ഭൂമി കുംഭകോണ കേസ്; ശിവസേന എംപി സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്
മുംബൈയില്‍ 1,034 കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി

മുംബൈ: ഉദ്ധവ് താക്കറെ പക്ഷത്തെ പ്രമുഖ നേതാവും ശിവസേനയുടെ രാജ്യസഭാ എംപിയുമായ സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടിസ്.മഹാരാഷ്ട്രയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടേയാണ് ഇ ഡിയുടെ ഈ നിര്‍ണായക നീക്കം ഉണ്ടായിരിക്കുന്നത്.
മുംബൈയില്‍ 1,034 കോടിയുടെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടാണ് ഇഡി നടപടി. ഏകനാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള കലാപം ഇഡിയുടെയും സിബിഐയുടെയും മറ്റ് കേന്ദ്ര ഏജന്‍സികളുടെയും സമ്മര്‍ദ്ദത്തിന്റെ ഫലമാണെന്ന് താക്കറെ വിഭാഗം ആരോപണം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് സഞ്ജയ് റാവത്തിന് ഇഡി നോട്ടിസ്.
ഈ വര്‍ഷം ഏപ്രിലില്‍ ഇ ഡി റാവത്തിന്റെ സ്വത്ത് കണ്ടുകെട്ടിയിരുന്നു.സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായിയും വ്യവസായിയുമായ പ്രവീണ്‍ റാവത്തിനെ നേരത്തേ ഇഡി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്.
പത്ര ചൗളിലെയും മഹാരാഷ്ട്ര ഹൗസിങ് ആന്‍ഡ് ഏരിയ ഡെവലപ്‌മെന്റ് അതോറിറ്റിയിലെയും (എംഎച്ച്എഡിഎ) നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് പകരം ഭൂമി സ്വകാര്യ ബില്‍ഡര്‍മാര്‍ക്ക് വിറ്റ് വഞ്ചിക്കാന്‍ പ്രവീണ്‍ റാവത്ത് നീക്കം നടത്തിയെന്നാണ് കുറ്റം. 2018ലാണ് മുംബൈ പോലിസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച് കേസ് ഫയല്‍ ചെയ്തത്.
സമന്‍സിനോട് പ്രതികരിച്ച ശിവസേന നേതാവ് പ്രിയങ്ക ചതുര്‍വേദി, ഇഡി ബിജെപിയോട് 'യഥാര്‍ഥ ഭക്തി' കാണിക്കുകയാണെന്ന് പറഞ്ഞു.എന്നാല്‍, 'സാമ്പത്തിക ക്രമക്കേടുകള്‍ തെളിവുകള്‍ സഹിതം പുറത്തുവരുമ്പോള്‍ അത്തരം കാര്യങ്ങള്‍ സംഭവിക്കും. ഇഡി ഒരു ദിവസം കൊണ്ട് നടപടിയെടുക്കില്ല, ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കണം', എന്ന് ബിജെപി എംഎല്‍എ രാം കദം പറഞ്ഞു. 'തെളിവിന്റെ അടിസ്ഥാനത്തില്‍ ഇഡി നടപടിയെടുക്കുമ്പോള്‍, നമ്മള്‍ എന്തിന് അതിനെ രാഷ്ട്രീയവുമായി ബന്ധിപ്പിക്കണം? മതത്തിന്റെയോ സ്ഥാനത്തിന്റെയോ അടിസ്ഥാനത്തിലല്ല ഇഡി നടപടി സ്വീകരിക്കുന്നത്. ആരെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടിവരും,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
RELATED STORIES
മലപ്പുറം നഗരസഭയിലെ അക്രമം: ഡ്രൈവര്‍ പി ടി മുകേഷിനെ സസ്പെന്റ് ചെയ്തു
3 Feb 2023 4:32 PM GMTഅമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTപി കെ ഫിറോസിന്റെ റിമാന്‍ഡ് കാലാവധി നീട്ടി
3 Feb 2023 3:06 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബജറ്റ്: രാജഭരണത്തെ അനുസ്മരിപ്പിക്കുന്നത്- എസ്ഡിപിഐ
3 Feb 2023 2:10 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMT