Sub Lead

ദാരിദ്ര്യവും പട്ടിണിയും; മധ്യപ്രദേശില്‍ ഹിന്ദുമതം സ്വീകരിച്ച മുസ് ലിംകളുടെ അവസ്ഥ ദയനീയം

ദാരിദ്ര്യവും പട്ടിണിയും;  മധ്യപ്രദേശില്‍ ഹിന്ദുമതം സ്വീകരിച്ച മുസ് ലിംകളുടെ അവസ്ഥ ദയനീയം
X

ഭോപ്പാല്‍: ദാരിദ്ര്യവും പട്ടിണിയും മൂലമാണ് മധ്യപ്രദേശില്‍ 18 കുടുംബങ്ങള്‍ കൂട്ടത്തോടെ ഹിന്ദുമതം സ്വീകരിക്കാന്‍ ഇടയാക്കിയതെന്ന് പ്രാദേശിക മാധ്യമ പ്രവര്‍ത്തകന്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മധ്യപ്രദേശിലെ രത്‌ലം ജില്ലയിലെ അംബ ഗ്രാമത്തിലെ 18 മുസ് ലിം കുടുംബങ്ങള്‍ ഒരുമിച്ച് ഹിന്ദുമതം സ്വീകരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഗ്രാമത്തിലെത്തി 'ദൈനിക് ഭാസ്‌കര്‍' നടത്തിയ അന്വേഷണത്തിലാണ് ദാരിദ്ര്യവും പട്ടിണിയുമാണ് മതം മാറ്റത്തിന്റെ യഥാര്‍ത്ഥ കാരണമെന്ന് വ്യക്തമായത്. തലമുടിയും താടിയും വടിച്ചതിന് ശേഷം ചാണകപ്പൊടിയും ഗോമൂത്രവും കൊണ്ട് കുളിച്ചാണ് മതം മാറ്റ ചടങ്ങില്‍ പങ്കെടുത്തത്.

ഭിക്ഷ യാചിച്ച് ജീവിച്ചിരുന്ന മുസ് ലിംകളെ മതം മാറ്റിയത് റേഷന്‍ കാര്‍ഡും വീടും നല്‍കാമെന്ന് പറഞ്ഞാണെന്ന് ഹിന്ദുമതം സ്വീകരിച്ചവരുടെ പ്രതികരണം. ഒരു പ്രാദേശിക മാധ്യമം നടത്തിയ അന്വേഷണത്തിലാണ് കടുത്ത ദാരിദ്ര്യം അനുഭവിച്ചിരുന്ന നാടോടികളാണ് മതം മാറിയതെന്ന് കണ്ടെത്തിയത്. ഒരു നേരത്തെ ഭക്ഷണത്തിന് പോലും യാചിക്കേണ്ടി വരുന്ന മുസ് ലിംകളുടെ അവസ്ഥ വ്യക്തമാക്കുന്നതാണ് റിപ്പോര്‍ട്ട്.

റേഷന്‍ കാര്‍ഡും വീടും നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നതായി മതം മാറിയ സ്ത്രീകള്‍ പറഞ്ഞു. തങ്ങള്‍ക്ക് ഇസ് ലാമിലെ ആരാധനകളെ കുറിച്ചോ ആഘോഷങ്ങളെ കുറിച്ചോ ഒന്നും അറിയില്ലെന്നും നമസ്‌കരിക്കാറില്ലെന്നും മതം മാറിയവര്‍ പറയുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും പള്ളിയില്‍ പോലും പോയിട്ടില്ലെന്നും ചിലര്‍ പറഞ്ഞു. ഹിന്ദുമതത്തിലേക്ക് വന്നാല്‍ വീടും മറ്റു സൗകര്യങ്ങളും കിട്ടുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നതായി ഇവരില്‍ ഒരു സ്ത്രീ സമ്മതിച്ചു.

രത്‌ലം ഹൈവേയില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് അംബ പഞ്ചായത്ത്. ഇവരുടെ ഗ്രാമത്തിന് സമീപം സന്യാസിമാരുടെ കേന്ദ്രമാണ്. പ്രാര്‍ത്ഥനകള്‍ക്കും മറ്റു ചടങ്ങുകള്‍ക്കും ഇവിടെ പോകാറുണ്ടെന്ന് മതം മാറിയവര്‍ പറഞ്ഞു. ഗ്രാമങ്ങള്‍ തോറും ഭിക്ഷ യാചിച്ചാണ് മിക്ക കുടുംബങ്ങളും ഭക്ഷണം കണ്ടെത്തുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് ശിവന്‍ പുരാണ കഥ കേള്‍ക്കാന്‍ സന്യാസിമാരുടെ അടുത്ത് പോയിരുന്നെന്നും അവിടെ നിന്നാണ് മതം മാറാനുള്ള തീരുമാനമെടുത്തതെന്നും ഹിന്ദുമതം സ്വീകരിച്ച രാം സിംഗ് ആയ മുഹമ്മദ് പറഞ്ഞു.

Next Story

RELATED STORIES

Share it