Sub Lead

പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

പുരാവസ്തു തട്ടിപ്പ് കേസ്: കെ സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്
X
തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ രണ്ടാംപ്രതിയായ കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിക്ക് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 23ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. നാളെ ഹാജരാവാന്‍ ആവശ്യപ്പെട്ട് നേരത്തേ നോട്ടീസ് നല്‍കിയിരുന്നെങ്കിലും ബുധനാഴ്ച ഹാജരാകില്ലെന്നും ഒരാഴ്ചത്തെ സാവകാശം വേണമെന്നും സുധാകരന്‍ അറിയിച്ചിരുന്നു. ഇതോടെയാണ് വീണ്ടും മറ്റൊരു തിയ്യതിയിലേക്ക് ഹാജരാവാന്‍ ആവശ്യപ്പെട്ട് പുതിയ നോട്ടീസ് നല്‍കിയത്. കേസില്‍ സുധാകരനെതിരേ തെളിവുകള്‍ ശക്തമായതിനാല്‍ ചോദ്യംചെയ്യല്‍ അനിവാര്യമാണെന്നാണ് അന്വേഷണസംഘത്തിന്റെ നിലപാട്. സുധാകരന്‍ ഇനിയും ഹാജരാവില്ലെങ്കില്‍ നിയമോപദേശം തേടി ക്രൈംബ്രാഞ്ച് തുടര്‍നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.

പുരാവസ്തുക്കളെന്ന വ്യാജേന മോന്‍സന്‍ മാവുങ്കല്‍ 10 കോടിരൂപയുടെ തട്ടിപ്പുനടത്തിയെന്ന കേസില്‍ തിങ്കളാഴ്ചയാണ് കെ സുധാകരനെ ക്രൈംബ്രാഞ്ച് പ്രതിചേര്‍ത്ത് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്. തട്ടിപ്പില്‍ കെ സുധാകരന്റെ പങ്കാളിത്തം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോഴിക്കോട് പന്തീരങ്കാവ് സ്വദേശി എം ടി ഷമീര്‍ നേരത്തേ പരാതി നല്‍കിയിരുന്നു. മാത്രമല്ല, കെ സുധാകരന്‍ മോന്‍സന്റെ കൈയില്‍നിന്ന് 10 ലക്ഷം രൂപ വാങ്ങുന്നത് കണ്ടെന്ന ദൃക്‌സാക്ഷികളുടെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പ്രതി ചേര്‍ത്തത്. എന്നാല്‍, കേസ് രാഷ്ട്രീയപ്രേരിതമാണെന്നാണ് കെ സുധാകരന്‍ പറയുന്നത്.

Next Story

RELATED STORIES

Share it