- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജിവച്ചു

അഹമ്മദാബാദ്: ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ വിശ്വനാഥ് സിങ് വഗേല രാജിവച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഗുജറാത്ത് സന്ദര്‍ശനത്തിന് ഒരുദിവസം മുമ്പാണ് രാജി. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്കും ഗുജറാത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കോറിനും വഗേല രാജിക്കത്ത് സമര്‍പ്പിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് 35 കാരനായ വിശ്വനാഥ് സിങ് വഗേലയെ ഗുജറാത്ത് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി നിയമിച്ചത്.
ગુજરાતમાં આવતીકાલે રાહુલ ગાંધી 'કોંગ્રેસ જોડો અભિયાન' માટે આવી રહ્યા છે. પરંતુ ગુજરાતમાં તો 'કોંગ્રેસ છોડો અભિયાન' ચાલી રહ્યું છે.
— Dr. Rutvij Patel (@DrRutvij) September 4, 2022
કોંગ્રેસને છોડવું એ દર્શાવે છે કે, પરિવારવાદને વરેલી પાર્ટીથી લોકો ઉપરાંત તેમના જ સભ્યો કેટલા ત્રસ્ત છે. pic.twitter.com/09TaKc1bdz
സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലെ ബൂത്ത് ലെവല്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ 'പരിവര്‍ത്തന്‍ സങ്കല്‍പ്' റാലിയില്‍ സംവദിക്കാനാണ് രാഹുല്‍ ഗാന്ധി തിങ്കളാഴ്ച ഗുജറാത്തില്‍ എത്തുന്നത്. അഹമ്മദാബാദിലെ സബര്‍മതി റിവര്‍ഫ്രണ്ടിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിശ്വനാഥ് സിങ് വഗേലയുടെ രാജിയ്ക്ക് പിന്നാലെ ഗുജറാത്ത് ബിജെപി വക്താവ് റുത്വിജ് പട്ടേല്‍ പ്രതികരണവുമായി രംഗത്തെത്തി.
അതേസമയം, 'ജോയിന്‍ കോണ്‍ഗ്രസ്' പ്രചാരണവുമായി രാഹുല്‍ എത്തുമ്പോള്‍, സംസ്ഥാനത്ത് 'ക്വിറ്റ് കോണ്‍ഗ്രസ്' പ്രചാരണം നടക്കുകയാണെന്ന് ബിജെപി പരിഹസിച്ചു. 'സംസ്ഥാനത്തെ ജോയിന്‍ കോണ്‍ഗ്രസ് പ്രചരണത്തിനായി രാഹുല്‍ ഗാന്ധി നാളെ എത്തുകയാണ്, പക്ഷേ, ഇവിടെ ഇപ്പോള്‍ ക്വിറ്റ് കോണ്‍ഗ്രസ് പ്രചരണമാണ് നടക്കുന്നത്' ഗുജറാത്ത് ബിജെപി വക്താവ് റുത്വിജ് പട്ടേല്‍ പ്രതികരിച്ചു. കഴിഞ്ഞ മാസങ്ങളില്‍ രജീന്ദര്‍ പ്രസാദും നിരവധി ഉന്നത നേതാക്കളും ഉള്‍പ്പെടെ കോണ്‍ഗ്രസ് വിട്ടിരുന്നു. മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും രാജിവച്ചിരുന്നു.











