- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വര്‍ഗീയ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ച കൊലയാളിക്ക് മല്‍സരിക്കാമോ?; കാരായി രാജനെതിരെ രാഹുല്‍ മാങ്കൂട്ടത്തില്‍

കണ്ണൂര്‍: തലശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ഥി കാരായി രാജനെതിരേ ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍. ഫസല്‍ വധക്കേസ് പ്രതിയായ സിപിഎം നേതാവ് കാരായി രാജന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തലശ്ശേരിയില്‍ മല്‍സരിക്കുന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫസല്‍ വധക്കേസ് ആസൂത്രണം ചെയ്ത തലശ്ശേരിയില്‍ കലാപത്തിന് വെടി മരുന്നിട്ട കൊലയാളിയായ കാരായി രാജനെ സിപിഎം ജനങ്ങള്‍ക്ക് മുകളില്‍ സ്ഥാനാര്‍ഥിയായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുകയണെന്ന് രാഹുല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
കൊലപാതക ശേഷം ഫസലിന്റെ ചോരപുരണ്ട വസ്ത്രം അമ്പലത്തിന്റെ പരിസരത്ത് കൊണ്ടിട്ട് നാടിനെ വര്‍ഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ച ക്രൂരത മറന്നോ? സിപിഎം കൊന്നിട്ട് ആ കൊലയ്ക്ക് പിന്നില്‍ ആര്‍എസ്എസ് ആണെന്നു പറഞ്ഞു അതിനു വര്‍ഗ്ഗീയ നിറം ചാര്‍ത്താന്‍ നടത്തിയ സിപിഎം നടത്തിയ ശ്രമം മറന്നോ? ആ അരുംകൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജന്‍. കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന് ഒരിക്കല്‍ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂര്‍ ജില്ലയില്‍ തന്നെ മല്‍സരിപ്പിച്ച് നിങ്ങള്‍ ആരെയാണ് വെല്ലുവിളിക്കുന്നത്? -രാഹുല്‍ മാങ്കൂട്ടത്തില്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്
അറിഞ്ഞില്ലേ തലശ്ശേരിയിലെ സിപിഎം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചു...
കാരായി രാജന്‍...
ആരാണ് കാരായി രാജന്‍?
ഓര്‍മ്മയില്ലേ ഒരു ഫസലിനെ?
പത്ര വിതരണവുമായി നടന്ന 33 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരന്‍.
ആ ചെറുപ്പക്കാരനെ ഒരു പെരുന്നാള്‍ തലേന്ന് ഒരു സംഘം കൊലയാളികള്‍ വളഞ്ഞിട്ട് വെട്ടിയും കുത്തിയും കൊന്നത് മറന്നോ?
കൊന്ന ശേഷം ഫസലിന്റെ ചോര പുരണ്ട വസ്ത്രം ഒരു അമ്പലത്തിന്റെ പരിസരത്തു കൊണ്ട് വന്നു ഇട്ട് കൊണ്ട് ഒരു നാടിനെ വര്‍ഗ്ഗീയ ലഹളക്ക് എറിഞ്ഞു കൊടുക്കാന്‍ ശ്രമിച്ച ആ ക്രൂരത മറന്നോ?
CPM കൊന്നിട്ട് ആ കൊലയ്ക്ക് പിന്നില്‍ RSS ആണെന്നു പറഞ്ഞു അതിനു വര്‍ഗ്ഗീയ നിറം ചാര്‍ത്താന്‍ നടത്തിയ CPM നടത്തിയ ശ്രമം മറന്നോ?
ആ അരും കൊല ആസൂത്രണം ചെയ്ത കൊലയാളിയാണ് കാരായി രാജന്‍.
ഒരിക്കല്‍ ഒരു കലാപം ഉണ്ടായതിന്റെ മുറിപ്പാടും ഭീതിയുമായി കഴിയുന്ന തലശ്ശേരിയിലാണ് മറ്റൊരു കലാപത്തിന് വെടി മരുന്നിട്ട ഒരാളെ സിപിഎം ജനങ്ങള്‍ക്ക് മുകളില്‍ സ്ഥാനാര്‍തിയായി അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നത്.
ഒരു പെരുന്നാള് കാലത്ത് തന്റെ അച്ഛനെ കൊന്നവനെ മറ്റൊരു പെരുന്നാള്‍ കാലത്ത് മത്സരിപ്പിക്കാന്‍ ഇറക്കുമ്പോള്‍ അന്നത്തെ രണ്ടര വയസ്സുകാരി ഫിദയോട് എന്ത് മറുപടിയാണ് പറയാന്‍ ഉദ്ദേശിക്കുന്നത്?
കണ്ണൂര്‍ ജില്ലയില്‍ പ്രവേശിക്കരുത് എന്ന് ഒരിക്കല്‍ കോടതി വിധിച്ച ഒരു കൊലയാളിയെ കണ്ണൂര്‍ ജില്ലയില്‍ തന്നെ മത്സരിപ്പിച്ച് നിങ്ങള്‍ ആരെയാണ് വെല്ലുവിളിക്കുന്നത്?
കേരളം മുഴുവന്‍ മെയ് 9 ന് വേണ്ടിയുള്ള കാത്തിരിപ്പിലാകുമ്പോള്‍ തലശ്ശേരിയിലെ സ്ഥാനാര്‍ഥി മെയ് 4 നു ആയാണ് കാത്തിരിക്കുന്നത്, കാരണം അന്നാണ് ഫസല്‍ വധ കേസിലെ ഉപരി വാദം.
കാരായി രാജനെ പോലെ ഒരു കൊലയാളി ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ ഇടത് സംസ്‌കാരിക നായ കര്‍ മിണ്ടിയോ?
ഇടത് ചിന്തകര്‍ വിലപിച്ചോ?
കോട്ടിട്ട ചില ഇടത് മാധ്യമ ജഡ്ജികള്‍ ആര്‍ത്തലച്ചോ?
ധാര്‍മികതയെ പറ്റി കവിതകള്‍ വന്നോ?
മനുഷ്യത്വത്തെ പറ്റിയുള്ള കഥാപ്രസംഗങ്ങള്‍ വന്നോ?
ഇല്ലാ....
ചോദ്യങ്ങള്‍ ഇല്ല, അക്രോശങ്ങള്‍ ഇല്ല, പൊതു വിചാരണയില്ല...
ഓഹ് മറന്നു, കൊലയാളി ആണെങ്കിലും കാരായി രാജന്‍ സിപിഎം ആണല്ലോ...
അപ്പോള്‍ ആ കമ്മി ഇമ്മ്യൂണിറ്റി ഉണ്ട്...
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















