Sub Lead

ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 മരണം

ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 മരണം
X

അഹമ്മദാബാദ്: ഗുജറാത്തില്‍ ഇടിമിന്നലേറ്റ് 20 പേര്‍ മരിച്ചു. സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്ററി(എസ്ഇഒസി)ന്റെ റിപോര്‍ട്ടുകള്‍ പ്രകാരം ഗുജറാത്തിലെ വിവിധ ജില്ലകളിലായാണ് 20 പേര്‍ മരണപ്പെട്ടത്. ഞായറാഴ്ച ദാഹോദില്‍ നാല് പേര്‍, ബറൂച്ചില്‍ മൂന്നുപേര്‍, താപിയില്‍ രണ്ട് പേര്‍, അഹമ്മദാബാദ്, അമ്രേലി, ബനസ്‌കന്ത, ബോട്ടാഡ്, ഖേദ, മെഹ്‌സാന, പഞ്ച്മഹല്‍, സബര്‍കാന്ത, സൂറത്ത്, സുരേന്ദ്രനഗര്‍, ദ്വാരക എന്നിവിടങ്ങളില്‍ ഒരാള്‍ വീതം എന്നിങ്ങനെയാണ് മരണപ്പെട്ടതെന്ന് എസ്ഇഒസി ഉദ്യോഗസ്ഥര്‍ പുറത്തിവിട്ട ജില്ല തിരിച്ചുള്ള കണക്കുകളില്‍ പറയുന്നു. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ദുഃഖം രേഖപ്പെടുത്തി. ഗുജറാത്തിലെ 252 താലൂക്കുകളില്‍ 234 എണ്ണത്തിലും ഞായറാഴ്ച മഴ രേഖപ്പെടുത്തിയതായി സ്‌റ്റേറ്റ് എമര്‍ജന്‍സി ഓപറേഷന്‍ സെന്ററിന്റെ (എസ്ഇഒസി) ഡാറ്റ വ്യക്തമാക്കി. സൂറത്ത്, സുരേന്ദ്രനഗര്‍, ഖേദ, താപി, ബറൂച്ച്, അമ്രേലി തുടങ്ങിയ ജില്ലകളില്‍ 16 മണിക്കൂറിനുള്ളില്‍ 50 മുതല്‍ 117 മില്ലിമീറ്റര്‍ വരെ മഴ പെയ്തു.

Next Story

RELATED STORIES

Share it