14ാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന്
രണ്ട് എംഎല്‍എമാര്‍ ജയിലില്‍ കിടക്കുന്നതിനിടയില്‍ അവസാന സമ്മേളനം നടക്കുന്ന അപൂര്‍വ സാഹചര്യവും ഇന്നുണ്ട്.
സ്പീക്കര്‍ക്കും സര്‍ക്കാരിനുമെതിരേ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയങ്ങള്‍ക്കും 14 സര്‍ക്കാര്‍ പ്രമേയങ്ങള്‍ക്കും 14ാം സഭ സാക്ഷിയായി. ഏഴു സിറ്റിംഗ് എംഎല്‍എമാരാണ് ഈ കാലയളവില്‍ വിട പറഞ്ഞത്. കെ.എം.മാണി, കെ.കെ രാമചന്ദ്രന്‍ നായര്‍, തോമസ് ചാണ്ടി, സി.എഫ് തോമസ്, വിജയന്‍ പിള്ള , പി.ബി അബ്ദുല്‍ റസാഖ്, എന്നിവരും സഭയുടെ കാലാവധി തിരകയുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പ് കെ.വി വിജയദാസും വിടവാങ്ങി. ഏകദിന സമ്മേളനങ്ങളുടെ കാര്യത്തില്‍ ഈ സഭ റെക്കോര്‍ഡിട്ടു. ഏഴു പ്രത്യേക സമ്മേളനങ്ങളും ആറ് അടിയന്തര പ്രമയങ്ങളും ചര്‍ച്ചയ്ക്കു വന്നു.
ഡിജിറ്റലിലേക്ക് കേരള നിയമസഭ മാറിയതും സഭാടിവിയുടെ വരവും ഇതേ കാലയളവിലായിരുന്നു. കൊവിഡ് കാലത്തെ സഭാ സമ്മേളനം പുത്തന്‍ അനുഭവമായി. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായി ബിജെപിക്കും ഒരു എംഎല്‍എയുണ്ടായി എന്നതും ഈ സഭയുടെ പ്രത്യേകതയാണ്. എല്ലാ നിയമസഭകളുടെയും അവസാന സമ്മേളനത്തിനു ശേഷമുണ്ടാകാറുള്ള ഫോട്ടോ സെഷന്‍ കൊവിഡിനെ തുടര്‍ന്ന് ഉപേക്ഷിച്ചിട്ടുണ്ട്.
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര് അന്വേഷിച്ച കേസില് ദുരൂഹത; എലത്തൂര്...
10 Sep 2024 5:27 PM GMTആര്എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല് കൊലക്കേസ്: പിണറായി-ആര്എസ്എസ് ഡീല്...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില് അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTവയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
10 Sep 2024 3:28 PM GMTപോലിസ് ഓഫിസര്മാര്ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന് ഇന്ത്യ...
10 Sep 2024 3:22 PM GMT