നിയമ സഭ സമ്മേളനം വെട്ടിച്ചുരുക്കി; ഫെബ്രുവരി15ന് അവസാനിക്കും, ബജറ്റ് 5ന്
ബജറ്റ് ഫെബ്രുവരി രണ്ടിലേക്ക് മാറ്റണം എന്ന പ്രതിപക്ഷ ആവശ്യം തള്ളി.കാര്യോപദേശക സമിതി യോഗത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മില്‍ രൂക്ഷമായ തര്‍ക്കം
തിരുവനന്തപുരം: നിയമ സഭ സമ്മേളനം വെട്ടിചുരുക്കി. ഫെബ്രുവരി 15 ന് സമ്മേളനം അവസാനിക്കും. സംസ്ഥാന ബജറ്റ് അഞ്ചിനു തന്നെ അവതരിപ്പിക്കും. ബജറ്റ് ചര്‍ച്ച 12 മുതല്‍ 15 വരെ നടക്കും. ബജറ്റ് രണ്ടിലേക്ക് മാറ്റണം എന്ന പ്രതിപക്ഷ ആവശ്യം തള്ളി. കാര്യോപദേശക സമിതി യോഗത്തില്‍ ഇത് സംബന്ധിച്ച് രൂക്ഷമായ തര്‍ക്കം നടന്നു. സര്‍ക്കാര്‍ ഒട്ടും സഹകരിക്കുന്നില്ല എന്ന് വിഡി സതീശന്‍ പറഞ്ഞപ്പോള്‍ നിങ്ങളും നല്ല സഹകരണം ആണല്ലോ എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. ആ മാതിരി സംസാരം വേണ്ടെന്നു പറഞ്ഞ് കാര്യോപദേശക സമിതി യോഗത്തില്‍ നിന്നു പ്രതിപക്ഷം ഇറങ്ങിപ്പോയി. ആ മാതിരി വര്‍ത്തമാനം ഇങ്ങോട്ട് വേണ്ട എന്ന് പിണറായി പറഞ്ഞപ്പോള്‍ ഈ മാതിരി വാര്‍ത്തമാനം ഇങ്ങോട്ടും വേണ്ടെന്നായിരുന്നു സതീശന്റെ മറുപടി. ബജറ്റ് തിയതി മാറ്റാത്തത്തിലും സമരാഗ്‌നിക്ക് വേണ്ടി സമ്മേളന ഷെഡ്യൂള്‍ മാറ്റാത്തത്തിലും പ്രതിപക്ഷം രോഷത്തിലാണ്.
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര്‍ അന്വേഷിച്ച കേസില്‍ ദുരൂഹത; എലത്തൂര്‍...
10 Sep 2024 5:27 PM GMTആര്‍എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്‍ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല്‍ കൊലക്കേസ്: പിണറായി-ആര്‍എസ്എസ് ഡീല്‍...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില്‍ അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTവയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
10 Sep 2024 3:28 PM GMTപോലിസ് ഓഫിസര്‍മാര്‍ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന്‍ ഇന്ത്യ...
10 Sep 2024 3:22 PM GMT