നടിയെ ആക്രമിച്ച കേസ്: ചോദ്യം ചെയ്യലിന് ഹാജരാവണം; അനൂപിനും സുരാജിനും വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ദിലീപിന്റെ സഹോദരന്‍ അനൂപിനും സഹോദരി ഭര്‍ത്താവ് സുരാജിനും അന്വേഷണസംഘം വീണ്ടും നോട്ടീസ് അയച്ചു. ചൊവ്വാഴ്ച രാവിലെ 11ന് ആലുവ പോലിസ് ക്ലബ്ബില്‍ ഹാജരാവണമെന്നാണ് ക്രൈംബ്രാഞ്ച് നിര്‍ദേശം. ഇരുവരും ചോദ്യം ചെയ്യലിനെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ, ഇരുവരെയും ചോദ്യം ചെയ്യലിന് വിളിപ്പിച്ചിരുന്നെങ്കിലും ഹാജരായിരുന്നില്ല. ഇരുവരും വീട്ടില്‍നിന്നും മാറിനില്‍ക്കുകയായിരുന്നു. നിരവധി തവണ ഇവരെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയിരുന്നില്ല. തുടര്‍ന്ന് നോട്ടീസ് കൊണ്ടുപോയി വീട്ടില്‍ പതിക്കുകയായിരുന്നു.
എന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. ക്രൈംബ്രാഞ്ച് തുടര്‍നടപടികളിലേക്ക് കടക്കാനിരിക്കെ എപ്പോള്‍ വേണമെങ്കിലും ഹാജരാവാമെന്ന് കാണിച്ച് ഇപ്പോള്‍ മറുപടി കത്ത് നല്‍കിയിരുന്നു. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ മൊഴിയും അന്വേഷണസംഘം തിങ്കളാഴ്ച രേഖപ്പെടുത്തും. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയ്ക്ക് ആലുവ പോലിസ് ക്ലബ്ബില്‍ ഹാജരാവാന്‍ ആവശ്യപ്പെട്ട് സായ് ശങ്കറിന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി. ദിലീപിന്റെ ഫോണില്‍ നിന്ന് നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.
വധഗൂഢാലോചന കേസിലെ ഏഴാം പ്രതിയാണ് സായ് ശങ്കര്‍. അതേസമയം, ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യയെ ചോദ്യം ചെയ്യുന്നത് വൈകും.നടിയെ ആക്രമിച്ച കേസിലെ അന്വേഷണപുരോഗതി ക്രൈം ബ്രാഞ്ച് നാളെ വിചാരണ കോടതിയെ അറിയിക്കും. തുടരന്വേഷണത്തിന് കോടതി നല്‍കിയ സമയപരിധി അവസാനിച്ചെങ്കിലും ക്രൈംബ്രാഞ്ച് അന്വേഷണം അവസാനിപ്പിച്ചിട്ടില്ല. തുടരന്വേഷണത്തിന് മൂന്നുമാസം കൂടി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.
RELATED STORIES
സ്വതസിദ്ധമായ ശൈലികൊണ്ട് മനസ്സില്‍ മായാത്ത സ്ഥാനം നേടിയ കലാകാരന്;...
26 March 2023 5:40 PM GMTബിജെപി അനുകൂല പ്രസ്താവന: ജോസഫ് പാംപ്ലാനിയെ പിന്തുണച്ച് താമരശ്ശേരി...
26 March 2023 2:43 PM GMTരാജ്യം ഇന്ന് വലിയൊരു ദുരന്തമുഖത്ത്; ജനാധിപത്യവാദികള്‍ ഒന്നിച്ച്...
26 March 2023 12:22 PM GMTനടി ആകാന്‍ക്ഷ ദുബെയെ യുപിയിലെ ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തി
26 March 2023 12:08 PM GMTതൃപ്പൂണിത്തുറ കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം നടത്തണം-കൃഷ്ണന്...
26 March 2023 12:02 PM GMTബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ വീണ്ടും തീപ്പിടിത്തം; ഫയര്‍ഫോഴ്സ്...
26 March 2023 11:59 AM GMT