Latest News

കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്നും നിയമസഭ പ്രമേയം

ഔദ്യോഗിക തലത്തില്‍ നടക്കുന്ന നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണ്. ലക്ഷ ദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെമന്നും ഐക കണ്‌ഠ്യേന പാസാക്കുന്ന പ്രമേയത്തില്‍ പറയുന്നു

കേന്ദ്ര സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം; ലക്ഷദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ നീക്കണമെന്നും  നിയമസഭ പ്രമേയം
X

തിരുവനന്തപുരം: ലക്ഷ ദ്വീപ് ജനതയുടെ ജീവിതത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന അഡ്മിനിസ്‌ട്രേറ്ററെ തല്‍സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കേരള നിയമസഭാ പ്രമേയം. കേരള നിയമസഭ വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ച, ഐക കണ്‌ഠേന പാസാക്കുന്ന പ്രമേയത്തിലാണ് ഇക്കാര്യം പരാമര്‍ശിക്കുന്നത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് പ്രമേയ അവതരണത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നത്. ലക്ഷ ദ്വീപുകാരുടെ ജീവനും ഉപജീവനങ്ങളും സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണെമന്നും പ്രമേയത്തില്‍ പറയുന്നു.

'കേന്ദ്ര ഭരണ പ്രദേശമായ ലക്ഷദ്വീപിന്റേയും അവിടത്തെ ജനങ്ങളുടേയും സവിശേഷതകള്‍ സംരക്ഷിക്കപ്പെടുമെന്ന് ഉറപ്പു വരുത്താനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാരിനുണ്ട്. രാജ്യത്തിന്റെ ഒരുമയ്‌ക്കെതിരേ നില്‍ക്കുന്ന ശക്തികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് നടത്തപ്പെട്ടവയാണ് എല്ലാ വിഭാഗീയ വിഘടന നീക്കങ്ങളും.



കോളോണിയല്‍ ഭരണാധികാരികളുടെ ചെയ്തികളെപ്പോലും വെല്ലുന്ന രീതിയിലാണ് ഒരു ജനത വിലകല്‍പ്പിക്കുന്ന സാംസ്‌കാരിക തനിമയ്ക്കുമേല്‍ ആക്രമണം നടക്കുന്നത്. ഇത് ബഹുസ്വരത മുഖമുദ്രയായുള്ള ഒരു ജനാധിപത്യ സംസ്‌കാരത്തിന് അന്യം നില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ തന്നെ ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഒരോരുത്തരും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തേണ്ടതുണ്ട്. ഔദ്യോഗിക തലത്തില്‍ നടക്കുന്ന ഈ നീക്കങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമാണ്- പ്രമേയത്തില്‍ പറയുന്നു.

നാളെയാണ് കേരള നിയമസഭ ഭരണ-പ്രതിപക്ഷ കക്ഷികള്‍ ഐകകണ്‌ഠേന ലക്ഷദ്വീപ് വിഷയത്തില്‍ പ്രമേയം പാസാക്കുന്നത്.

Next Story

RELATED STORIES

Share it