Top

You Searched For "covid 19"

ധാരാവിയില്‍ വീണ്ടും കൊവിഡ് മരണം; മഹാരാഷ്ട്രയില്‍ ഇന്ന് 117 പോസിറ്റീവ് കേസുകള്‍

8 April 2020 7:10 PM GMT
മുംബൈയിലാണ് സ്ഥിതി ഏറ്റവും രൂക്ഷം. ധാരാവിയില്‍ അഞ്ച് പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

കൊവിഡ് മരണം 87000 കടന്നു; അമേരിക്കയില്‍ 14,200

8 April 2020 6:53 PM GMT
അമേരിക്കയിലെ മൊത്തം മരണസംഖ്യ പതിനാലായിരത്തി ഇരുന്നൂറ് പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

കൊവിഡ് 19: മലപ്പുറം ജില്ലയില്‍ 268 പേര്‍ കൂടി നിരീക്ഷണത്തില്‍ -കൊവിഡ് ബാധിതരുടെ ആരോഗ്യ നില തൃപ്തികരം

8 April 2020 6:16 PM GMT
13,958 പേരാണ് ഇപ്പോള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. 60 പേര്‍ കോവിഡ് കെയര്‍ സെന്ററുകളിലും സ്വയം നിരീക്ഷണത്തില്‍ കഴിയുന്നു.

സംസ്ഥാനത്ത് കണ്ണട ഷോപ്പുകള്‍ക്ക് ആഴ്ചയില്‍ ഒരുദിവസം ഇളവുനല്‍കും

8 April 2020 5:55 PM GMT
ആശുപത്രികളില്‍ അടിയന്തര ചികിത്സയ്ക്ക് രക്തം കിട്ടാനുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ട്. രക്തദാനത്തിന് സന്നദ്ധരായവര്‍ ഈയവസരത്തില്‍ മുന്നോട്ടുവരണമെന്ന് പൊതു അഭ്യര്‍ത്ഥന നടത്തുകയാണ്. മൊബൈല്‍ യൂണിറ്റ് വഴിയും രക്തം ശേഖരിക്കും.

കൊവിഡ് പരിശോധന സൗജന്യമാക്കണമെന്ന് സുപ്രിംകോടതി

8 April 2020 5:42 PM GMT
എന്‍എബിഎല്‍ അംഗീകൃത ലാബിലോ ഡബ്ല്യൂഎച്ച്ഒ, ഐസിഎംആര്‍ എന്നിവ അംഗീകരിച്ച ഏജന്‍സിയിലോ മാത്രമേ പരിശോധനകള്‍ നടത്താവൂവെന്നും സുപ്രിംകോടതി വ്യക്തമാക്കി.

'ആശുപത്രികളില്‍ പോവാതെ കറങ്ങി നടക്കുന്ന തബ്‌ലീഗുകാരുണ്ട്, അവരെ വെടിവച്ചു കൊല്ലുന്നതിലും തെറ്റില്ല': കര്‍ണാടക ബിജെപി എംഎല്‍എ

8 April 2020 5:28 PM GMT
കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി കൂടിയായാണ് എംപി രേണുകാചാര്യ.

മോള്‍ഡോവയിലെ 381 ഇന്ത്യന്‍ വിദ്യാര്‍ഥികളും സുരക്ഷിതര്‍; 250 പേര്‍ മലയാളികള്‍

8 April 2020 4:47 PM GMT
മോള്‍ഡോവയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തി ഇവരെ തിരികെയെത്തിക്കാനുള്ള നടപടികള്‍ എടുക്കണമെന്നാവശ്യപ്പെട്ടു കെ കെ രാഗേഷ് എം പി വിദേശകാര്യ മന്ത്രി ഡോ. എസ്സ് ജയ്ശങ്കറിനും റുമാനിയയിലെ ഇന്ത്യന്‍ സ്ഥാനപതിക്കും കത്തുനല്‍കിയിരുന്നു.

തബ്‌ലീഗ് ജമാഅത്ത്: സീ ന്യൂസിന്റെ വ്യാജവാര്‍ത്ത തുറന്നുകാട്ടി പോലിസ്

8 April 2020 3:54 PM GMT
തബ്‌ലീഗ് പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞെന്നായിരുന്നു വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്

കൊവിഡ് 19: ഗള്‍ഫില്‍ രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്നു -മസ്‌കത്ത് ലോക്ക് ഡൗണിലേക്ക്

8 April 2020 3:27 PM GMT
പ്രവാസികള്‍ തിങ്ങി താമസിക്കുന്ന കുവൈത്തിലെ ജലീബ്, ദുബൈയിലെ ദേര, ഖത്തറിലെ ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഒമാനിലെ മത്ര, സൗദിയില്‍ റിയാദ് എന്നിവിടങ്ങളില്‍ രോഗവ്യാപന തോത് കൂടുതലാണ്.

കോഴിക്കോട് ജില്ലയില്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി 2100 പേര്‍

8 April 2020 2:54 PM GMT
ഇന്ന് 16 സ്രവസാമ്പിള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ആകെ 417 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 384 എണ്ണത്തിന്റെ ഫലം ലഭിച്ചു. 369 എണ്ണം നെഗറ്റീവാണ്. 33 പേരുടെ ഫലം ലഭിക്കാന്‍ ബാക്കിയുണ്ട്.

കൊവിഡ് 19: കോഴിക്കോട് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി; ചിലയിടങ്ങളില്‍ ഗതാഗതം നിരോധിച്ചു

8 April 2020 2:42 PM GMT
അടിയന്തിര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡുകള്‍ക്ക് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ ഈ വാര്‍ഡുകളിലേക്ക് പ്രവേശിക്കുന്നതും നിരോധിച്ചു.

കൊവിഡ് 19: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച കാസര്‍ഗോഡ് സ്വദേശി അറസ്റ്റില്‍

8 April 2020 2:29 PM GMT
വ്യാജ വാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നും ഡി ഐജി അറിയിച്ചു.

കൊവിഡ് ലോക്ക് ഡൗണ്‍ പിന്‍വലിക്കല്‍: യുഡിഎഫ് സമിതി റിപ്പോര്‍ട്ട് പ്രധാന മന്ത്രിക്ക് സമര്‍പ്പിച്ചു

8 April 2020 1:28 PM GMT
10 മാനദണ്ഡങ്ങള്‍ ഉപയോഗിച്ച് ജില്ലകളെ 4 തരത്തില്‍ തരംതിരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ലോ റിസ്‌ക്, മീഡിയം റിസ്‌ക്, ഹൈ റിസ്‌ക്, വെരി ഹൈ റിസ്‌ക് എന്നിവയാണിവ. ഇതനുസരിച്ചായിരിക്കണം ലോക്ഡൗണ്‍ ഘട്ടംഘട്ടമായി പിന്‍വലിക്കേണ്ടത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 32 പേർ മരണപ്പെട്ടു; രോ​ഗബാധിതരുടെ എണ്ണം 5,194 ആയി ഉയർന്നു

8 April 2020 12:40 PM GMT
രാജ്യത്ത് കൊവിഡ് 19 മരണനിരക്ക് കഴിഞ്ഞ ദിവസങ്ങളേക്കാൾ ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

ആശങ്ക പടര്‍ത്തി ഇന്‍ഡോറില്‍ രോഗം പെരുകുന്നു, ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചത് 22 പേര്‍ക്ക്

8 April 2020 4:27 AM GMT
ഇന്‍ഡോറിലെ കൊവിഡ് മരണനിരക്ക് വളരെ അധികമാണ്. അത് മുംബൈ, ന്യൂഡല്‍ഹി നഗരങ്ങളേക്കാള്‍ അധികവുമാണ്. ഈ നഗരങ്ങളില്‍ ഇന്‍ഡോറിനേക്കാള്‍ മൂന്നിരട്ടി രോഗികളുണ്ട്.

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് നാല് മലയാളികള്‍കൂടി മരിച്ചു

8 April 2020 2:32 AM GMT
ഫിലാഡല്‍ഫിയയില്‍ താമസിക്കുന്ന കോഴഞ്ചേരി തെക്കേമല സ്വദേശി ലാലുപ്രതാപ് ജോസ് (64), ന്യൂയോര്‍ക്ക് ഹൈഡ് പാര്‍ക്കില്‍ തൊടുപുഴ കരിങ്കുന്നം സ്വദേശി മറിയാമ്മ മാത്യു (80), ന്യൂയോര്‍ക്ക് റോക്ലാന്‍ഡില്‍ തൃശൂര്‍ സ്വദേശി ടെന്നിസണ്‍ പയ്യൂര്‍(82), ടെക്‌സാസില്‍ കോഴിക്കോട് കോടഞ്ചേരി വേളംകോട് ഞാളിയത്ത് റിട്ട. ലഫ്. കമാന്‍ഡര്‍ സാബു എന്‍ ജോണിന്റെ മകന്‍ പോള്‍ (21) എന്നിവരാണ് മരിച്ചത്.

കൊവിഡ്19: കോഴിക്കോട് ജില്ലയില്‍ രണ്ട് പേര്‍ക്ക് കൂടി രോഗമുക്തി -നിരീക്ഷണത്തില്‍ 21,934 പേര്‍

7 April 2020 7:21 PM GMT
ആകെ 401 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 367 എണ്ണത്തിന്റെ ഫലം ലഭിച്ചു. 352 എണ്ണം നെഗറ്റീവാണ്. ഇനി 34 പേരുടെ ഫലം കൂടി ലഭിക്കാന്‍ ബാക്കിയുണ്ട്.

കര്‍ഫ്യൂ: നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി സൗദി

7 April 2020 6:12 PM GMT
പ്രകൃതി വാതകം, ലാന്റെറി, മെയിന്റനന്‍സ്, വാഹനങ്ങളുടെ അത്യാവശ്യ അറ്റകുറ്റപ്പണികള്‍, മലിന ജലം നീക്കല്‍, ഇലക്ട്രീഷന്‍, പ്ലംബര്‍ ജീവനക്കാരേയും കര്‍ഫ്യൂവില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

വയനാട്ടിലേക്ക് രാഹുൽ ഗാന്ധിയുടെ വക 13000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും നൽകും

7 April 2020 5:23 PM GMT
നേരത്തെ തെർമൽ സ്ക്കാനറുകൾ, മാസ്കുകൾ, ലിറ്റർ സാനിറ്റൈസർ എന്നിവ എത്തിച്ച് നൽകിയിരുന്നു.

തബ്‌ലീഗുകാര്‍ തുപ്പി വൃത്തികേടാക്കിയെന്ന ബിജെപി എംപിയുടെ ആരോപണം നിഷേധിച്ച് ബലഗാവി ജില്ലാ കലക്ടര്‍

7 April 2020 4:52 PM GMT
ആരോഗ്യപ്രവര്‍ത്തകരോട് ഒരാളും മോശമായി പെരുമാറുകയോ തുപ്പുകയോ ചെയ്തതായി പരാതി ലഭിച്ചിട്ടില്ല കലക്ടര്‍ പറഞ്ഞു.

കൊറോണ വൈറസ് ബാധമൂലം ഖത്തറില്‍ രണ്ടു പേര്‍ കൂടി മരിച്ചു

7 April 2020 4:48 PM GMT
രാജ്യത്ത് കൊറോണ വൈറസ് ബാധ സുഖപ്പെട്ടവരുടെ എണ്ണം 150 ആയി. പുതുതായി രോഗം സ്ഥിരികരിച്ചവരില്‍ പ്രവാസികളും സ്വദേശികളും ഉള്‍പ്പെടുന്നു

കുവൈത്തില്‍ ഒരു മലയാളി യുവതിക്ക് കൊവിഡ് സ്ഥിരീകരിച്ചു

7 April 2020 4:15 PM GMT
ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 743 കൊറോണ വൈറസ് കേസുകളില്‍ 363 പേരും ഇന്ത്യക്കാരാണ്.

വയനാട്ടില്‍ ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി 109 പേര്‍ വീടുകളിലേക്ക് മടങ്ങി; രണ്ടാഴ്ച വീടുകളില്‍ കഴിയണം

7 April 2020 3:31 PM GMT
ജില്ലയില്‍ 169 പേരാണ് വിവിധ കൊവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുണ്ടായിരുന്നത്. അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ അടച്ചശേഷം ചെക്ക് പോസ്റ്റുകളില്‍ എത്തിയവരായിരുന്നു ഇവര്‍.

ദുബൈയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കു കൂടി കൊറോണ ബാധ; സമ്പര്‍ക്കം വഴി മാഹി സ്വദേശിക്കും രോഗം

7 April 2020 3:25 PM GMT
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 45 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 11 പേരും ജില്ലാ ആശുപത്രിയില്‍ 9 പേരും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 27 പേരും 10469 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

സൗദിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം വരേ ഉയരാം; മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി

7 April 2020 3:18 PM GMT
നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ട്രാഫിക് 46 ശതമാനം വരെയായിരുന്നു. ഇത് വളരെ കൂടുതലാണ്. അത് കൊണ്ടാണ് പല സ്ഥലങ്ങളിലും 24 മണിക്കൂര്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.

കാസര്‍ഗോഡ് കൊവിഡ് ആശുപത്രി: എട്ട് പേരെ അഡ്മിറ്റാക്കി

7 April 2020 2:53 PM GMT
ഒരേസമയം 200 പേരെ കിടത്തി ചികിത്സിക്കാനുള്ള സംവിധാനമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ നേതൃത്വത്തില്‍ ഒരുക്കിയത്.

കൊവിഡ്19: കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ സത്വര നടപടി സ്വീകരിക്കണം-ഇന്ത്യന്‍ സോഷ്യല്‍ ഫോറം

7 April 2020 2:42 PM GMT
സാമൂഹ്യ മാധ്യമങ്ങളിലൂടെയും മറ്റും വിദേശത്തുള്ളവരുടെ വേദനയേറിയ അനുഭവങ്ങളാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ഇതില്‍ അടിയന്തിരമായി ഇടപെടാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സോഷ്യല്‍ ഫോറം ആവശ്യപ്പെട്ടു.

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്കു കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

7 April 2020 2:20 PM GMT
നിലവില്‍ ജില്ലയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 13 ആയി. രണ്ടുപേരാണ് ഇതുവരെ ജില്ലയിൽ രോഗമുക്തരായത്.

പ്രതിപക്ഷത്തിന് പരിഭ്രാന്തി: കോടിയേരി

7 April 2020 2:20 PM GMT
കേരളത്തിന് കേന്ദ്രം എല്ലാ സഹായവും നല്‍കിയെന്ന മട്ടിലുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ബിജെപി നേതാവിന്റെതു പോലെയായെന്ന് കോടിയേരി കുറ്റപ്പെടുത്തി.

കൊവിഡ് 19: വയനാട്ടില്‍ 338 പേര്‍ കൂടി നിരീക്ഷണത്തില്‍

7 April 2020 2:16 PM GMT
പരിശോധനയ്ക്കയച്ച 199 സാംപിളുകളില്‍ 184 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 14 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ടെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

നീളമുള്ള മുളങ്കമ്പില്‍ കെട്ടി ഭക്ഷണം നല്‍കി; ഏഴ് പതിറ്റാണ്ട് മുമ്പത്തെ വസൂരിക്കാലം ഓര്‍ത്തെടുത്ത് ആയിശ

7 April 2020 1:53 PM GMT
അക്കാലത്ത് മാളിയേക്കല്‍ സ്വദേശിനിയായ എടക്കടമ്പന്‍ അയിശയും ഭര്‍ത്താവ് മൊയ്തീന്‍ കുട്ടിയും പുല്ലങ്കോട് റബ്ബര്‍ എസ്‌റ്റേറ്റ് തൊഴിലാളികളായിരുന്നു. ഇതിനിടെ ആയിശക്ക് വസൂരി പിടിപെട്ടു.

കൊറോണ: ചൈനയില്‍ അടച്ചു പൂട്ടിയത് അരലക്ഷത്തോളം സ്ഥാപനങ്ങള്‍

7 April 2020 1:41 PM GMT
വൈറസ് ബാധ ജനങ്ങളെ സാമ്പത്തികമായി ബാധിക്കാതിരിക്കാന്‍ മാര്‍ച്ച് 30 ന് പീപ്പിള്‍സ് ബാങ്ക് ഓഫ് ചൈന (പിബിഒസി) റിവേഴ്‌സ് റിപ്പോ നിരക്ക് 2.40 ശതമാനത്തില്‍ നിന്ന് 2.20 ശതമാനമായി കുറച്ചു.

അഷ്ടമിച്ചിറ സഹകരണ ബാങ്ക് ദുരിതാശ്വാസ നിധിയിയിലേയ്ക്ക് പതിനഞ്ചര ലക്ഷം രൂപ നല്‍കി

7 April 2020 1:09 PM GMT
ബാങ്ക് വിഹിതം പത്ത് ലക്ഷം രൂപയും ബാങ്ക് ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും ഭരണ സമിതിയുടെ ഒരു മാസത്തെ സിറ്റിംഗ് ഫീസും അടക്കമാണ് 15,55,137 രൂപയുടെ ചെക്ക് ബാങ്ക് പ്രസിഡന്റ് കെ വി ഡേവീസ് വിആര്‍ സുനില്‍കുമാര്‍ എംഎല്‍എ ക്ക് കൈമാറിയത്.

അച്ഛന്റെ ശ്രാദ്ധദിന ചിലവുകള്‍ ഒഴിവാക്കി തുക കമ്മ്യൂണിറ്റി കിച്ചന് കൈമാറി യുവാവ്

7 April 2020 12:58 PM GMT
പൊയ്യ സര്‍വ്വീസ് സഹരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്കായി ജോലി ചെയ്യുകയാണ് ഗിരീഷ്. അച്ഛന്‍ കൃഷ്ണന്‍ നമ്പൂതിരി പൊയ്യ കാര്‍ത്തികകാവ് അമ്പലത്തിലെ ശാന്തിക്കാരനായിരിക്കേ മൂന്നു വര്‍ഷം മുമ്പാണ് മരണമടഞ്ഞത്.

കൊവിഡ് 19: മൃഗങ്ങളിലെ രോഗസാധ്യതാ നിരീക്ഷണ മാർഗരേഖ പുറത്തിറക്കി

7 April 2020 11:45 AM GMT
വിദേശരാജ്യങ്ങളിൽ മൃഗശാലയിലെ കടുവകളിലും വളർത്തുപൂച്ചയിലും കൊറോണ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

സൗദിയില്‍ കൊവിഡ് 19 പ്രതിരോധ നടപടികള്‍ മാസങ്ങള്‍ നീളാമെന്ന് സൂചന

7 April 2020 9:16 AM GMT
സൗദി ആരോഗ്യ മന്ത്രി മുഹമ്മദ് അബ്ദുല്‍ ആല്‍ ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
Share it