15ാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് മുതല്‍; എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും
തിരുവനന്തപുരം: 15ാം നിയമസഭയുടെ ആദ്യ സമ്മേളനം രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കും. സമ്മേളനത്തില്‍ തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യും. പ്രോടെം സ്പീക്കറുടെ മുന്നിലാണ് അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇരിപ്പിടങ്ങള്‍ സാമൂഹിക അകലം പാലിച്ച് സജ്ജീകരിക്കും.
മൂന്ന് അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന് നടക്കില്ല. ഒരാള്‍ക്ക് കൊവിഡാണ്. രണ്ട് പേര് പിന്നീട് എത്തിച്ചേരും.
സഭയില്‍ 53 അംഗങ്ങള്‍ പുതുമുഖങ്ങളാണ്.
ചൊവ്വാഴ്ചയാണ് സ്പീക്കര്‍ തിരഞ്ഞെടുപ്പ്. പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമോ എന്ന് വ്യക്തമല്ല. അങ്ങനെയാണെങ്കില്‍ തിരഞ്ഞെടുപ്പ് വേണ്ടിവരും. സിപിഎം നേതാവ് എം ബി രാജേഷാണ് സ്പീക്കര്‍.
സത്യപ്രതിജ്ഞ ചെയ്താല്‍ സഭ പിരിയും. വെള്ളിയാഴ്ച നയപ്രഖ്യാപന സമ്മേളനം ആരംഭിക്കും. ശേഷം നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം ചര്‍ച്ച ചെയ്യും.
ജൂണ്‍ നാലിനാണ് ബജറ്റവതരണം.
RELATED STORIES
രണ്ടാം വിക്കറ്റും വീണു; മലപ്പുറം എസ്പിയുടെ തൊപ്പിക്ക് രക്തത്തിന്റെ...
10 Sep 2024 4:56 PM GMTനിങ്ങളുടെ മുഖം വികൃതമല്ലേ?; ഹേമാ കമ്മിറ്റി റിപോര്‍ട്ടിനു പിന്നാലെ...
19 Aug 2024 3:09 PM GMTഇവരാണ് അവര്‍...!; ദുരന്തമുഖത്തെ കുഞ്ഞുങ്ങള്‍ക്കായി മുലപ്പാല്‍...
1 Aug 2024 10:49 AM GMT'കണക്ക് പറയുമ്പോള്‍ എല്ലാം പറയണം'; വെള്ളാപ്പള്ളിക്ക് മറുപടിയുമായി...
16 Jun 2024 7:00 AM GMT'തൻ്റെ വാദത്തിന് 'പഞ്ച്' കിട്ടാൻ അവാസ്തവം എഴുന്നള്ളിച്ചത് ഒട്ടും...
9 Jun 2024 10:56 AM GMTതുടര്‍ച്ചയായ ആഘാത ചികില്‍സയില്‍ നിന്നു ഇനിയും പാഠം പഠിക്കാന്‍...
6 Jun 2024 8:35 AM GMT