നിയമസഭാ സമ്മേളനം മാറ്റി; സമ്പൂർണ ലോക്ക്ഡൗൺ ചർച്ച ചെയ്യാൻ തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭായോഗം
നിശ്ചയിച്ചശേഷം നിയമസഭാ സമ്മേളനം റദ്ദാക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ്.
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായതോടെ തിങ്കളാഴ്ച ചേരാനിരുന്ന നിയമസഭാ സമ്മേളനം മാറ്റിവച്ചു. ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. തിങ്കളാഴ്ച പ്രത്യേക മന്ത്രിസഭാ യോഗം ചേരാനും തീരുമാനമായി. സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക്ഡൗൺ ഏർപ്പെടുത്തണമോ എന്നത് സംബന്ധിച്ച് തിങ്കളാഴ്ചത്തെ യോഗത്തിൽ തീരുമാനമെടുക്കും.
നിശ്ചയിച്ചശേഷം നിയമസഭാ സമ്മേളനം റദ്ദാക്കുന്നത് കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ്. തലസ്ഥാനത്ത് ഉൾപ്പെടെ കൊവിഡ് പടരുന്ന സാഹചര്യത്തിൽ സഭ ചേരുന്നത് ഗുണകരമാകില്ലെന്ന വിലയിരുത്തലിലാണ് യോഗം മാറ്റിവച്ചത്. അതേസമയം, സഭാസമ്മേളനത്തിൽ സർക്കാരിനെതിരേ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയിരിക്കുന്ന പ്രതിപക്ഷം നിയമസഭ ഒഴിവാക്കുന്നതിനോട് യോജിച്ചിട്ടില്ല.
സഭാസമ്മേളനം മാറ്റിയതോടെ സർക്കാരിനെതിരെ പ്രതിപക്ഷം വി ഡി സതീശൻ നൽകിയ അവിശ്വാസ പ്രമേയ നോട്ടീസും റദ്ദായി. അവിശ്വാസ പ്രമേയ നോട്ടീസിൽ നിന്നും രക്ഷപ്പെടാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണു നടപടിയെന്നു പ്രതിപക്ഷം ആരോപിക്കുന്നു.
സംസ്ഥാനത്ത് കൊവിഡ് പടർന്നു തുടങ്ങിയതോടെയാണ് ബജറ്റ് സമ്മേളനം പാതിവഴിയിൽ നിർത്തി സഭ കഴിഞ്ഞ മാർച്ച് 13നു പിരിഞ്ഞത്. ബജറ്റിന്റെ ഭാഗമായുള്ള ധനബിൽ പാസാക്കിയിരുന്നില്ല. ജൂലൈ 31നു മുൻപ് ധനബിൽ പാസാക്കണം. കഴിഞ്ഞ 15നു ചേർന്ന മന്ത്രിസഭാ യോഗമാണ് ധനബിൽ പാസാക്കുന്നതിനായി 27ന് ഏകദിന നിയമസഭാ സമ്മേളനം വിളിച്ചു ചേർക്കാൻ തീരുമാനിച്ചത്.
RELATED STORIES
എഡിജിപി എം ആര് അജിത്ത് കുമാര്‍ അന്വേഷിച്ച കേസില്‍ ദുരൂഹത; എലത്തൂര്‍...
10 Sep 2024 5:27 PM GMTആര്‍എസ്എസുമായി ധാരണയുണ്ടാക്കിയത് കോണ്‍ഗ്രസ്; മൗനം വെടിഞ്ഞിട്ടും...
10 Sep 2024 4:30 PM GMTകൊടിഞ്ഞി ഫൈസല്‍ കൊലക്കേസ്: പിണറായി-ആര്‍എസ്എസ് ഡീല്‍...
10 Sep 2024 3:53 PM GMTമലപ്പുറം പോലിസില്‍ അഴിച്ചുപണി; എസ് പിഎസ് ശശിധരനെ മാറ്റി,...
10 Sep 2024 3:43 PM GMTവയറിങ് ജോലിക്കിടെ ഷോക്കേറ്റ് യുവാവ് മരിച്ചു
10 Sep 2024 3:28 PM GMTപോലിസ് ഓഫിസര്‍മാര്‍ക്കെതിരേ നടപടിയെടുക്കുക; മലപ്പുറത്ത് വിമന്‍ ഇന്ത്യ...
10 Sep 2024 3:22 PM GMT