാത്തുസൂക്ഷിക്കുന്നതിനും ബാദ്ധ്യസ്ഥനായ സ്പീക്കര്‍, അദ്ദേഹത്തിന്റെ പദവിയുടെ മഹത്വം കാത്തു സൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു.

കൊറോണയ്ക്കു ഗോമൂത്ര ചികില്‍സ; അടിയന്തര പ്രമേയത്തിന് ഹൈബി ഈഡന്റെ നോട്ടീസ്

16 March 2020 5:36 AM GMT
ന്യൂഡല്‍ഹി: കൊറോണയ്ക്കു ഗോമൂത്ര ചികില്‍സയെന്ന വിധത്തില്‍ സമൂഹത്തില്‍ വലിയ രീതിയില്‍ തെറ്റിദ്ധാരണ സൃഷ്ട്ടിക്കുന്ന അന്ധവിശ്വാസങ്ങള്‍ക്കെതിരെ തടയിടാന്‍ സര...

കെഎഎസ്: ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് പ്രചാരണം; സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് നോട്ടീസ്

23 Feb 2020 7:01 AM GMT
തിരുവനന്തപുരം: കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പരീക്ഷയുടെ ചോദ്യം ചോര്‍ന്നുവെന്ന രീതിയില്‍ പ്രചാരണം നടത്തിയ സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്കെതിരേ പിഎ...

ശഹീൻബാഗ് സമരപ്പന്തൽ ഉടൻ പൊളിക്കണമെന്ന് പോലിസിന്റെ അന്ത്യശാസനം

18 Feb 2020 9:00 AM GMT
സമരക്കാർക്ക് നോട്ടീസ് നൽകിയതിനു പിന്നാലെ ഇന്നു രാവിലെ പന്തലുടമയായ തിലകന്റെ വീട്ടിലെത്തി പോലിസ് നോട്ടീസ് പതിച്ചിരുന്നു. 12 മണിക്കൂറിനകം പന്തൽ പൊളിക്കണമെന്നാണ് നോട്ടീസിൽ നിർദേശിച്ചത്.

മംഗലം പഞ്ചായത്ത് പ്രസിഡന്റിനെതിരേ അവിശ്വാസ പ്രമേയത്തിന് നോട്ടീസ്

15 Feb 2020 9:21 AM GMT
മലപ്പുറം: മംഗലം പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരേ അവിശ്വാസ പ്രമേയത്തിന് പ്രമേയം നോട്ടീസ് നല്‍കി. രൂക്ഷമായ കുടിവെള്ള പ്രശ്‌നത്തിന് പരിഹാര...

ഇസ് ലാം-പ്രവാചക നിന്ദ: സുവര്‍ണ ന്യൂസ് അവതാരകനു സുപ്രിംകോടതി നോട്ടീസ്

24 Jan 2020 6:21 PM GMT
എസ് ഡിപിഐ മംഗലാപുരം സൗത്ത് മണ്ഡലം കമ്മിറ്റിയംഗം മുഹമ്മദ് ശരീഫ് നല്‍കിയ പരാതിയിലാണ് നടപടി

പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്യരുതെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടണം: പ്രതിപക്ഷം

30 Dec 2019 5:30 AM GMT
ഈ വിഷയം നാളെ ചേരുന്ന നിയമസഭാ സമ്മേളനത്തിൽ പ്രത്യേകമായി ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് വി ഡി സതീശൻ സ്പീക്കർ പി ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകി.

കോവിൽവട്ടം: കെഎംഎംഎല്ലിന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്

27 Nov 2019 1:47 PM GMT
പ്രദേശത്ത് ജനങ്ങൾക്ക് അധിവസിക്കാനുള്ള അവകാശം നഷ്ടപ്പെട്ടിരിക്കുകയാണെന്ന് കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി സമർപ്പിച്ച പരാതിയിൽ പറയുന്നു.

റോഡുകളിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹരജി ;പൊതുമരാമത്ത് വകുപ്പിന് ഹൈക്കോടതിയുടെ നോട്ടീസ്

1 Nov 2019 3:09 AM GMT
എടത്തല ഗ്രാമ പഞ്ചായത്തംഗം റെജി പ്രകാശ് നല്‍കിയ ഹരജിയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചത്. ആലുവ മൂന്നാര്‍ റോഡില്‍ കൊച്ചിന്‍ ബാങ്ക് മുതല്‍ രാജഗിരി വരെയും ആലുവ-മൂവാറ്റുപഴ റോഡില്‍ കൊച്ചിന്‍ ബാങ്ക് മുതല്‍ പുക്കാട്ടുപടിവരെയും കൈയേറ്റങ്ങളുണ്ടെന്ന് ഹരജിയില്‍ ആരോപിക്കുന്നു ഭൂമി കൈയേറിയതിനാല്‍ റോഡിന്റെ വീതി കുറഞ്ഞു. ഇതു ഗതാഗതക്കുരുക്കിനും വാഹനാപകടങ്ങള്‍ക്കും കാരണമാകുന്നു. 15 വര്‍ഷത്തിനിടെ ഇവിടെ 417 അപകടങ്ങളുണ്ടായി. 20 പേര്‍ അപകടങ്ങളില്‍ മരിച്ചു

നിയമം ലംഘിച്ച് നിര്‍മാണം: മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റുകളുടെ നിര്‍മാതാക്കള്‍ക്ക് ക്രൈംബ്രാഞ്ചിന്റെ നോട്ടിസ്; നാളെ ഹാജരാകണം

14 Oct 2019 5:56 AM GMT
ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് ലഭിച്ചതിനു പിന്നാലെ ഒരു ഫ്‌ളാറ്റുടമ മുന്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു.നാളെ ചോദ്യം ചെയ്യലിന് ഹാജരകാണമെന്നാണ് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്.തീരപരിപാലന നിയമം ലംഘിച്ച്് നിര്‍മിച്ചതെന്ന് കണ്ടെത്തിയ ഹോളി ഫെയ്ത് എച്ച് ടു ഒ, ആല്‍ഫ, ഗോള്‍ഡന്‍ കായലോരം, ജെയിന്‍ എന്നീ ഫ്‌ളാറ്റു സമുച്ചയങ്ങളാണ് പൊളിച്ചു മാറ്റാന്‍ കോടതി ഉത്തരവിട്ടത്. ഇതേ തുടര്‍ന്ന്് ഇതില്‍ ഫ്‌ളാറ്റു വാങ്ങിയ ഏതാനും ഉടമകള്‍ നിര്‍മാതാക്കള്‍ക്കെതിരെ പോലിസില്‍ പരാതി നല്‍കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ നേരത്തെ മരട്, പനങ്ങാട് പോലിസ് സ്‌റ്റേഷനുകളില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിനു ശേഷമാണ് കേസ് ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ കൈമാറിയത്

മരടിലെ ഫ്ളാറ്റ് പൊളിക്കല്‍: നോട്ടീസ് കാലാവധി ഇന്ന് തീരും; ഒഴിയില്ലെന്ന് ഉടമകള്‍;കൈകഴുകി നിര്‍മാതാക്കള്‍

15 Sep 2019 6:11 AM GMT
ഫ്‌ളാറ്റുകളില്‍ നിന്നും ഒഴിയില്ലെന്നു വ്യക്തമാക്കി ഉടമകളും താമസക്കാരും റിലേ സത്യാഗ്രഹം തുടരുകയാണ്. ഫ്‌ളാറ്റുകളുടെ കാര്യത്തില്‍ തങ്ങള്‍ക്ക് ഇനി ഉത്തരവാദിത്വമില്ലെന്ന് കാട്ടി രണ്ടു ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ നഗരസഭയക്ക് കത്തു നല്‍കിയിട്ടുണ്ട്.ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ വാക്കുകേട്ടോ നിര്‍മാതാക്കളുടെ രേഖകള്‍ കണ്ടിട്ടോ അല്ല. മറിച്ച് സര്‍ക്കാരിന്റെ രേഖള്‍ കണ്ടിട്ടാണ് ഫ്‌ളാറ്റ് വാങ്ങിയതെന്ന് ഉടമകള്‍

കോഹിനൂര്‍ മില്‍ കേസില്‍ രാജ് താക്കറെയ്ക്ക് ഇഡി സമന്‍സ്

21 Aug 2019 2:46 PM GMT
നാളെ രാവിലെ 11ന് ചോദ്യംചെയ്യലിനു എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാവണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്. നിര്‍മാണ കമ്പനിയായ കോഹിനൂര്‍ സിടിഎന്‍എലില്‍, ഐഎല്‍ ആന്റ് എഫ്എസ് ഗ്രൂപ്പിന്റെ അനധികൃത നിക്ഷേപത്തെക്കുറിച്ചാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്.

അഭിപ്രായ സ്വാതന്ത്ര്യ മുദ്രാവാക്യമുയര്‍ത്തി പോസ്റ്റര്‍; ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റിന് നോട്ടിസ്

10 Aug 2019 7:03 AM GMT
'നിങ്ങളുടെ പറയാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ഞാന്‍ എന്റെ മരണം വരെ നില്‍ക്കും,' എന്ന വാചകം എഴുതി വച്ചതിനാണ് നോട്ടിസ് ലഭിച്ചിരിക്കുന്നത്. ഇത് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി നടത്തിയ ഇടപെടലുകളെ ഇല്ലാതാക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.

സരിതയുടെ ഹരജിയില്‍ രാഹുല്‍ഗാന്ധിക്കും ഹൈബി ഈഡനും ഹൈക്കോടതിയുടെ നോട്ടീസ്

1 Aug 2019 2:47 PM GMT
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സരിത എസ് നായര്‍ വയനാട്ടിലും എറണാകുളത്തും നല്‍കിയ നാമനിര്‍ദേശ പത്രികകള്‍ തള്ളിയ നടപടി ചോദ്യം ചെയ്താണ് ഹരജി. സരിത ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ടിരുന്നും ശിക്ഷ റദ്ദാക്കിയിട്ടില്ലെന്നും കാരണം വ്യക്തമാക്കിയാണ് വരണാധികാരി സരിതയുടെ നാമനിര്‍ദേശ പത്രിക തള്ളിയത്്. രാഹുല്‍ഗാന്ധിയുടെയും ഹൈബി ഈഡന്റെയും വിജയം റദ്ദാക്കണമന്നും ഹരജിയില്‍ സരിത ആവശ്യപ്പെട്ടിട്ടുണ്ട്

ആള്‍ക്കൂട്ട ആക്രമണം: കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും സുപ്രിംകോടതി നോട്ടീസ്

26 July 2019 9:14 AM GMT
ആള്‍ക്കൂട്ട ആക്രമണം തടയാന്‍ സുപ്രിംകോടതിയുടെ നിര്‍ദേശിച്ച ചട്ടങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പാക്കുന്നില്ലെന്ന് ആരോപിച്ച് ആന്റി കറപ്ഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ട്രസ്റ്റ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചത്

കോട്ടപ്പടിയിലെ സ്ഥലം വില്‍ക്കരുതെന്നാവശ്യപ്പെട്ട് ഹരജി; മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കോടതി നോട്ടീസ് അയച്ചു

4 July 2019 3:00 PM GMT
എറണാകുളം-അതിരൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.അഭിഭാഷക കമ്മീഷണറെ സ്ഥലത്ത് അയക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. മൂവാറ്റുപുഴ ബാറിലെ സീനിയര്‍ അഡ്വക്കേറ്റ് ടി ഇ വര്‍ക്കിയാണ് അഭിഭാഷക കമ്മീഷണര്‍

ഗുജറാത്ത് രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്: സുപ്രിംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം തേടി

19 Jun 2019 10:13 AM GMT
ഇക്കാര്യം ചൂണ്ടിക്കാട്ടി സുപ്രിംകോടതി കമ്മീഷനോട് നോട്ടീസ് അയച്ചിട്ടുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത്ഷായും സ്മൃതി ഇറാനിയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്നാണ് ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടിവന്നത്.

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: പ്രതിപട്ടികയില്‍ ഉള്‍പ്പെടുന്നവരെ ഉടന്‍ ചോദ്യം ചെയ്യും; ഇന്നു മുതല്‍ നോട്ടീസ് നല്‍കും

7 Jun 2019 2:09 AM GMT
പാലം നിര്‍മാണം കോണ്‍ട്രാക്ട് എടുത്ത ആര്‍ഡിഎസ് കമ്പനി, ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കണ്‍സള്‍ട്ടന്‍സി, കിറ്റ്കോ, ആര്‍ബിഡിസികെ എന്നി സ്ഥാപനങ്ങളില്‍ പാലം നിര്‍മാണ സമയത്ത് മേല്‍നോട്ടം വഹിച്ച 17 പേരുടെ പങ്കിനെക്കുറിച്ച് തുടരന്വേഷണം വേണമെന്ന് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപോര്‍ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്ചയാണ് എറണാകുളം വിജിലന്‍സ് യൂനിറ്റിന്റെ പ്രത്യേക അന്വേഷണസംഘം പാലം നിര്‍മാണത്തിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കേസിന്റെ എഫ്ഐആര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്

കര്‍ദിനാളിനെതിരെ വ്യാജരേഖ: ഹാജരാകണമെന്ന് നിര്‍ദേശിച്ച് ഫാ.ടോണി കല്ലുക്കാരന് അന്വേഷണ സംഘത്തിന്റ നോട്ടീസ്

24 May 2019 1:19 PM GMT
ചോദ്യംചെയ്യലിനു ഹാജരാകണമെന്ന് ആവശ്യപ്പെട്ട കൊണ്ടുള്ള നോട്ടീസ് അദ്ദേഹത്തിന്റെ താമസസ്ഥലത്താണ് അന്വേഷണം സംഘം പതിച്ചത്. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ ഫാ.ടോണി കല്ലൂക്കാരന്‍ സമര്‍പ്പിച്ച് മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കും

ശാന്തിവനത്തിലെ വൈദ്യുതി ടവര്‍ നിര്‍മാണം: കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ അടക്കമുള്ളവര്‍ക്ക് ഹൈക്കോടതിയുടെ നോട്ടിസ്

14 May 2019 12:09 PM GMT
സ്ഥലഉടമയായ മീനമേനോന്‍ നല്‍കിയ ഹരജിയിലാണ് എതിര്‍കക്ഷികളായ കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, കെഎസ്ഇബി, ആലുവ റൂറല്‍ എസ്പി എന്നിവര്‍ക്ക് ഹൈക്കോക്കോടതിയുടെ നോട്ടിസ്. കേസ് വേനലവധിക്കു ശേഷം വീണ്ടും പരിഗണിക്കും.വസ്തുവിന്റെ മധ്യത്തിലൂടെയാണ് കെഎസ്ഇബി 110 കെ.വി വൈദ്യുതി ലൈന്‍ വലിക്കുന്നതെന്ന് ഹരജിയില്‍ പറയുന്നു

പാലാരിവട്ടം പാലം നിര്‍മാണത്തിലെ ക്രമക്കേട്: മൊഴിയെടുക്കലിന് ഹാജരാകാന്‍ ഉദ്യോഗസ്ഥര്‍ക്ക് വിജിലന്‍സിന്റെ നോട്ടിസ്

10 May 2019 2:25 PM GMT
ഈ മാസം 14 മുതല്‍ എന്‍ജിനിയര്‍മാരടക്കമുള്ള ഉദ്യോഗസ്ഥരുടെ മൊഴി എടുക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. പാലം നിര്‍മാണത്തില്‍ പങ്കാളികളായ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍, കിറ്റ്‌കോ, പാലം നിര്‍മിച്ച ആര്‍ഡിഎസ് കമ്പനി എന്നിവയിലെ ഉദ്യോഗസ്ഥരുടെ പട്ടിക വിജിലന്‍സ് ഇതിനോടകം തയാറാക്കിയിട്ടുണ്ട്. ഇവരുടെ മൊഴികളാകും വരും ദിവസങ്ങളില്‍ രേഖപ്പെടുത്തുകയെന്നാണ് വിവരം

തെളിവെടുപ്പിന് ഹാജരാവാന്‍ കല്ലട സുരേഷിനും ഡ്രൈവര്‍മാര്‍ക്കും നോട്ടീസ്

7 May 2019 3:34 AM GMT
തമിഴ്‌നാട് സ്വദേശികളായ കുമാര്‍, അന്‍വറുദ്ദീന്‍ എന്നിവര്‍ക്കാണ് അഞ്ചുദിവസത്തിനകം കാക്കനാട്ടെ ഓഫിസില്‍ ഹാജരാവാന്‍ ആര്‍ടിഒ ജോജി പി ജോസ് നോട്ടീസ് നല്‍കിയത്. അഞ്ചുദിവസത്തിനകം തെളിവെടുപ്പിന് ഹാജരാവണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

'ബാബറിന്റെ പിന്‍ഗാമി' പരാമര്‍ശം; യോഗി ആദിത്യനാഥിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

3 May 2019 4:48 AM GMT
ബാബറിന്റെ പിന്‍ഗാമി (ബാബര്‍ കി ഔലാദ്) എന്ന പ്രസ്താവനയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗിക്ക് നോട്ടീസ് അയച്ചത്. 24 മണിക്കൂറിനുളളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് നിര്‍ദേശം. ഏപ്രില്‍ 19ന് ഉത്തര്‍പ്രദേശിലെ സംഭാലില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കുമ്പോഴാണ് യോഗി വിവാദപരാമര്‍ശം നടത്തിയത്.

മുസ് ലിം സമുദായത്തിനെതിരെ വര്‍ഗീയ പരാമര്‍ശം; ശ്രീധരന്‍ പിള്ളയക്ക് ഹൈക്കോടതിയുടെ നോട്ടീസ്

24 April 2019 11:10 AM GMT
ഏപ്രില്‍ 13ന് ആറ്റിങ്ങല്‍ ലോക് സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന് വേണ്ടിയുള്ള തിരഞ്ഞെടുപ്പ് യോഗത്തില്‍ വര്‍ഗീയ പ്രസംഗം നടത്തിയെന്നാരോപിച്ച് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ഏജന്റായ വി ശിവന്‍കുട്ടി നല്‍കിയ ഹരജിയിലാണ് സിംഗിള്‍ബെഞ്ച് ശ്രീധരന്‍ പിള്ളയക്ക് നോട്ടീസ് അയച്ചത്. നേരത്തെ വിഷയത്തില്‍ സര്‍ക്കാരിന്റെ നിലപാടും ഹൈക്കോടതി തേടിയിരുന്നു. കേസ് വേനലവധിക്ക് ശേഷം വീണ്ടും പരിഗണിക്കും.

ബാബരി പരാമര്‍ശം: പ്രജ്ഞാ സിങിനു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

21 April 2019 3:16 PM GMT
അതേസമയം, പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നതായി നോട്ടിസ് ലഭിച്ചശേഷവും പ്രജ്ഞാ സിങ് പ്രതികരിച്ചു. അവിടെ ഞാന്‍ പോയിരുന്നു. കെട്ടിടം തകര്‍ത്തതു ഞാനാണ്. അവിടെ രാമക്ഷേത്ര നിര്‍മാണത്തിനു സഹായിക്കുകയും ചെയ്യും. അതു ചെയ്യുന്നതില്‍ ആര്‍ക്കും തന്നെ തടയാനാവില്ലെന്നും പ്രജ്ഞാ സിങ് ആവര്‍ത്തിച്ചു.

രാഹുല്‍ ഗാന്ധിക്കു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

19 April 2019 5:02 PM GMT
24 മണിക്കൂറിനുള്ളില്‍ നോട്ടീസിന് മറുപടി നല്‍കണമെന്നാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുള്ളത്

മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി പ്രസംഗം: മനേകാ ഗാന്ധിക്കു നോട്ടീസ്

12 April 2019 7:25 PM GMT
തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയതിനെ തുടര്‍ന്ന് സുല്‍ത്താന്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റാണ് നോട്ടീസ് നല്‍കിയത്

അയ്യപ്പന്റെ പേരില്‍ വോട്ട് അഭ്യര്‍ഥിച്ചു; സുരേഷ് ഗോപിക്ക് ജില്ലാ കലക്ടറുടെ നോട്ടീസ്

6 April 2019 5:07 PM GMT
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കലക്ടര്‍ ടി വി അനുപമ നോട്ടീസ് നല്‍കിയത്. 48 മണിക്കൂറിനകം വിശദീകരണം നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ നല്‍കിയ വിശദീകരണം തൃപ്തികരമാണോ എന്ന് നോക്കിയാവും വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ മറ്റ് നടപടികളിലേക്ക് കടക്കുക.

മോദിയുടെ പരിപാടി സംപ്രേഷണം ചെയ്തു; ദൂരദര്‍ശനു നോട്ടീസ്

3 April 2019 10:49 AM GMT
നമോ ടിവിയുടെ ചെലവ് മുഴുവന്‍ ബിജെപിയാണ് വഹിക്കുന്നതെന്നു മറുപടി നല്‍കിയത്

സിസ്റ്റര്‍ ലൂസിക്ക് സഭയില്‍ നിന്ന് പുറത്ത്‌പോകാന്‍ നോട്ടീസ്

15 March 2019 5:53 AM GMT
വയനാട്: സിസ്റ്റര്‍ ലൂസി കളപ്പുരക്ക് വീണ്ടും നോട്ടീസ്. എഫ്സിസി സന്യസ്ത സമൂഹത്തില്‍ നിന്ന് പുറത്ത്‌പോകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്....

ബന്ധുനിയമന വിവാദം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

25 Jan 2019 12:54 PM GMT
നിയമസഭാ സമ്മേളനം ആരംഭിച്ച പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീലിനെതിരേ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

ശബരിമലയിലെ ശുദ്ധിക്രിയ അയിത്താചാരം: തന്ത്രിക്കു പട്ടിക ജാതി കമ്മീഷന്റെ നോട്ടീസ്

20 Jan 2019 3:14 AM GMT
ശബരിമലയില്‍ പ്രവേശിച്ചതില്‍ ഒരു സ്ത്രീ ദലിത് ആയതുിനാലാണ് സംസ്ഥാന പട്ടിക ജാതി-വര്‍ഗ കമ്മീഷന്‍ ഇടപെട്ടത്

ദുരിതാശ്വാസ ഫണ്ട് വിനിയോഗം: മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ലോകായുക്ത നോട്ടീസ്

14 Jan 2019 8:18 PM GMT
കേസില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അടക്കം 17 പേര്‍ക്ക് നോട്ടീസ് അയയ്ക്കാനും ലോകായുക്ത ഉത്തരവിട്ടു. അടുത്ത മാസം 15 ന് ഹാജരാവാനാവശ്യപ്പെട്ടാണ് നോട്ടീസ്.

കംപ്യൂട്ടറുകളിലെ വിവരം ചോര്‍ത്തല്‍: കേന്ദ്രത്തിനു സുപ്രിംകോടതി നോട്ടീസയച്ചു

14 Jan 2019 7:03 AM GMT
വിജ്ഞാപനം സ്‌റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല

ശബരിമല: ഹര്‍ത്താലിലെ അക്രമം; സംഘപരിവാര നേതാക്കള്‍ക്ക് ഹൈക്കോടതി നോട്ടീസ്

8 Jan 2019 9:07 AM GMT
ബിജെപി, ഹിന്ദു ഐക്യവേദി, ശബരിമല കര്‍മസമിതി, ആര്‍എസ്എസ് നേതാക്കളായ കെ പി ശശികല, എസ് ജെ ആര്‍ കുമാര്‍, കെ എസ് രാധാകൃഷ്ണന്‍, ഡോ. ടി പി സെന്‍കുമാര്‍, ഗോവിന്ദ് ഭരതന്‍, പി എസ് ശ്രീധരന്‍ പിള്ള, കെ സുരേന്ദ്രന്‍, എം ടി രമേശ്, എ എന്‍ രാധാകൃഷ്ണന്‍, പി കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, ആര്‍എസ്എസ് പ്രാന്ത് സംഘ ചാലക് പി ഇ ബി മേനോന്‍ എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
Share it