Big stories

മുസ്‌ലിം വിരുദ്ധ പ്രചാരകരെല്ലാം ഒരേ വേദിയില്‍; വിദ്വേഷം ചീറ്റാനൊരുങ്ങി ഹിന്ദു മഹാ സമ്മേളനം

അത്യന്തം പ്രകോപനപരമായ മുസ്‌ലിം വിരുദ്ധ ഉള്ളടക്കമാണ് സമ്മേളന പ്രമേയങ്ങളിലും സെഷനുകളിലുമുള്ളത്. തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്കു പുറമെ 'കാസ'യടക്കമുള്ള ക്രൈസ്തവ തീവ്രവാദ സംഘടനകളും സംബന്ധിക്കുന്നുണ്ട്.

മുസ്‌ലിം വിരുദ്ധ പ്രചാരകരെല്ലാം ഒരേ വേദിയില്‍; വിദ്വേഷം ചീറ്റാനൊരുങ്ങി ഹിന്ദു മഹാ സമ്മേളനം
X

പി സി അബ്ദുല്ല

തിരുവനന്തപുരം: തീവ്ര മുസ്‌ലിം വിദ്വേഷത്തിന്റെ വക്താക്കളെല്ലാം തിരുവനന്തപുരത്ത് ഒരു വേദിയില്‍ ഒത്തു കൂടുന്നു. ഈ മാസം 27 മുതല്‍ മെയ് 1 വരെ തലസ്ഥാനത്ത് നടക്കുന്ന ഹിന്ദു മഹാ സമ്മേളനമാണ് തീവ്ര മുസ്‌ലിം വിരുദ്ധ പ്രചാരകരുടെ സംഗമത്തിന് വേദിയാവുന്നത്. 'ഹിന്ദു ധര്‍മ്മ പരിഷത്താ'ണ് സംഘാടകര്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും.

കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ മുതല്‍ പിസി ജോര്‍ജ്ജ് വരെയുള്ളവര്‍ പങ്കെടുക്കുന്നുണ്ട്. അത്യന്തം പ്രകോപനപരമായ മുസ്‌ലിം വിരുദ്ധ ഉള്ളടക്കമാണ് സമ്മേളന പ്രമേയങ്ങളിലും സെഷനുകളിലുമുള്ളത്. തീവ്ര ഹിന്ദുത്വ സംഘടനകള്‍ക്കു പുറമെ 'കാസ'യടക്കമുള്ള ക്രൈസ്തവ തീവ്രവാദ സംഘടനകളും സംബന്ധിക്കുന്നുണ്ട്.

ഏപ്രില്‍ 27ന് വൈകീട്ട് ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ തെക്കേ നടയിലാണ് സമ്മേളനത്തിന്റെ ഉദ്ഘാടനം. നാലു ദിവസങ്ങളിലായി നടക്കുന്ന ഹിന്ദു യൂത്ത് കോണ്‍ക്ലേവിലാണ് തീവ്ര മുസ്‌ലിം വിരുദ്ധ പ്രമേയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.

ടിപ്പു സുല്‍ത്താനെ വെട്ടി വീഴ്ത്തിയ നെടുങ്കോട്ടയുദ്ധം ഓര്‍മ്മിപ്പിച്ചുള്ള 'ഹിന്ദു പ്രതിരോധ' ദിനാചരണത്തിന്റെ ഭാഗമായാണ് സമ്മേളനമെന്നാണ് അറിയിപ്പ്. 1789ല്‍ തിരുവിതാംകൂറിലെ എട്ടുകൂട്ടം എന്ന 20 അംഗ ചാവേര്‍ സംഘത്തിന്റെ നേതാവ് വൈക്കം പത്മനാഭപിള്ളയുടെ നേതൃത്വത്തില്‍, ടിപ്പു സുല്‍ത്താനെ കുതിരപ്പുറത്തു നിന്നും വെട്ടി വീഴ്ത്തിയെന്നും ടിപ്പു യുദ്ധത്തില്‍ നിന്നും പിന്തിരിഞ്ഞോടിയെന്നുമുള്ള നുണയാണ് തിരുവനന്തപുരം ഹിന്ദു സമ്മേളനത്തിന്റെ പ്രചാരണങ്ങളിലും പ്രധാനമായി ഉള്‍പ്പെടുത്തിയിട്ടുള്ളത്

.കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്‌നിഹോത്രിയാണ് ആദ്യ ദിനത്തിലെ മുഖ്യാതിഥി. നാലു ദിവസങ്ങളിലായി നടക്കുന്ന 16 സെമിനാറുകളിലും തീവ്ര മുസ്‌ലിം വിരുദ്ധ പ്രമേയങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. പാകിസ്താനില്‍ നിന്നുള്ള ഹിന്ദുക്കളും യുത്ത് കോണ്‍ക്ലേവില്‍ പങ്കെടുക്കുമെന്നാണ് അറിയിപ്പ്.

Next Story

RELATED STORIES

Share it