വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്സിയുടെ നോട്ടീസ്

ന്യൂഡല്ഹി: ബിജെപി എംപിയും ഗുസ്തി ഫെഡറേഷന് ഓഫ് ഇന്ത്യ മേധാവിയുമായ ബ്രിജ് ഭൂഷണ് സിങിനെതിരായ ലൈംഗികാരോപണം സംബന്ധിച്ച സമരത്തിന് നേതൃത്വം നല്കുന്ന ദേശീയ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്സിയുടെ നോട്ടീസ്. ഉത്തേജക വിരുദ്ധ നിയമങ്ങളുടെ ആവശ്യകതകള് പാലിക്കുന്നതില് പരാജയപ്പെട്ടെന്നു കാണിച്ചാണ് വ്യാഴാഴ്ച നോട്ടീസ് നല്കിയത്. രണ്ടാഴ്ചയ്ക്കകം മറുപടി നല്കണമെന്നാണ് നോട്ടീസിലുള്ളത്. നിലവിലെ ഏഷ്യന് ഗെയിംസ് ചാംപ്യനായ വിനേഷ് ഫോഗട്ട് വ്യാഴാഴ്ച മുതല് ആരംഭിക്കുന്ന ബുഡാപെസ്റ്റ് റാങ്കിങ് സീരീസ് 2023ല് ഗുസ്തി മല്സരത്തില് പങ്കെടുക്കേണ്ടതായിരുന്നു. ജൂണ് 27ന് രാത്രി 10ന് ഹരിയാനയിലെ സോനിപത്തില് പരിശോധനയ്ക്ക് ലഭ്യമാണെന്ന് വിനേഷ് ഫോഗട്ട് അറിയിച്ചിരുന്നെങ്കിലും ഡോപ്പിങ് കണ്ട്രോള് ഓഫിസര്മാര് സ്ഥലത്ത് പരിശഓധനയ്ക്കെത്തിയപ്പോള് കണ്ടെത്താനായില്ലെന്നാണ് നോട്ടീസില് പറയുന്നത്.
RELATED STORIES
ഫലസ്തീന് സ്വാതന്ത്ര്യ സമരത്തിന് ജനാധിപത്യ സമൂഹങ്ങളുടെ പിന്തുണയുണ്ട്:...
29 Nov 2023 4:17 PM GMTമാതാവിന്റെ കണ്മുന്നില് കിടപ്പുരോഗിയായ പിതാവിനെ മകന് പെട്രോളൊഴിച്ച് ...
29 Nov 2023 3:54 PM GMTകളമശ്ശേരി ബോംബ് സ്ഫോടന പരമ്പര: പ്രതി ഡൊമിനിക് മാര്ട്ടിന്റെ റിമാന്റ്...
29 Nov 2023 3:45 PM GMTറാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില് എത്തിയത് നന്ദി...
29 Nov 2023 2:26 PM GMTഫലസ്തീന് അനുകൂല ഫേസ്ബുക്ക് പോസ്റ്റ്; സി ഐഎ ഉന്നത ഉദ്യോഗസ്ഥന്...
29 Nov 2023 12:26 PM GMTകരുവന്നൂര് ബാങ്ക് ക്രമക്കേട്: ഗോകുലം ഗോപാലനെ ഇഡി ചോദ്യംചെയ്തു
29 Nov 2023 11:29 AM GMT