Top

You Searched For "kerala assembly"

ചെന്നിത്തലയ്‌ക്കെതിരേ കോടിയേരി; നിയമസഭയിലെ പക്വതയില്ലാത്ത വിമര്‍ശനം കോണ്‍ഗ്രസിന്റെ ദുരവസ്ഥയുടെ പ്രതിഫലനം

13 March 2020 10:32 AM GMT
ആര്‍എസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാരിനും സംഘപരിവാറിനും ബിജെപിക്കുമെതിരേ ശക്തമായ പോരാട്ടം നടന്ന നാളുകളാണ് കടന്നുപോയത്. പൗരത്വ നിയമഭേദഗതിയ്‌ക്കെതിരേ ഡല്‍ഹിയില്‍ സമരം ഇരമ്പിയ ദിനങ്ങളില്‍പോലും നേതൃത്വമേറ്റെടുക്കാന്‍ കോണ്‍ഗ്രസിന്റെ ഒരു നേതാവുമുണ്ടായില്ല.

കൊവിഡ് 19 മുന്‍കരുതല്‍; നിയമസഭാസമ്മേളനം വെട്ടിച്ചുരുക്കുന്നു

13 March 2020 4:18 AM GMT
സഭാസമ്മേളനം വെട്ടിച്ചുരുക്കുമെന്നത് അനാവശ്യഭീതിയുണ്ടാക്കുമെന്നതടക്കമുള്ള പ്രതിപക്ഷവാദം തള്ളിയാണ് കാര്യോപദേശക സമിതിയുടെ തീരുമാനം.

പെരിയ ഇരട്ടക്കൊല: നിയമസഭ പ്രക്ഷുബ്ധം; കേസ് സിബിഐയ്ക്ക് വിടുന്നതിനോട് യോജിപ്പില്ലെന്ന് സര്‍ക്കാര്‍

3 March 2020 6:11 AM GMT
ഷാഫിയുടെ ആരോപണങ്ങള്‍ക്കു പിന്നാലെ, ആരുടെയെങ്കിലും വിടുവായത്തരത്തിന് മറുപടി പറയാന്‍ താനില്ലെന്ന് മുഖ്യമന്ത്രി തുറന്നടിച്ചു. വിടുവായന്‍മാര്‍ക്ക് സര്‍ക്കാര്‍ നിലപാട് അലോസരമുണ്ടാക്കുന്നു. പ്രതിപക്ഷം മര്യാദയില്ലാതെ പെരുമാറുന്നുവെന്ന് സ്പീക്കറും പറഞ്ഞു.

വനിതാ കമ്മിഷനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി ഷാനിമോള്‍, കുശുമ്പ് കൊണ്ടെന്ന പരിഹാസവുമായി മുഖ്യമന്ത്രി; സ്ത്രീ സുരക്ഷയെ ചൊല്ലി സഭയില്‍ തര്‍ക്കം, പ്രതിപക്ഷം ഇറങ്ങിപ്പോയി

12 Feb 2020 6:56 AM GMT
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ അതിക്രമങ്ങള്‍ വ്യാപകമാകുന്നു എന്നാണ് ഷാനിമോള്‍ ഉസ്മാന്‍ അടിയന്തിര പ്രമേയ നോട്ടീസില്‍ കുറ്റപ്പെടുത്തിയത്. അക്രമങ്ങള്‍ വ്യാപിക്കാന്‍ കാരണം പൊലീസിന്റെ അനാസ്ഥയാണെന്നും എംഎല്‍എ ആരോപിച്ചു. വെള്ളറടയില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവവും നെടുമങ്ങാട് അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു നോട്ടീസ് നല്‍കിയത്.

പൗരത്വപ്രക്ഷോഭത്തില്‍ പിണറായിക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ്; മുസ്‌ലിം നേതാക്കള്‍ തിരുത്തണമെന്ന് യുഎഇ മുട്ടം മുസ്‌ലിം ജമാഅത്ത് കമ്മിറ്റി

9 Feb 2020 1:53 PM GMT
സംഘപരിവാര്‍ വിരുദ്ധ സമരത്തിലും കേരള മുഖ്യമന്ത്രി സ്വീകരിക്കുന്ന ഇരട്ടമുഖം എത്രമാത്രം അപകടകരമാണെന്ന് ഇനിയെങ്കിലും കേരളം മനസ്സിലാക്കണം.

പ്രവാസികള്‍ക്ക് ദോഷകരമായ ആദായ നികുതി നിയമഭേദഗതി ഒഴിവാക്കണം; കേരള നിയമസഭ പ്രമേയം പാസാക്കി

6 Feb 2020 1:34 PM GMT
ടാക്‌സ് വെട്ടിപ്പ് തടയാനാണെന്ന നിലയില്‍ കൊണ്ടുവന്ന ഈ നിര്‍ദേശം കേരളത്തില്‍നിന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കാന്‍ പോവുന്ന വലിയൊരു വിഭാഗം പ്രവാസികള്‍ക്ക് അവരുടെ കുടുംബത്തോടൊപ്പം വന്നുതങ്ങാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കുമെന്ന് പ്രമേയം ചൂണ്ടിക്കാട്ടുന്നു. വരുമാന നികുതി വെട്ടിക്കാനല്ല, മറിച്ച്, കുടുംബപരമായ ആവശ്യങ്ങള്‍ക്കാണ് അവര്‍ ഇപ്രകാരം രാജ്യത്തുവന്ന് തങ്ങുന്നത്.

സര്‍ക്കാര്‍- ഗവര്‍ണര്‍ തര്‍ക്കത്തിനിടെ നയപ്രഖ്യാപനപ്രസംഗം ഇന്ന്

29 Jan 2020 1:15 AM GMT
ഗവര്‍ണര്‍ക്കെതിരേ സഭയില്‍ ഭരണപക്ഷം പ്രതിഷേധിക്കാനിടയില്ല. നയപ്രഖ്യാപന പ്രസംഗത്തോട് എങ്ങനെ പ്രതികരിക്കണമെന്ന കാര്യത്തില്‍ പ്രതിപക്ഷ നിലപാട് രാവിലെ ചേരുന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തീരുമാനിക്കും.

പൗ​ര​ത്വ ഭേ​ദ​ഗ​തി​ നിയമം: പ്രമേയത്തെ എതിർക്കാതിരുന്നത് മനപ്പൂർവ്വമെന്ന് ഒ രാജഗോപാൽ

2 Jan 2020 6:30 AM GMT
ഒ രാജഗോപാൽ എതിർത്തോ അനുകൂലിച്ചോ കൈപൊക്കാതിരുന്നതിനാൽ 140 പേരുടെയും പിന്തുണയെന്ന് കാട്ടി ഏകകണ്ഠേന പാസ്സായെന്ന തരത്തിലാണ് രാഷ്ട്രപതിയ്ക്ക് മുന്നിൽ പ്രമേയം വരിക.

പൗരത്വ ഭേദഗതി നിയമം: നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരേ ഗവര്‍ണര്‍

2 Jan 2020 5:15 AM GMT
പ്രമേയം പാസാക്കാൻ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. അധികാര പരിധിയിൽ പെട്ട കാര്യങ്ങൾക്കാണ് സംസ്ഥാന സര്‍ക്കാര്‍ സമയം ചെലവഴിക്കേണ്ടത്.

കേന്ദ്രത്തിന്റേത് മതരാഷ്ട്ര സമീപനം: പൗരത്വനിയമ ഭേദഗതിക്കെതിരെ നിയമസഭയിൽ പ്രമേയം

31 Dec 2019 5:01 AM GMT
നിയമഭേദഗതി മതവിഭജനത്തിന് ഇടയാക്കുന്നു. ഈ നിയമം പ്രവാസികൾക്കിടയിലും ആശങ്ക സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭരണ പ്രതിപക്ഷ അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ചപ്പോൾ ബിജെപിയുടെ ഏക അംഗം ഒ രാജഗോപാൽ പ്രമേയത്തെ എതിർത്തു.

നിയമസഭയുടെ അടിയന്തര സമ്മേളനം മറ്റെന്നാൾ ചേരും

29 Dec 2019 6:57 AM GMT
പട്ടികജാതി സംവരണത്തിന്റെ കാലാവധി നീട്ടുന്ന നിയമം പാസാക്കുന്നതിനാണ് അടിയന്തര സമ്മേളനം ചേരുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ നിയമസഭ പ്രമേയം പാസാക്കുമെന്നും സൂചനയുണ്ട്.

താനൂർ ഇസ്ഹാഖ് വധം: പ്രതിഷേധവുമായി പ്രതിപക്ഷം; സഭ പിരിഞ്ഞു

29 Oct 2019 5:02 AM GMT
എത്ര കൊന്നാലും രക്തദാഹം തീരാത്ത പാർട്ടിയാണ് സിപിഎം. താനുരിലെ ഇസ്ഹാഖ് കൊലപാതകത്തിന് ഒരാഴ്ച മുമ്പ് പി ജയരാജൻ സ്ഥലത്തെത്തി. ജയരാജൻ മരണഭൂതനാണ്. ജയരാജൻ വന്നതോടെ കൗണ്ട്ഡൗൺ തുടങ്ങി.

നിയമസഭ സമ്മേളനം നാളെ ആരംഭിക്കും

27 Oct 2019 10:14 AM GMT
പൂർണമായും നിയമനിർമാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

നിയമസഭാ സമ്മേളനം 28 മുതൽ

22 Oct 2019 10:09 AM GMT
പൂർണമായും നിയമനിർമാണത്തിനായി ഉദ്ദേശിച്ചിട്ടുള്ള സമ്മേളനം 19 ദിവസം നടക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ 28ന് സത്യപ്രതിജ്ഞ ചെയ്യും. നിലവിലുള്ള പതിനാറ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും തുടർന്ന് പരിഗണിക്കും.

നിയമസഭാ സമ്മേളനം ഒക്ടോബര്‍ 28 മുതല്‍

9 Oct 2019 9:08 AM GMT
തിരുവനന്തപുരം: ഒക്ടോബര്‍ 28 മുതല്‍ നിയമസഭാ സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. വിവിധ ഉന്നത ഉദ്യോ...

ഉപതിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്: മുന്നണികള്‍ ചര്‍ച്ചകളിലേക്ക്

23 Sep 2019 7:15 AM GMT
വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം. മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് അടുത്തമാസം 21ന് വോട്ടെടുപ്പ് നടക്കുക. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് മുന്നണികള്‍ കടന്നുകഴിഞ്ഞു.

ഉപതിരഞ്ഞെടുപ്പ്: കേരളം വീണ്ടും പോരാട്ട ചൂടിലേക്ക്

21 Sep 2019 8:37 AM GMT
എം.എല്‍.എമാര്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇറങ്ങിയതോടെയാണ് വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍, എറണാകുളം മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ഈ തിരഞ്ഞെടുപ്പ് കേരളത്തില്‍ ഭരണ-പ്രതിപക്ഷ മുന്നണികള്‍ക്കും ബി.ജെ.പിക്കും നിര്‍ണായകമാണ്.

നിയമസഭ: സണ്ണി ജോസഫ് കോണ്‍ഗ്രസ് ചീഫ് വിപ്പ്

10 Jun 2019 2:12 PM GMT
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ ഇന്ന് കൂടിയ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് തീരുമാനം.

ശബരിമല: നിലപാടിലുറച്ച് മുഖ്യമന്ത്രി; വര്‍ഗീയതയ്‌ക്കെതിരായ പ്രതിഷേധം ധാര്‍ഷ്ട്യമെങ്കില്‍ അത് തുടരും

29 May 2019 2:49 PM GMT
ദര്‍ശനത്തിന് വന്ന സ്ത്രീകളെ അക്രമികളുടെ ഇടയില്‍നിന്നും സംരക്ഷണം നല്‍കുകയാണ് സര്‍ക്കാര്‍ ചെയ്തത്. ശബരിമലയിലെ സംഘപരിവാര്‍ അക്രമങ്ങളെ ചെറുക്കാന്‍ കഴിഞ്ഞു. സുപ്രിംകോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഭരണഘടനാപരമായ ബാധ്യതയാണ്.

എന്‍ഡോസള്‍ഫാന്‍ ഇരകള്‍ വീണ്ടും സമരരംഗത്ത്; മന്ത്രിതലസംഘം ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി

1 Feb 2019 6:56 AM GMT
കേന്ദ്ര ധനസഹായം ലഭ്യമാക്കുന്നതിനായി 483 കോടി രൂപയുടെ പ്രൊപ്പോസല്‍ 2012ല്‍ സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും ധനസഹായമൊന്നും ലഭ്യമായിട്ടില്ല. ദുരിതബാധിതര്‍ക്ക് നഷ്ടപരിഹാരം അനുവദിക്കുന്നതിന് സുപ്രീംകോടതി ഉത്തരവ് കൂടി പരിഗണിച്ച് കേന്ദ്രസഹായം ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും കേന്ദ്രത്തിന് കത്ത് അയച്ചിട്ടുണ്ട്.

നവകേരള നിര്‍മാണത്തിന് ഊന്നല്‍; ബജറ്റ് അവതരണം തുടങ്ങി

31 Jan 2019 4:18 AM GMT
നവോത്ഥാനത്തെക്കുറിച്ച് സമഗ്ര പഠന മ്യൂസിയം തിരുവനന്തപുരത്ത് സ്ഥാപിക്കും. വനിതാമതില്‍ ഉയര്‍ന്ന പാതയില്‍ എല്ലാ ജില്ലകളിലും നവോത്ഥാന ആശയങ്ങളെക്കുറിച്ച് പറയുന്ന മതില്‍ച്ചിത്രങ്ങള്‍ വരയ്ക്കും. ഇതിനായി ലളിതകലാ അക്കാദമി മുന്‍കൈയെടുക്കും.

കണ്ണൂര്‍ വിമാനത്താവളത്തിന് നികുതി ഇളവ്; വിശദീകരണവുമായി മുഖ്യമന്ത്രി

28 Jan 2019 8:52 AM GMT
കണ്ണൂര്‍ വിമാനത്താവളം ഗ്രീന്‍ ഫീല്‍ഡ് വിമാനത്താവളമായതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാരിച്ച ചെലവ് വേണ്ടിവരും. പുതിയ വിമാനത്താവളമായതിനാലും ഉഡാന്‍ പദ്ധതിയില്‍ ഉള്‍പ്പെടേണ്ടതിനാലുമാണ് ഇന്ധന നികുതി പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാന്‍ തീരുമാനിച്ചത്.

തിരുവനന്തപുരം വിമാനത്താവളം: സ്വകാര്യവല്‍ക്കരണനീക്കം സംസ്ഥാന താല്‍പര്യത്തിന് വിരുദ്ധമെന്ന് മുഖ്യമന്ത്രി

28 Jan 2019 7:19 AM GMT
കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാട് തിരുത്തുന്നതിനു ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തും. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള സംരംഭമായി വിമാനത്താവളം നിലനിര്‍ത്താനുള്ള നടപടിയും സര്‍ക്കാര്‍ സ്വീകരിച്ചുവരികയാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.

കെഎസ്ആര്‍ടിസിയില്‍ തൊഴില്‍സംരക്ഷണില്ല; പ്രതിപക്ഷം നിയമസഭയില്‍ നിന്നിറങ്ങിപ്പോയി

28 Jan 2019 6:49 AM GMT
സര്‍ക്കാര്‍ മാനേജ്‌മെന്റും തമ്മിലുള്ള ഒത്തുകളിയും കള്ളക്കളിയുമാണ് എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടതിനു പിന്നിലെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ മുന്‍ ഗതാഗതമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കുറ്റപ്പെടുത്തി. കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിഎംഡി ടോമിന്‍ ജെ തച്ചങ്കരിയാണ്. അദ്ദേഹത്തെ നിലക്ക് നിര്‍ത്താന്‍ പോലും മന്ത്രിക്കു കഴിയുന്നില്ലെന്നും തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.

ഡിസിപി ചൈത്രയെ തള്ളി മുഖ്യമന്ത്രി; സാധാരണനിലയില്‍ പാര്‍ട്ടി ഓഫീസുകള്‍ പരിശോധിക്കാറില്ല

28 Jan 2019 6:26 AM GMT
പൊതുപ്രവര്‍ത്തനത്തെ അംഗീകരിക്കാനും ബഹുമാനിക്കുവാനും കഴിയുകയെന്നത് ജനാധിപത്യസമൂഹത്തിന്റെ ആധാരശിലകളില്‍ ഒന്നാണ്. അതിന് ഭംഗംവരുത്തുന്ന ഒരു പ്രവര്‍ത്തനവും ആരില്‍നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി ചൈത്രയ്‌ക്കെതിരേ നടപടിയുണ്ടാവുമെന്ന സൂചനയും നല്‍കി.

കാസര്‍കോഡ്- മഞ്ചേശ്വരം മേഖലകളില്‍ വര്‍ഗീയകലാപത്തിന് ശ്രമമെന്ന് മുഖ്യമന്ത്രി

28 Jan 2019 5:59 AM GMT
മറ്റു മേഖലകളില്‍ വര്‍ഗീയ കലാപം നടത്തിയ നേട്ടമുണ്ടാക്കിയവരാണ് കേരളത്തിലും അതേ വിദ്യ പയറ്റുന്നത്. ഇതിനെതിരെ നാം ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേരാമ്പ്രയില്‍ മുസ്്ലീം പള്ളിക്ക് നേരെയുണ്ടായ ആക്രമണം ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നതെന്നും മറ്റൊരു ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു.

ഹര്‍ത്താലിനെതിരേ നിയമസഭ; സര്‍വകക്ഷിയോഗം വിളിക്കാമെന്ന് മുഖ്യമന്ത്രി

28 Jan 2019 5:53 AM GMT
അനാവശ്യ ഹര്‍ത്താലുകള്‍ പൊതുജനജീവിതത്തെ സാരമായി ബാധിച്ചുവെന്ന് ചോദ്യത്തോരവേളയില്‍ ഭരണ-പ്രതിപക്ഷ എംഎല്‍എമാര്‍ ചൂണ്ടിക്കാട്ടി. ഇതിനോട് അനുകൂലമായി പ്രതികരിച്ച മുഖ്യമന്ത്രി, കേരളത്തിന്റെ മുന്നോട്ടുള്ള പോക്ക് തടയാനുള്ള ബോധപൂര്‍വശ്രമം നടക്കുന്നുണ്ടെന്ന് വ്യക്തമാക്കി.

രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം: ചൊവ്വാഴ്ചത്തെ നിയമസഭാ സമ്മേളനം മാറ്റി

25 Jan 2019 5:08 PM GMT
പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് നിമയസഭാ സമ്മേളനം മാറ്റിയത്.

ബന്ധുനിയമന വിവാദം: മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

25 Jan 2019 12:54 PM GMT
നിയമസഭാ സമ്മേളനം ആരംഭിച്ച പശ്ചാത്തലത്തില്‍ മന്ത്രി കെ ടി ജലീലിനെതിരേ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം.

നിയമസഭാ സമ്മേളനം നാളെ ആരംഭിക്കും; ബജറ്റ് 31ന്

24 Jan 2019 7:58 AM GMT
ഗവര്‍ണര്‍ പി സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ആകെ ഒന്‍പത് ദിവസമാണ് സഭ ചേരുന്നത്. നയപ്രഖ്യാപനത്തിനും ബജറ്റ് അവതരണത്തിനും ഓരോ ദിവസവും നന്ദിപ്രമേയ ചര്‍ച്ചയ്ക്കും ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ചയ്ക്കും മൂന്ന് ദിവസം വീതവും നീക്കിവെച്ചിട്ടുണ്ട്.

കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാം; ആനുകൂല്യങ്ങളും വോട്ടും ഇല്ല

17 Jan 2019 2:24 PM GMT
കാരാട്ട് റസാഖിന് സുപ്രിംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുന്നതിനായി ഒരു മാസത്തെ സമയം അനുവദിച്ചുകൊണ്ട് വിധി താല്‍ക്കാലികമായി സ്‌റ്റേ ചെയ്തു.കൊടുവള്ളി മണ്ഡലത്തിലെ വോട്ടര്‍മാരായ കെ പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് കാരാട്ട് റസാഖിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

സര്‍ഫാസി നിയമത്തിനെതിരേ പരാതിയുമായി ഇരകള്‍; ആറുമാസത്തിനകം സര്‍ക്കാരിന് റിപോര്‍ട്ട് സര്‍പ്പിക്കുമെന്ന് നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി

15 Jan 2019 10:33 AM GMT
സര്‍ഫാസി നിയമപ്രകാരം നടപടികള്‍ നേരിടുന്ന പ്രീത ഷാജിയുടെ വീട് സന്ദര്‍ശനത്തിനു ശേഷമാണ് ശര്‍മ ഇക്കാര്യം അറിയിച്ചത്. വിവിധ ജില്ലകളില്‍ തെളിവെടുപ്പ് നടത്തിയ ശേഷം സര്‍ഫാസി നിയമത്തിന്റെ സാമൂഹ്യ, സാമ്പത്തിക, നിയമപ്രശ്‌നങ്ങള്‍ കണക്കിലെടുത്തായിരിക്കും റിപോര്‍ട്ട് നല്‍കുകയെന്ന് എസ് ശര്‍മ പറഞ്ഞു.

വര്‍ഗീയ മതിലെന്ന് മുനീര്‍, പ്രതിഷേധവുമായി ഭരണപക്ഷം; സഭ നിര്‍ത്തിവച്ചു

13 Dec 2018 5:48 AM GMT
ജനുവരി ഒന്നിനു നടത്തുന്നത് വനിതാ മതിലല്ലെന്നും വര്‍ഗീയ മതിലാണെന്നുമുള്ള പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ പരാമര്‍ശത്തെ തുടര്‍ന്ന് നിയമസഭയില്‍ ഭരണപക്ഷ പ്രതിഷേധം.

മൂന്നാംദിനവും പ്രക്ഷുബ്ധം, പ്രതിപക്ഷം നടുത്തളത്തിലിറങ്ങി; സഭ പിരിഞ്ഞു

29 Nov 2018 5:15 AM GMT
സഭാ നടപടികളിലേക്ക് കടന്ന ഉടന്‍ തന്നെ ചോദ്യോത്തര വേള നിര്‍ത്തിവച്ച് ശബരിമല വിഷയവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയം ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
Share it