Sub Lead

മഹാരാഷ്ട്രയില്‍ 'സൂഫി ബാബ'യെ വെടിവച്ച് കൊന്നു

പ്രാദേശികമായി 'സൂഫി ബാബ' എന്നറിയപ്പെടുന്ന 35കാരനായ ഖ്വാജ സയ്യദ് ചിഷ്തിയാണ് കൊല്ലപ്പെട്ടത്. മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ യോല ടൗണിലെ എംഐഡിസി ഏരിയയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം.

മഹാരാഷ്ട്രയില്‍ സൂഫി ബാബയെ വെടിവച്ച് കൊന്നു
X

മുംബൈ: അഫ്ഗാനിസ്താന്‍ പൗരനായ മുസ്‌ലിം 'ആത്മീയ നേതാവ്' മുംബൈയിലെ നാസിക്കില്‍ വെടിയേറ്റു മരിച്ചു. പ്രാദേശികമായി 'സൂഫി ബാബ' എന്നറിയപ്പെടുന്ന 35കാരനായ ഖ്വാജ സയ്യദ് ചിഷ്തിയാണ് കൊല്ലപ്പെട്ടത്. മുംബൈയില്‍ നിന്ന് 200 കിലോമീറ്റര്‍ അകലെ യോല ടൗണിലെ എംഐഡിസി ഏരിയയില്‍ ഇന്നലെ വൈകീട്ടാണ് സംഭവം. അക്രമികള്‍ നെറ്റിയില്‍ തോക്ക് ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ അദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇദ്ദേഹത്തിന്റെ ഡ്രൈവറാണ് മുഖ്യപ്രതിയെന്ന് പോലിസ് പറഞ്ഞു. സയ്യിദ് ചിഷ്തി വര്‍ഷങ്ങളായി നാസിക്കിലെ യോല പട്ടണത്തില്‍ താമസിച്ച് വരികയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. മതപരമായ കാരണങ്ങളല്ല കൊലപാതകത്തിനു പിന്നിലെന്ന് പോലിസ് പറഞ്ഞു. അഫ്ഗാന്‍ പൗരനായ സൂഫി ബാബയെ കൊലപ്പെടുത്തിയ ശേഷം അക്രമികള്‍ ഇയാള്‍ ഉപയോഗിച്ചിരുന്ന ഒരു എസ്‌യുവിയുമായി കടന്നിരുന്നു.

അതേസമയം, സയ്യദ് ചിസ്തിയുടെ ഡ്രൈവറാണ് കൊലപാതകത്തിനു പിന്നിലെ ദൃക്‌സാക്ഷി മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണെന്ന് പോലിസ് ഓഫീസര്‍ സച്ചിന്‍ പാട്ടീല്‍ പറഞ്ഞു.

അഫ്ഗാന്‍ പൗരനെന്ന നിലയില്‍ രാജ്യത്ത് ഭൂമി വാങ്ങാന്‍ കഴിയാത്തതിനാല്‍ നാട്ടുകാരുടെ സഹായത്തോടെ സയ്യദ് ചിഷ്തി കൈവശപ്പെടുത്തിയ ഭൂമിയുടെ പേരിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലിസ് പറഞ്ഞു.യോല ടൗണിലെ എംഐഡിസി ഏരിയയിലെ തുറന്ന സ്ഥലത്താണ് കൊലപാതകം നടന്നതെന്ന് പോലീസ് പറഞ്ഞു.

Next Story

RELATED STORIES

Share it