Sub Lead

ഗുജറാത്ത് സെക്രട്ടറ്റേറിയേറ്റില്‍ തീപ്പിടുത്തം; അഴിമതി ഫയലുകള്‍ കത്തിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്

27 വര്‍ഷത്തെ അഴിമതിയുടെ തെളിവുകളാണ് ഇവിടെ ഫയല്‍ രൂപത്തിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതെല്ലാം കത്തിച്ച് കളഞ്ഞെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഗുജറാത്ത് സെക്രട്ടറ്റേറിയേറ്റില്‍ തീപ്പിടുത്തം;   അഴിമതി ഫയലുകള്‍ കത്തിക്കുകയായിരുന്നുവെന്ന് കോണ്‍ഗ്രസ്
X

അഹമ്മദാബാദ്: ഗുജറാത്തിലെ പഴയ സെക്രട്ടറേറിയേറ്റില്‍ വന്‍തീപിടിത്തം. ഗാന്ധിനഗറിലെ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. എന്നാല്‍, തീപിടിത്തത്തിന് പിന്നില്‍ വലിയ ഗൂഢാലോചനയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ബിജെപി സര്‍ക്കാരിന്റെ തന്ത്രമാണ് ഈ തീപ്പിടുത്തതിന് പിന്നില്‍. 27 വര്‍ഷത്തെ അഴിമതിയുടെ തെളിവുകളാണ് ഇവിടെ ഫയല്‍ രൂപത്തിലുള്ളത്. നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് അതെല്ലാം കത്തിച്ച് കളഞ്ഞെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഗുജറാത്തില്‍ ഒടുവില്‍ അതും സംഭവിച്ചു. സര്‍ക്കാര്‍ ഫയലുകളും ഗുജറാത്തില്‍ കത്തിയെരിയാന്‍ തുടങ്ങിയെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.

ഇന്ന് പഴയ സെക്രട്ടേറിയേറ്റ് കെട്ടിടത്തില്‍ തീപ്പിടുത്തമുണ്ടായി. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ഇങ്ങനൊരു സംഭവം നടക്കുന്നത്. ബിജെപിക്ക് അറിയാം അവര്‍ അധികാരത്തിന് പുറത്തേക്ക് പോവുമെന്ന്. ഈ പതര്‍ച്ചയില്‍ അവര്‍ 27 വര്‍ഷത്തെ അഴിമതിയുടെ രേഖകളാണ് കത്തിച്ച് കളഞ്ഞത്-കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

യൂത്ത് കോണ്‍ഗ്രസ് നേതാവും, ദേശീയ പ്രസിഡന്റുമായ ബിവി ശ്രീനിവാസും സെക്രട്ടേറിയേറ്റിലെ തീപ്പിടുത്തതിന്റെ വീഡിയോ പങ്കുവെച്ചിരുന്നു. കത്തിയെരിയുന്ന ഗുജറാത്ത് രേഖകള്‍, 27 വര്‍ഷത്തെ അഴിമതിയുടെ സാക്ഷി. അതാണ് കത്തിയെരിഞ്ഞ് പോകുന്നതെന്നും ട്വീറ്റില്‍ ശ്രീനിവാസ് പറഞ്ഞു.

സര്‍ക്കാര്‍ ഫയലുകള്‍ സൂക്ഷിച്ച സെക്രട്ടേറിയേറ്റ് കെട്ടിടം കത്തുന്നത് യാദൃശ്ചികമോ പരീക്ഷണമോ എന്നും ശ്രീനിവാസ് ട്വീറ്റിലൂടെ ചോദിച്ചു. ഈ വര്‍ഷമവസാനമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. കഴിഞ്ഞ ദിവസം ഹിമാചല്‍ പ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുവെങ്കിലും ഗുജറാത്തിലെ തിയതി പ്രഖ്യാപിച്ചിട്ടില്ല.

ഇത്തവണ ബിജെപി കടുത്ത ജനവിരുദ്ധ വികാരം നേരിടുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. തൊഴിലില്ലായ്മയും, വിലക്കയറ്റവും അതിരൂക്ഷമായി ജനങ്ങളെ ബാധിച്ചിട്ടുണ്ട്. മുഖ്യമന്ത്രിക്കാണെങ്കില്‍ ജനപ്രീതിയുമില്ല.

Next Story

RELATED STORIES

Share it