You Searched For "Gujarat"

ഹര്‍ദിക് പട്ടേലിനെക്കുറിച്ച് ഒരു വിവരവുമില്ലെന്ന് ഭാര്യ

10 Feb 2020 5:59 PM GMT
പോലിസ് അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹം എവിടെയാണെന്നും അറിയില്ല; ഭാര്യ കിന്‍ജല്‍ പട്ടേല്‍

ഗുജറാത്തില്‍ ദാരിദ്ര്യവും തൊഴിലില്ലായ്മയും മൂലമുളള ആത്മഹത്യ നിരക്ക് വര്‍ധിച്ചുവെന്ന് പഠനം

12 Jan 2020 2:57 AM GMT
ക്രൈം റെക്കോര്‍ഡ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്.

പൗരത്വ ഭേദഗതി നിയമം: മോദിക്ക് അഭിനന്ദനമറിയിച്ച് കത്തെഴുതാന്‍ വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ട് ഗുജറാത്ത് സ്‌കൂള്‍

9 Jan 2020 7:18 AM GMT
'അഭിനന്ദനങ്ങള്‍, ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സിഎഎ (പൗരത്വ ഭേദഗതി നിയമം) നടപ്പാക്കിയതില്‍ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും പൗരത്വ ഭേദഗതി നിയമത്തെ പിന്തുണയ്ക്കുന്നു.' എന്ന സന്ദേശം പോസ്റ്റ് കാര്‍ഡുകളില്‍ എഴുതി പ്രധാനമന്ത്രിയുടെ ഓഫിസ് അഡ്രസ് എഴുതി നല്‍കാനായിരുന്നു നിര്‍ദ്ദേശം.

ഗുജറാത്തില്‍ എബിവിപി-എന്‍എസ്‌യുഐ പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; എന്‍എസ്‌യുഐ ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെ 10 പേര്‍ക്ക് പരിക്ക് (വീഡിയോ)

7 Jan 2020 1:11 PM GMT
ഗുജറാത്തിലെ അഹമ്മദാബാദ് നഗരത്തിലെ പാല്‍ഡി പ്രദേശത്തെ ആര്‍എസ്എസ് വിദ്യാര്‍ഥി വിഭാഗമായ എബിവിപിയുടെ ഓഫിസിന് പുറത്ത് കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ്‌യുഐ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം.

ഗുജറാത്തിലും കൂട്ടബലാല്‍സംഗം; മാതാവിന്റെ സഹായത്തോടെ 12കാരിക്കു പീഡനം

9 Dec 2019 1:21 AM GMT
അഹമ്മദാബാദ്: ഉത്തര്‍പ്രദേശിനും ത്രിപുരയ്ക്കും തെലങ്കാനയ്ക്കും പിന്നാലെ ഗുജറാത്തില്‍ നിന്നും കൂട്ടബലാല്‍സംഗ വാര്‍ത്ത. പ്രായപൂര്‍ത്തിയാവാത്ത...

ഗുജറാത്തില്‍ 8 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി കത്തിചൂണ്ടി ബലാല്‍സംഗം ചെയ്തു

30 Nov 2019 6:11 PM GMT
പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അര ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് പോലിസ് കമ്മീഷണര്‍ പ്രഖ്യാപിച്ചു

ഒരു കോടി രൂപയുടെ കള്ളനോട്ടുമായി ക്ഷേത്ര പൂജാരി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍; കള്ളനോട്ട് അടിച്ചത് ക്ഷേത്രത്തില്‍ വച്ച്

27 Nov 2019 1:02 AM GMT
പ്രതീക് ചൊവാരിയ, ഖേദയിലെ അംഭവ് ക്ഷേത്രത്തിലെ പൂജാരി രാധാ രമണ്‍ സ്വാമി, പ്രവീണ്‍ ചോപ്ര, കനു ചോപ്ര, മോഹന്‍ മാധവ് എന്നിവരാണ് അറസ്റ്റിലായത്.

ഗുജറാത്ത് മന്ത്രിമാര്‍ക്കും വിഐപികള്‍ക്കും യാത്രക്കായി 191 കോടിയുടെ വിമാനം

7 Nov 2019 9:26 AM GMT
നിലവില്‍ മുഖ്യമന്ത്രിയുടെ യാത്രക്ക് സ്വകാര്യ വിമാനം വാടകക്കെടുക്കുകയാണ് ചെയ്യുന്നത്. ഇതിനായി ഒരു മണിക്കൂറിന് ഒരുലക്ഷമാണ് ചെലവാക്കുന്നത്. ഇത് കുറയ്ക്കാനാണ് പുതിയ വിമാനം വാങ്ങുന്നതെന് അധികൃതര്‍ പറഞ്ഞു.

ഗുജറാത്ത്: പ്രമോഷന്‍ പരീക്ഷയില്‍ 119 ജഡ്ജിമാരും തോറ്റു

8 Oct 2019 12:55 PM GMT
പരീക്ഷ എഴുതിയ ഒരാള്‍ക്കു പോലും മിനിമം മാര്‍ക്ക് നേടാനായില്ല. സംസ്ഥാനത്തെ 40 ജില്ലാ ജഡ്ജിമാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തിയ പരീക്ഷയില്‍ 119 വര്‍ക്കിങ് ജഡ്ജിമാരും 1,372 അഭിഭാഷകരുമാണ് പങ്കെടുത്തത്.

ഗുജറാത്ത് കലാപം: ബില്‍ക്കിസ് ബാനുവിന് സഹായധനം ഉടന്‍ നല്‍കണം -ഗുജറാത്ത് സര്‍ക്കാരിനെതിരേ സുപ്രീംകോടതി

30 Sep 2019 6:30 AM GMT
ബില്‍ക്കിസ് ബാനുവിന് സര്‍ക്കാര്‍ ജോലിയും വീടും നല്‍കണമെന്ന സുപ്രീംകോടതി വിധിയും ഗുജറാത്ത് സര്‍ക്കാര്‍ പാലിച്ചിട്ടില്ല. ഇവയെല്ലാം നാലാഴ്ചയ്ക്കകം നല്‍കണമെന്നും സുപ്രീംകോടതി കര്‍ശനനിര്‍ദേശം നല്‍കി.

'വണ്‍ രാഖി ഫോര്‍ സഞ്ജീവ് ഭട്ട്' കാംപയിന്‍; ആദ്യദിനം ജയിലിലേക്കെത്തിക്കുന്നത് 30000 രാഖികള്‍

13 Aug 2019 2:06 PM GMT
ആദ്യദിനം തന്നെ 30000 രാഖികളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സഞ്ജീവ് ഭട്ടിന്റെ വിലാസത്തില്‍ ജയിലിലെത്തിക്കാന്‍ കൊണ്ടുവന്നത്

കരുത്തും പ്രചോദനവും ശ്വേത: ജയിലില്‍ നിന്നു സഞ്ജീവ് ഭട്ടിന്റെ കത്ത്‌

4 Aug 2019 11:21 AM GMT
ഗുജറാത്ത് വംശഹത്യകേസില്‍ നരേന്ദ്രമോദിക്കെതിരേ മൊഴി നല്‍കിയ ഉദ്യോഗസ്ഥനാണ് സഞ്ജീവ് ഭട്ട്. ഗോധ്ര സംഭവത്തിന് ശേഷം ഹിന്ദുത്വര്‍ക്കു വംശഹത്യ നടത്താന്‍ അവസരമുണ്ടാക്കണമെന്ന് മുഖ്യമന്ത്രിയായിരുന്ന മോദി പോലിസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞുവെന്നായിരുന്നു സഞ്ജീവ് ഭട്ട് അന്വേഷണ കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയത്

ഗുജറാത്തില്‍ ബിജെപിക്കെതിരേ പോരാട്ടത്തിനിറങ്ങണം: ഹാര്‍ദിക് പട്ടേല്‍

21 July 2019 12:38 AM GMT
കര്‍ഷിക പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ, ഉയര്‍ന്ന വിദ്യാഭ്യാസ ഫീസ് തുടങ്ങി പ്രശ്‌നങ്ങള്‍ നിലനില്‍ക്കേ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റും ബിജെപി തൂത്തുവാരിയത് കടുത്ത നിരാശയുണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് മുന്‍ എംഎല്‍എ അല്‍പേഷ് താക്കൂര്‍ ബിജെപിയില്‍

18 July 2019 7:07 PM GMT
ഗാന്ധിനഗറില്‍ സംസ്ഥാന പ്രസിഡന്റ് ജിതു വഗാനിയുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങിലാണ് ഇരുവരും ബിജെപിയില്‍ ചേര്‍ന്നത്. പട്ടേല്‍ വിഭാഗക്കാരുടെ സമരങ്ങള്‍ക്ക് ശേഷം ഒബിസിയില്‍പ്പെട്ട താക്കൂര്‍ വിഭാഗക്കാരുടെ നേതാവായാണ് അല്‍പേഷ് ഉയര്‍ന്നുവന്നത്.

പെണ്‍കുട്ടികള്‍ മൊബൈല്‍ ഉപയോഗിച്ചാല്‍ 1.50 ലക്ഷം പിഴ; ജാതിമാറി വിവാഹിതരായാല്‍ 2 ലക്ഷം

18 July 2019 1:09 AM GMT
വിലക്ക് ലംഘിച്ചതിന് സുരാജ് ഗ്രാമത്തിലെ ഒരു സ്ത്രീയില്‍നിന്നു 2100 രൂപ ഈടാക്കുകയും വിവരം നല്‍കിയവര്‍ക്ക് 200 രൂപ ഇനാം നല്‍കുകയും ചെയ്തു

രാജ്യസഭാ തിരഞ്ഞെടുപ്പ്: ഗുജറാത്തില്‍ രണ്ട് സീറ്റും ബിജെപിക്ക്

6 July 2019 3:57 AM GMT
ബിജെപി സ്ഥാനാര്‍ഥികളായ വിദേശകാര്യമന്ത്രി എസ് ജയശങ്കറും ഒബിസി നേതാവ് ജുഗല്‍ താക്കൂറും വിജയിച്ചു.

ഗുജറാത്തില്‍ സവര്‍ണ കലാപത്തില്‍ കൊല്ലപ്പെട്ട ദലിത് യുവാവിന്റെ കുടുംബത്തെ വീണ്ടും ആക്രമിച്ച് സവര്‍ണര്‍

29 Jun 2019 3:09 PM GMT
2012 സെപ്റ്റംബർ 13 നായിരുന്നു ഗുജറാത്തിലെ ഗിർ സോംനാഥ് ജില്ലയിലെ അങ്കോളാലി ഗ്രാമത്തിൽ 27 കാരനായ ലാൽജി സർവയ്യയെ അഞ്ഞൂറോളം സവർണർ ജീവനോടെ ചുട്ടുകൊന്നത്.

ദലിത് സര്‍പഞ്ചിന്റെ ഭര്‍ത്താവിനെ ഗുജറാത്തില്‍ തല്ലിക്കൊന്നു

20 Jun 2019 1:51 AM GMT
മന്‍ജിഭായിയും ഗീതയും കഴിഞ്ഞ വര്‍ഷം പോലിസ് സംരക്ഷണം തേടിയിരുന്നെങ്കിലും ലഭിച്ചിരുന്നില്ല. കത്തി ദര്‍ബാര്‍ സമുദായത്തില്‍നിന്നു ഭീഷണിയുണ്ടെന്നു കാണിച്ചായിരുന്നു പരാതി.

'വായു' നാളെ പുലര്‍ച്ചെയോടെ ഗുജറാത്ത് തീരം തൊടും; സര്‍വ്വ സന്നാഹങ്ങളുമായി അധികൃതര്‍

11 Jun 2019 4:24 PM GMT
നാളെ പുലര്‍ച്ചെയോടെ വായു ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 12 മണിക്കൂറിനകം വായു കൂടുതല്‍ ശക്തി സംഭരിച്ച് സംഹാര രൂപം പ്രാപിക്കുമെന്നാണ് മുന്നറിയിപ്പ്.

വേട്ടക്കാരന് വോട്ട് ചെയ്യുന്ന ഇരകള്‍

7 Jun 2019 4:14 PM GMT
ബീഫ് പോലും അവര്ക്ക്് വിഷയമല്ലാതായിരിക്കുന്നു. കഷ്ടിച്ച് ജീവിച്ചു പോകാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടി, ഉന്തുവണ്ടിയില്‍ കച്ചവടം ചെയുമ്പോള്‍ പോലീസ് പിടിക്കാതിരിക്കാന്‍ വേണ്ടി, പാക്കിസ്ഥാനിലേക്ക് പോകൂ എന്ന് കേള്ക്കാതിരിക്കാന്‍ വേണ്ടി മാത്രം, അവര്‍ 'വേട്ടക്കാരന്' തന്നെ വോട്ടു ചെയ്തു.

​ഗുജറാത്തിൽ ദലിത് വിവാഹത്തിന് നേരെ സവർണരുടെ കല്ലേറ്; വരനെ പുറത്തേറ്റിയിരുന്ന കുതിര ചത്തു

28 May 2019 9:02 AM GMT
വിവാഹഘോഷയാത്ര തടയുന്നതിന് റോഡിൽ യജ്ഞകുണ്ഠങ്ങൾ ഒരുക്കിയും സവർണർ തടസ്സം സൃഷ്ടിച്ചിരുന്നു. സംഘർഷ സാധ്യതയുണ്ടായിരുന്നിട്ടും റോഡില്‍ യജ്ഞം നടത്താന്‍ മേല്‍ജാതിക്കാര്‍ക്കും പോലിസ് അനുമതി നൽകിയിരുന്നു.

ദലിതുകള്‍ക്ക് ക്ഷേത്രം അനുവദിക്കുന്നില്ലെന്ന് എഫ്.ബി പോസ്റ്റ്; ഗുജറാത്തില്‍ ദലിത് ദമ്പതികള്‍ക്ക് നേരെ സവര്‍ണരുടെ ആക്രമണം

25 May 2019 8:24 AM GMT
ദലിത് വിഭാഗങ്ങള്‍ക്ക് ക്ഷേത്രത്തില്‍ വിവാഹ ചടങ്ങുകള്‍ നടത്താന്‍ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരിലാണ് ക്രൂരമായ മര്‍ദനത്തിന് ഇരയായത്. അക്രമികളുടെ പൂര്‍ണ വിവരങ്ങള്‍ പോലിസിന് കൈമാറിയിട്ടും ഇതുവരെ അറസ്റ്റ് നടന്നിട്ടില്ല.

ഗുജറാത്തില്‍ ദലിത് വിവാഹ ഘോഷയാത്രക്ക് നേരെ സവര്‍ണരുടെ കല്ലേറ്

13 May 2019 10:34 AM GMT
ആരവല്ലി: ഗുജറാത്തില്‍ ദലിത് കുടുംബത്തിന്റെ വിവാഹാഘോഷ യാത്ര സവര്‍ണര്‍ കല്ലെറിഞ്ഞു തടസ്സപ്പെടുത്തി. സംഭവത്തെ തുടര്‍ന്ന് ആരവല്ലി ജില്ലയിലെ ഖമ്പിയാസ്...

കുതിരപ്പുറത്ത് വിവാഹഘോഷയാത്ര; ഗുജറാത്തില്‍ ദലിത് സമുദായത്തിന് സാമൂഹിക ഭ്രഷ്ട്

10 May 2019 9:31 AM GMT
വരന്റെ പിതാവിന്റെ പരാതിയില്‍ ഗ്രാമമുഖ്യനും ഉപഗ്രാമമുഖ്യനും ഉള്‍പ്പെടെ മേല്‍ജാതിക്കാര്‍ എന്നു അവകാശപ്പെടുന്ന അഞ്ച് പേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

വോട്ടിന് ശേഷമുള്ള മോദിയുടെ പ്രസംഗവും റോഡ് ഷോയും; റിപോര്‍ട്ട് തേടി തിരഞ്ഞെടുപ്പ് കമ്മീഷന്‍

24 April 2019 1:17 AM GMT
സംഭവത്തെക്കുറിച്ച് ഗുജറാത്ത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. അഹമ്മദാബാദില്‍ വോട്ട് രേഖപ്പെടുത്തിയ ശേഷം തുറന്ന വാഹനത്തില്‍ സഞ്ചരിക്കുകയും പ്രസംഗിക്കുകയും ചെയ്തിരുന്നു.

ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ ഹാര്‍ദിക് പട്ടേലിന് മര്‍ദ്ദനം

19 April 2019 6:55 AM GMT
സുരേന്ദ്രനഗറിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സംഭവം. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. ആക്രമണത്തില്‍ പകച്ചുപോയ ഹാര്‍ദിക് ഉടനടി സമനില വീണ്ടെടുത്ത് ആക്രമിയെ തടയുകയും തുടര്‍ന്ന് പ്രവര്‍ത്തകര്‍ എത്തി അക്രമിയെ കൈകാര്യം ചെയ്യുകയും ചെയ്തു.

ഗുജറാത്തില്‍ പ്ലസ് ടു പരീക്ഷ എഴുതാനെത്തിയ ദലിത് വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദ്ദനം

23 March 2019 2:48 PM GMT
വിദ്യാര്‍ഥിയെ ജോലി ചെയ്യാന്‍ വരാന്‍ ആവശ്യപ്പെട്ട് ആളൊഴിഞ്ഞ ഫാമിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി മരത്തില്‍ കെട്ടിയിട്ട് ക്രൂരമര്‍ദ്ദനത്തിനിരയാക്കുകയായിരുന്നു. മുഖ്യപ്രതിയെ തിരിച്ചറിയുകയും ഇരയുടെ കുടുംബത്തിന് സംരക്ഷണം ഉറപ്പുവരുത്തുകയും ചെയ്തതായി പോലിസ് പറഞ്ഞു.

ഗുജറാത്ത് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍ വെടിവച്ചിട്ടു

26 Feb 2019 6:34 AM GMT
ഗുജറാത്തിലെ കച്ച് അതിര്‍ത്തിയില്‍ രാവിലെ 6.30ഓടെയാണ് സംഭവം. ഇന്ത്യയുടെ വ്യോമാക്രമണത്തിന്റെ ഭാഗമായാണോ ഡ്രോണ്‍ വെടിവച്ചിട്ടതെന്ന് വ്യക്തമല്ല.

ഗുജറാത്തില്‍ ഇവിഎമ്മുകളും വിവിപാറ്റുകളുമായി പോയ ട്രക്ക് മറിഞ്ഞു; അപകടത്തില്‍ സംശയമുന്നയിച്ച് ഹര്‍ദിക്

22 Dec 2017 7:19 AM GMT
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പിന് ഉപയോഗിച്ച വോട്ടിങ് മെഷീനുകളും വിവിപാറ്റുകളുമായി പോയ ട്രക്ക് മറിഞ്ഞു.ട്രക്കിലുണ്ടായിരുന്ന മൂന്ന്...

ഗുജറാത്തിലേക്ക് 10 അക്രമികള്‍ കടന്നതായി ഐബി; സംസ്ഥാനത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം

6 March 2016 5:16 AM GMT
അഹ്മദാബാദ്: ഗുജറാത്തിലേക്ക് 10 അക്രമികള്‍ കടന്നതായി ഐബി റിപ്പോര്‍ട്ട്. ലഷ്‌കര്‍ ത്വെയിബ,ജെയ്‌ഷെ മുഹമ്മദ് സംഘടനകളില്‍പ്പെട്ടവരാണ് അക്രമികളെന്നും...
Share it
Top