ഗുജറാത്തില്‍ മുസ് ലിം യുവാക്കള്‍ക്കെതിരേ ഹിന്ദുത്വരുടെ ആക്രമണം

റാവുപുര: ഗുജറാത്തിലെ വിവിധ ഇടങ്ങളില്‍ വീടിനു പുറത്തിറങ്ങിയ മുസ് ലിം യുവാക്കള്‍ക്കുനേരെ ഹിന്ദുത്വരുടെ ആക്രമണം. റാവുപുരയില്‍ മൂന്ന് പേര്‍ക്ക് ആക്രമണത്തില്‍ സാരമായ പരിക്കേറ്റു. ചായകുടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ആക്രമണം നടന്നത്.
വഡോദര ന്യായ് മന്ദിര്‍ പ്രദേശത്ത് ഒരു കപ്പ് ചായകുടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജനക്കൂട്ടം ഷഹബാസ് അലിയെയും സുഹൃത്തുക്കളെയും ആക്രമിക്കുകയായിരുന്നു. ജൂബിലി ബാഗിന് സമീപമുള്ള റാവുപുര ഭാഗത്തുള്ള തങ്ങളുടെ വീടുകളിലേക്ക് മടങ്ങുന്നതിനിടയില്‍ കൈയില്‍ പൈപ്പും ആയുധങ്ങളുമായി ബൈക്കില്‍ കാത്തിരുന്നിരുന്ന 40-50 പേരാണ് ആക്രമണം നടത്തിയത്.
'അവര്‍ എന്നെ തടഞ്ഞു നിര്‍ത്തി പേര് ചോദിച്ചു. എന്റെ പേര് കേട്ടപ്പോള്‍, ചിന്തു എന്നയാള്‍ എന്നെ ആക്രമിച്ചു, ഉടന്‍ കൂടെയുള്ളവരും ആക്രമണം തുടങ്ങി. നിലത്ത് വീണപ്പോഴും അടി തുടര്‍ന്നു. തലയിലും പുറകിലും മര്‍ദ്ദനമേറ്റിട്ടുണ്ട്- പരിക്കേറ്റവരില്‍ ഒരാള്‍ പറഞ്ഞു.
'ഞാനും എന്റെ പുറകില്‍ ഇരുന്ന എന്റെ സുഹൃത്തും ഞങ്ങളുടെ പുറകില്‍ ഉണ്ടായിരുന്ന ഒരാളെയുമാണ് പേര് ചോദിച്ച് ആക്രമിച്ചത്- ഷഹബാസ് പറഞ്ഞു.
അഹ്മദാബാദി പോറിലും സമാനമായ സംഭവം ഉണ്ടായി. വഡോദരയില്‍ മീരാന്‍ സയ്യിദ് എന്നയാള്‍ക്കും സുഹൃത്തിനും സമാനമായി രീതിയില്‍ അപകടമുണ്ടയി. അവരെ മര്‍ദ്ദിച്ച സംഘത്തില്‍ 8-10 പേരുണ്ടായിരുന്നു.
RELATED STORIES
'ഹിജാബിന് വിലക്ക്, ഗണേശ ചതുര്ത്ഥിക്ക് അനുമതി'; സ്കൂളുകളില് ഗണേശ...
18 Aug 2022 4:38 AM GMTഓണക്കിറ്റിനായി നല്കിയത് 400കോടി രൂപ; ഗുണനിലവാരം ഉറപ്പാക്കാന്...
18 Aug 2022 3:04 AM GMTകെഎസ്ആര്ടിസിയിലെ ശമ്പള പ്രതിസന്ധി; യൂനിയനുകളുമായി ഇന്നും ചര്ച്ച
18 Aug 2022 2:45 AM GMTജനകീയ സര്ക്കാരിനെ അട്ടിമറിക്കാന് ശ്രമം; ഗവര്ണര് ബിജെപിയുടെ...
18 Aug 2022 2:16 AM GMTകാര്ഷികോല്പ്പന്നങ്ങള്ക്ക് ന്യായമായ വില ലഭിക്കാന് ഇടപെടല്...
18 Aug 2022 1:25 AM GMTഅബ്ദുല്ല അബൂബക്കറിന് ജന്മനാടിന്റെ ഉജ്ജ്വല വരവേല്പ്പ്
18 Aug 2022 1:17 AM GMT