Top

You Searched For "muslim"

ബലി മൃഗങ്ങളെ ബലമായി പിടിച്ചെടുത്ത് യുപി പോലിസ്; രൂക്ഷ പ്രതികരണവുമായി മുസ്‌ലിം നേതൃത്വം

30 July 2020 7:43 AM GMT
മുസ്‌ലിം സമുദായത്തിന്റെ മതകാര്യങ്ങളില്‍ ഇടപെടുന്നതില്‍ നിന്ന് സംസ്ഥാന ബിജെപി സര്‍ക്കാര്‍ മാറിനില്‍ക്കണമെന്നും അല്ലെങ്കില്‍ ഗുരുതരമായ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി.

മുസ്‌ലിം ആണെന്ന് കരുതി മര്‍ദിച്ചതിന് പിന്നാലെ അഭിഭാഷകനെതിരേ കേസും; സാക്ഷികള്‍ 'രാഷ്ട്രീയ ഹിന്ദു സേന' പ്രവര്‍ത്തകര്‍

2 July 2020 7:51 AM GMT
'രാഷ്ട്രീയ ഹിന്ദു സേന' പ്രവര്‍ത്തകരായ പല്ലന്‍ മാല്‍വിയ, ദീപക് കോസ്, ദീപക് മാല്‍വിയ എന്നിവരെയാണ് പോലിസ് അഭിഭാഷകനെതിരേ സാക്ഷികളായി ചേര്‍ത്തിരിക്കുന്നത്.

മുസ്‌ലിംകള്‍ക്കെതിരേ വിദ്വേഷ പ്രചാരണവുമായി ബിജെപി എംപി; തിരുത്തുമായി ഡല്‍ഹി പോലിസ്

15 May 2020 5:31 PM GMT
പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി പര്‍വേശ് ശര്‍മ്മയാണ് ഒരു വിഭാഗം ആളുകള്‍ കൂട്ടമായി നമസ്‌ക്കരിക്കുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ഖബറടക്കാനുള്ള മുസ്‌ലിംകളുടെ അവകാശം ഹനിക്കരുതെന്ന് ശ്രീലങ്കയോട് യുഎന്‍

22 April 2020 2:20 AM GMT
കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ മൃതദേഹം ദഹിപ്പിക്കണമെന്ന് രണ്ട് ദിവസം മുമ്പ് ശ്രീലങ്കന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഈ തീരുമാനത്തിനെതിരേ ഏറെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് യുഎന്‍ ഇടപെടല്‍.

മുസ്‌ലിം പണ്ഡിതന്‍മാര്‍ 'ഗോഡി' മാധ്യമങ്ങള്‍ ബഹിഷ്‌ക്കരിക്കണമെന്ന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

17 April 2020 4:05 PM GMT
മൗലാനമാരും ഉല്‍സാഹികളായ സാധാരണക്കാരും അവരെയും മുസ്‌ലിം സമൂഹത്തെയും അപമാനിക്കാന്‍ അവസരം നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോക്ക് ഡൗണ്‍ മൂലം മക്കള്‍ക്ക് എത്താന്‍ കഴിഞ്ഞില്ല; ഹിന്ദു ഗൃഹനാഥന്റെ അന്ത്യ കര്‍മ്മങ്ങള്‍ നിര്‍വഹിച്ചത് മുസ്‌ലിം യുവാക്കള്‍

16 April 2020 11:12 AM GMT
ചെന്നൈ അണ്ണാനഗറിലെ ശ്മശാനത്തിലേക്ക് മൃതദേഹം എത്തിക്കാനും ഹൈന്ദവ ആചാര പ്രകാരം അന്ത്യ കര്‍മങ്ങള്‍ നടത്താനും മുസ് ലിം യുവാക്കള്‍ നേതൃത്വം നല്‍കി.

കൊറോണ: തബ്‌ലീഗ് ജമാഅത്തിനെതിരായ മാധ്യമ വേട്ടയ്‌ക്കെതിരേ മുസ്‌ലിം സംഘടനകളും നേതാക്കളും

1 April 2020 9:22 AM GMT
വൈറസ് വ്യാപനം തടയുന്നതില്‍ വീഴ്ച സംഭവിക്കുകയും ലോക്ക്ഡൗണ്‍ ലംഘിച്ച് രാജ്യതലസ്ഥാനത്ത് നിന്നുണ്ടായ കൂട്ടപ്പലായനങ്ങള്‍ ലോകശ്രദ്ധ നേടുകയും ചെയ്ത പശ്ചാത്തലത്തില്‍ പാളിച്ച മറച്ചുപിടിക്കാനും കൂട്ടപ്പലായനങ്ങള്‍ മൂലം സംഭവിക്കാനിടയുള്ള സാമൂഹികവ്യാപനത്തിന് മുന്‍കൂര്‍ പ്രതികളെ നിശ്ചയിച്ചു നല്‍കാനുമാണ് മാധ്യമങ്ങള്‍ ശ്രമിക്കുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.

ഹജ്ജ്: കൊറോണ പ്രതിസന്ധി നീങ്ങുന്നത് വരെ കാത്തിരിക്കണമെന്ന് സൗദി

1 April 2020 2:01 AM GMT
മുസ്ലിംകളുടെയും രാജ്യത്തെ പൗരന്മാരുടെയും ആരോഗ്യം സംരക്ഷിക്കാന്‍ രാജ്യത്തിന് ബാധ്യതയുണ്ട്. അതിനാല്‍ കാര്യങ്ങളില്‍ വ്യക്തത വരുന്നത് വരെ കാത്തിരിക്കണമെന്ന് എല്ലാ രാജ്യങ്ങളിലെയും തങ്ങളുടെ മുസ്ലിം സഹോദരങ്ങളോട് ആവശ്യപ്പെടുന്നതായി സൗദി മന്ത്രി പറഞ്ഞു

വിദ്യാഭ്യാസ രംഗത്ത് മുസ്‌ലിം സംവരണവുമായി മധ്യപ്രദേശും

29 Feb 2020 12:13 PM GMT
സംസ്ഥാന ജലവിഭവ മന്ത്രി ഹുകും സിംഗ് കാരഡയാണ് സംസ്ഥാനത്ത് മുസ്‌ലിംകള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ സംവരണം ഏര്‍പ്പെടുത്തുമെന്ന സൂചന നല്‍കിയത്.

ഡല്‍ഹി കത്തിയെരിയുമ്പോഴും ഹിന്ദു യുവതിയുടെ വിവാഹത്തിന് കാവലായി മുസ്‌ലിം അയല്‍ക്കാര്‍

28 Feb 2020 5:41 AM GMT
സംഘര്‍ഷം മൂലം വിവാഹം മാറ്റിവയ്ക്കാന്‍ നിര്‍ബന്ധിതരായ സമയത്താണ് അയല്‍ക്കാരായ മുസലിം സഹോദരങ്ങള്‍ സഹായത്തിനെത്തിയതെന്ന് 23കാരിയായ സാവിത്രി പ്രസാദ് പറയുന്നു. കലാപത്തിന്റെ ഏറ്റവും ഭീകര മുഖം ദൃശ്യമായ ചാന്ദ് ബാഗില്‍ ബുധനാഴ്ചയാണ് നന്മ വറ്റാത്ത ഡല്‍ഹിയുടെ മറ്റൊരു മുഖം ദൃശ്യമായത്.

പാകിസ്താനില്‍ 200 വര്‍ഷം പഴക്കമുള്ള ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കി

8 Feb 2020 1:24 PM GMT
സോബിന്റെ സെന്‍ട്രല്‍ പള്ളിയിലെ ഖത്തീബും ജംഇയ്യത്തുല്‍ ഉലമായെ ഇസ്‌ലാം നേതാവുമായ മൗലാന അല്ലാഹ് ദാദ് കാക്കര്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. ക്ഷേത്രം ഹിന്ദു സമൂഹത്തിന് കൈമാറാന്‍ വൈകിയതില്‍ ഡെപ്യൂട്ടി കമ്മീഷണര്‍ മാപ്പ് പറഞ്ഞു.

മുസ്‌ലിം പിന്നാക്കാവസ്ഥ അതിദയനീയം: സച്ചാര്‍ ശിപാര്‍ശകള്‍ നടപ്പാക്കണമെന്ന് പി വി അബ്ദുല്‍ വഹാബ് എംപി

6 Feb 2020 11:57 AM GMT
സച്ചാര്‍ റിപ്പോര്‍ട്ട് വന്ന് 13 വര്‍ഷം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ഒന്നും ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്ന് ക്രിസ്റ്റഫര്‍ ജാഫര്‍ലോട്ടും കലൈയരസനും നടത്തിയ പഠനം ഉദ്ധരിച്ച് അദ്ദേഹം വ്യക്തമാക്കി.

ഹിന്ദുത്വ വിദ്യാര്‍ഥികളുടെ പ്രതിഷേധം: ബനാറസ് സര്‍വകലാശാല സംസ്‌കൃത വിഭാഗത്തിലെ മുസ്‌ലിം അധ്യാപകന്‍ രാജിവച്ചു

10 Dec 2019 2:31 PM GMT
സംസ്‌കൃതം വിദ്യ ധര്‍മ വിഭാഗത്തില്‍ അഹിന്ദുവായ പ്രഫസറെ നിയമിച്ചതിനെതിരേ ഒരു മാസമായി പ്രതിഷേധം നടത്തിവരുന്ന വിദ്യാര്‍ഥികളുമായി സര്‍വ്വകലാശാല അധികൃതര്‍ നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം.

രാമക്ഷേത്ര നിര്‍മാണത്തിന് ശിയാ നേതാവിന്റെ 51,000 രൂപ

15 Nov 2019 12:56 PM GMT
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ ബോര്‍ഡ് അനുകൂലിക്കുന്നതായും പതിറ്റാണ്ടുകള്‍ പഴക്കമുള്ള വിഷയത്തില്‍ സാധ്യമായ ഏറ്റവും മികച്ച വിധിയാണ് സുപ്രിംകോടതിയില്‍ നിന്നുണ്ടായതെന്നും റിസ്‌വി പറഞ്ഞു.

ഡെലിവറി ബോയ് മുസ്‌ലിം ആയതിന്റെ പേരില്‍ ഭക്ഷണം നിരസിച്ച് ഉപഭോക്താവ്

24 Oct 2019 9:28 AM GMT
'നമ്മളെല്ലാവരും മനുഷ്യരാണെന്നാണ് എന്റെ വിശ്വാസം. എന്നാല്‍ എനിക്ക് ഇത്തരമൊരു അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നു'വെന്നും 32 കാരനായ ഡെലിവറി ബോയ് പറഞ്ഞു.

ദലിത്-മുസ്ലിം ധാരണ ശക്തമാക്കാന്‍ തീരുമാനം; ബംഗളൂരുവില്‍ ചര്‍ച്ചാ വേദിയൊരുക്കി പോപുലര്‍ ഫ്രണ്ട്

13 Oct 2019 8:55 AM GMT
താഴേത്തട്ടില്‍ ദലിത് മുസ്ലിം സാമൂഹിക സഖ്യം സാധ്യമാക്കിയെടുക്കുന്നതിനുള്ള ശ്രമങ്ങളുമായി പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ബംഗളൂരു ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ വിളിച്ചു ചേര്‍ത്ത വട്ടമേശ ചര്‍ച്ചയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള നേതാക്കളും ബുദ്ധിജീവികളും പങ്കെടുത്തു.

സമാധാന നൊബേലിന് രണ്ട് മുസ്‌ലിം വനിതകളും

8 Oct 2019 7:45 AM GMT
സോമാലിയന്‍ സാമൂഹിക പ്രവര്‍ത്തക ഇല്‍വാദ് എല്‍മാന്‍, ലിബിയന്‍ നിയമവിദ്യാര്‍ഥിനി ഹാജര്‍ ശരീഫ് എന്നിവരാണ് പുരസ്‌കാരത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുന്നത്.

പ്രവാചക പത്‌നി ആയിശയെ കുറിച്ച് സിനിമ; സംവിധായകന് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്റെ നോട്ടിസ്

20 Sep 2019 1:11 PM GMT
ദശലക്ഷ കണക്കിന് മുസ്‌ലിംകളുടെ മത വികാരത്തെ വ്രണപ്പെടുത്തുന്നതാണ് സിനിമയെന്നും കലാപത്തിന് ഇടയാക്കുമെന്നും രാജ്യത്തെ സമാധാനന്തരീക്ഷത്തെ ദോഷകരമായി ബാധിക്കുമെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ സിനിമയുമായി മുന്നോട്ട് പോകരുതെന്നും കമ്മീഷന്‍ നോട്ടിസില്‍ ഉത്തരവിട്ടു.

കൗമാരക്കാരുടെ പ്രണയത്തെ തുടർന്ന് ആഗ്രയിൽ വർഗീയ കലാപം

20 Sep 2019 5:54 AM GMT
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന വാർത്തയെ തുടർന്ന്‌ ചൊവ്വാഴ്‌ച വൈകിട്ട്‌ മുസ്‌ലിം വിഭാഗത്തിൽപ്പെട്ടവരുടെ കടകളും മറ്റും തീയിട്ടു.

പതിനാറാം വയസില്‍ വിമാനം പറത്തി മലയാളി പെണ്‍കുട്ടി

17 Sep 2019 3:26 PM GMT
ബംഗ്‌ളൂരു: പതിനാറാം വയസില്‍ വിമാനം പറത്തി എറണാകുളം സ്വദേശിയായ നിലോഫര്‍. കാക്കനാട് ട്രിനിറ്റി വേള്‍ഡില്‍ മുനീര്‍ അബ്ദുല്‍ മജീദിന്റെയും ഉസൈബയുടെയും ഏകമകള...

'ഉത്കൃഷ്ടനായ കാമുകനാവൂ': ഹിന്ദു യുവതിയെ വിവാഹം ചെയ്ത മുസ്‌ലിം യുവാവിനോട് സുപ്രിംകോടതി

11 Sep 2019 12:13 PM GMT
ഛത്തീസ്ഗഡില്‍ നിന്നുള്ള മിശ്രവിവാഹവുമായി ബന്ധപ്പെട്ട വിവാദകേസില്‍ വാദം കേള്‍ക്കുന്നതിനിടെയാണ് സുപ്രിംകോടതി യുവാവിനെ ഉപദേശിച്ചത്.

'ഐക്യം ഊട്ടിയുറപ്പിക്കാന്‍' ആര്‍എസ്എസ്സിനൊപ്പം ജംഇയത്തുല്‍ ഉലമാ എ ഹിന്ദ് കൈകോര്‍ക്കുന്നു

3 Sep 2019 10:23 AM GMT
ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതും ജംഇയത്ത് ഉലമായെ ഹിന്ദ് അധ്യക്ഷന്‍ മൗലാന സയിദ് അര്‍ഷദ് മദനിയും ഡല്‍ഹിയില്‍ ഇതു സംബന്ധിച്ച് കൂടിക്കാഴ്ച നടത്തുകയും അതാത് സമുദായങ്ങള്‍ക്കിടയില്‍ ഐക്യം സൃഷ്ടിക്കാന്‍ രൂപ രേഖ തയ്യാറാക്കുന്നതിനും ഇരുവരും ധാരണയിലെത്തിയെന്നും ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട്ട് ചെയ്യുന്നു.

വംശീയ കൂട്ടക്കൊലക്ക് ആഹ്വാനം; ആകാശവാണി പ്രോഗ്രാം ഡയറക്ടര്‍ക്കെതിരേ പരാതി

2 Sep 2019 4:47 PM GMT
താത്തമാര്‍ പന്നി പെറുംപോലെ പെറ്റുകൂട്ടുകയാണെന്നും അതിന് പൈപ്പ് വെള്ളത്തില്‍ ഗര്‍ഭ നിരോധന മരുന്ന് കലര്‍ത്തി വിടണമെന്നുമായിരുന്നു പോസ്റ്റ്. തൃശൂര്‍ ആകാശവാണി നിലയത്തിലെ പ്രോഗ്രാംഡയറക്ടറായ കെ ആര്‍ ഇന്ദിരയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ എം ആര്‍ വിപിന്‍ദാസാണ് പരാതി നല്‍കിയത്.

ഗുജറാത്തിൽ മുസ്‌ലിം പോലിസുകാരനെ ഹിന്ദുത്വർ ആക്രമിച്ചു.

26 Aug 2019 1:14 PM GMT
ആക്രമിക്കാൻ എത്തിയ ഹിന്ദുത്വർ മതത്തെ അപമാനിക്കുകയും തുടർന്ന് മർദിക്കുകയുമായിരുന്നു. തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ആരിഫ് ആരോപിച്ചു.

പശു മോഷ്ടാവെന്നാരോപിച്ച് മുസ്‌ലിം മധ്യവയസ്കന് ക്രൂരമർദനം; അത്യാസന്ന നിലയിലെന്ന് റിപോർട്ട്

11 Aug 2019 2:11 PM GMT
ബറേലി: പശു മോഷ്ടാവെന്നാരോപിച്ച് മുസ്‌ലിം മധ്യവയസ്കന് ക്രൂരമർദനം. ഉത്തർപ്രദേശിലെ ബറേലിയിൽ പൈഗ ഗ്രാമത്തിലാണ് സംഭവം. റൂപ്പുർ സൈഗ ഗ്രാമവാസിയായ മുസമ്മിൽ ...

'ഇയാള്‍ മുസ്‌ലിമല്ലേ, ഇയാളെ പ്രത്യേകം ശ്രദ്ധിക്കണം'; പിഎയോട് പാര്‍ലിമെന്റില്‍ മതവിവേചനമെന്ന് ടി എന്‍ പ്രതാപന്‍ എംപി

6 Aug 2019 9:25 AM GMT
സത്യത്തില്‍ തൂഫാനി മുസ് ലിമല്ലെന്നും മതം നോക്കിയിട്ടേ പാര്‍ലമെന്റിലേക്ക് സന്ദര്‍ശനം പോലുമുള്ളൂ എന്ന സ്ഥിതി നമ്മോട് പറയുന്നത് ശുഭ വാര്‍ത്തയല്ലെന്നും ടി എന്‍ പ്രതാപന്‍ ഫേസ്്ബുക്കില്‍ കുറിച്ചു

ചൈനീസ് തലസ്ഥാനത്തെ മുസ്‌ലിം ചിഹ്നങ്ങളും അറബിക് ബോര്‍ഡുകളും എടുത്തുകളയുന്നു

31 July 2019 3:03 PM GMT
മുസ്‌ലിം ജനതയെ 'ചൈനക്കാരനാക്കുന്നതിന്റെ' ഭാഗമായാണ് നടപടി. ഇതിന്റെ ഭാഗമായി ബെയ്ജിങ്ങിലെ ഹലാല്‍ റസ്‌റ്റോറന്റുകളുടേയും ഭക്ഷണ ശാലകളുടേയും പുറത്ത് സ്ഥാപിച്ച പുറത്ത് സ്ഥാപിച്ച ഹലാല്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യുകയോ മറച്ചുവയക്കുകയോ ചെയ്യാനാണ് അധികൃതര്‍ ഉത്തരവിട്ടത്.

ജിഹാദിൻറെ രൂപത്തിൽ മുസ്‌ലിംകൾ ലോകമെമ്പാടും ഭീകരത പ്രചരിപ്പിക്കുന്നു; മുസ്‌ലിം വിരുദ്ധ പരാമർശവുമായി ബിഎഡ് ഗൈഡ്

24 July 2019 5:50 AM GMT
ഇസ്‌ലാം മത പ്രചാരണത്തിലൂടെ ലോകം മുഴുവൻ ഭീകരവാദ പ്രവർത്തനം നടത്തുകയാണെന്ന് ഗൈഡിൽ പറയുന്നു. തങ്ങൾ ഹിന്ദുക്കളുടെ പിൻഗാമികളാണെന്ന് മുസ്‌ലിംകൾ മനസ്സിലാക്കണമെന്നും പുസ്തകത്തിൽ പറയുന്നു.

മുസ്ലിം മാനേജ്മെന്റ് പത്രങ്ങളെ ഒഴിവാക്കി മനോരമ ഇയര്‍ബുക്ക്; സോഷ്യല്‍ മീഡിയയില്‍ വ്യാപക പ്രതിഷേധം

13 July 2019 8:50 AM GMT
ജനം ടിവിയും ശാലോം ടിവിയും ഇടം പിടിച്ചപ്പോള്‍ ന്യൂസ് ചാനലായ മീഡിയവണ്ണിനെക്കുറിച്ചുള്ള പരാമര്‍ശമില്ല

UAPA ഭേദഗതി പൗരന്മാരുടെ മേല്‍ ഭീകരമുദ്ര ചാര്‍ത്തുന്നത്

11 July 2019 1:12 PM GMT
മോദി സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച യുഎപിഎ ഭേദഗതി ബില്‍ രാജ്യത്തെ പൗരന്‍മാരുടെ അവകാശങ്ങള്‍ക്ക് മേലുള്ള കടന്നുകയറ്റവും വ്യക്തികള്‍ക്കുമേല്‍ 'ഭീകര' മുദ്രചാര്‍ത്തിക്കൊടുക്കാനുള്ളതുമാണെന്ന് രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖ നേതാക്കളും വിവിധ മനുഷ്യാവകാശ പ്രസ്ഥാനങ്ങളും അഭിപ്രായപ്പെട്ടു. തിങ്കളാഴ്ചയാണ് കേന്ദ്ര സര്‍ക്കാര്‍ യുഎപിഎ ഭേദഗതി ബില്ലും എന്‍ഐഎയ്ക്ക് കൂടുതല്‍ അധികാരം നല്‍കുന്ന ഭേദഗതി ബില്ലും ലോക്‌സഭയില്‍ അവതരിപ്പിച്ചത്.

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുമെന്ന വാഗ്ദാനം ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല:അസദുദ്ദീന്‍ ഉവൈസി

6 July 2019 8:00 AM GMT
ഓരോ വര്‍ഷവും ഒരു കോടി സ്‌കോളര്‍ഷിപ് നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയുടെ വാഗ്ദാനം എന്ത് കൊണ്ട് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഉവൈസി ചോദിച്ചു.

ജയ് ശ്രീറാം വിളിച്ചില്ല; ജുമുഅ നമസ്‌കാരം കഴിഞ്ഞ് വരുമ്പോൾ മുസ്‌ലിം ബാലന് മർദനം

29 Jun 2019 4:28 PM GMT
മുസ്‌ലിം തൊപ്പി ധരിക്കുന്നതിന് ഈ പ്രദേശത്ത് അനുവാദം ഇല്ലെന്നും അക്രമികള്‍ പറഞ്ഞതായി താജ് പോലീസിനോട് പറഞ്ഞു. ദൃക്‌സാക്ഷികളായ ചില കടക്കാരോട് രക്ഷിക്കണമെന്ന് അപേക്ഷിച്ചിട്ടും ആരും സഹായിച്ചില്ല

മുസ്‌ലിം ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ഹിന്ദുത്വ ആക്രമണം; ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെട്ടു

27 Jun 2019 5:43 PM GMT
മുംബൈയിലെ താനെയിലാണ് മുസ് ലിം ടാക്‌സി ഡ്രൈവര്‍ക്ക് നേരെ ഹിന്ദുത്വ സംഘം ആക്രമണം നടത്തിയത്. കാര്‍ ഡ്രൈവറെ ഒരു സംഘം മര്‍ദിക്കുകയും ജയ് ശ്രീ റാം വിളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായാണ് പരാതി.

മുസ്‌ലിം ആയതുകൊണ്ട് മാത്രമാണ് തബ്‌രീസ് അന്‍സാരി കൊല്ലപ്പെട്ടതെന്ന് ഭാര്യ

25 Jun 2019 10:36 AM GMT
മുസ്‌ലിം ആയത് കൊണ്ട് മാത്രമാണ് തന്റെ ഭര്‍ത്താവ് കൊല്ലപ്പെട്ടതെന്ന് ഷഹിസ്ത പര്‍വീന്‍ ആരോപിച്ചു. മുസ്‌ലിം ആയതിന്റെ പേരില്‍ തന്നെ മർദ്ദിച്ചതായി ഭര്‍ത്താവ് ഫോണ്‍ വിളിച്ച് പറഞ്ഞതായും ഷഹിസ്ത വ്യക്തമാക്കി
Share it