യുപിയില്‍ മുസ് ലിം കടകള്‍ ആക്രമിക്കാനെത്തിയ ഹിന്ദുത്വരെ എറിഞ്ഞോടിച്ചു (വീഡിയോ)

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മുസ് ലിം കടകള്‍ ആക്രമിക്കാനെത്തിയ ഹിന്ദുത്വരെ ജനങ്ങള്‍ എറിഞ്ഞോടിച്ചു. പോലിസ് നോക്കി നില്‍ക്കേ മുസ് ലിം കച്ചവട സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിട്ട ഹിന്ദുത്വരെയാണ് നാട്ടുകാര്‍ പ്രതിരോധിച്ചത്.
While Modi is giving his monologue in Kanpur, Hindus and Muslims are fighting it out on the streets of Kanpur! pic.twitter.com/siumk204Hx
— Ashok Swain (@ashoswai) June 3, 2022
മുഹമ്മദ് നബിക്കെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി വക്താവ് നൂപൂര്‍ ശര്‍മയ്‌ക്കെതിരെ കാണ്‍പൂരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇന്ന് ജുമുഅ നമസ്‌കാരത്തിന് ശേഷം പ്രതിഷേധത്തിന്റെ ഭാഗമായി കടകള്‍ അടച്ച മുസ് ലിംകള്‍ക്കെതിരേ ഹിന്ദുത്വര്‍ കല്ലെറിയുകയായിരുന്നു. ഇതോടെ, നാട്ടുകാര്‍ സംഘടിച്ച് പ്രതിരോധിച്ചു. തിരിച്ചു കല്ലേറ് ആരംഭിച്ചതോടെ ഹിന്ദുത്വര്‍ തിരിഞ്ഞോടുകയായിരുന്നു. ഹിന്ദുത്വ ആള്‍ക്കൂട്ടം കല്ലെറിയുന്നത് പോലിസ് നോക്കി നില്‍ക്കുന്നതും ചില വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
Look at the way, the state police is safeguarding the hindutva mob for pelting stones on Muslims In Kanpur in Uttar Pradesh. Where goes their duty of remaining neutral in such situations. Can justice be expected from a communal Islamophobic police force. #KanpurViolence pic.twitter.com/klz4XJuNi8
— Aasif Mujtaba (@MujtabaAasif) June 3, 2022
ഗ്യാന്‍വാപി വിഷയത്തില്‍ ഒരു ഇംഗ്ലീഷ് ചാനലില്‍ നടന്ന സംവാദത്തിനിടെയാണ് ബിജെപി വക്താവ് നൂപൂര്‍ ശര്‍മ പ്രവാചകനെതിരെ ആക്ഷേപകരമായ പരാമര്‍ശം നടത്തിയത്. ഹിന്ദു വിശ്വാസത്തെ ചിലര്‍ നിരന്തരം പരിഹസിക്കുകയാണ്. മറ്റു മതക്കാരെ താന്‍ കളിയാക്കാമെന്നും പറഞ്ഞ നൂപൂര്‍ മുഹമ്മദ് നബിക്കെതിരെ മോശം പരാമര്‍ശം നടത്തുകയും ചെയ്തു. പ്രസ്താവനയ്‌ക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തു. നൂപൂര്‍ ശര്‍മക്കെതിരേ മുംബൈയിലും ഹൈദരാബാദിലും കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
RELATED STORIES
രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് 'വിക്രം എസ്' വിക്ഷേപണം ഇന്ന്
18 Nov 2022 3:04 AM GMTഇന്ന് ഭാഗിക സൂര്യഗ്രഹണം; കേരളത്തില്‍ വൈകീട്ട് 5.55ന് ശേഷം ദൃശ്യമാവും
25 Oct 2022 5:07 AM GMTസാങ്കേതിക തകരാര്‍; ആര്‍ട്ടിമിസ് ദൗത്യം വീണ്ടും മാറ്റി
3 Sep 2022 6:12 PM GMTരാജ്യത്തെ ശാസ്ത്രഗവേഷണ സ്ഥാപനത്തിന്റെ തലപ്പത്തെ ആദ്യവനിതയായി...
7 Aug 2022 8:46 AM GMTഫൈവ് ജി സ്പെക്ട്രം ലേലം: ആദ്യ ദിനം 1.45 ലക്ഷം കോടി കടന്നു
27 July 2022 12:45 AM GMTപുതിയ ബഹിരാകാശ ദൗത്യവുമായി യുഎഇ; സുല്‍ത്താന്‍ അല്‍ നെയാദി ആറുമാസം...
26 July 2022 5:08 PM GMT