കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതര്‍ക്ക് വായ്പാപദ്ധതി
BY BRJ11 May 2022 12:00 PM GMT
![കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതര്‍ക്ക് വായ്പാപദ്ധതി കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതര്‍ക്ക് വായ്പാപദ്ധതി](https://www.thejasnews.com/h-upload/2022/05/11/190919-loan.jpg)
X
BRJ11 May 2022 12:00 PM GMT
തിരുവനന്തപുരം: കൊവിഡ് 19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സംരംഭമായ 'SMILE KERALA' സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറു ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ചുലക്ഷം രൂപ വരെയാണ് വായ്പ ലഭിക്കുന്നത്.
വായ്പ കൃത്യമായി അടയ്ക്കുന്ന ഗുണഭോക്താക്കള്‍ക്ക് വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ ആശ്രിതരായ 18 നും 55നുമിടയില്‍ പ്രായമുള്ള വനിതകള്‍ക്കാണ് വായ്പ ലഭിക്കുക. അപേക്ഷകര്‍ കേരളത്തിലെ സ്ഥിര താമസക്കാര്‍ ആയിരിക്കണം.
വിശദവിവരങ്ങള്‍ക്കും അപേക്ഷയ്ക്കും www.kswdc.org എന്ന വെബ്‌സൈറ്റിലോ 0471 2454570/89, 9496015015 എന്ന നമ്പറിലോ ബന്ധപ്പെടണം.
Next Story
RELATED STORIES
മണപ്പുറം ഫിനാന്‍സ് തട്ടിപ്പ്; പ്രതി ധന്യാ മോഹന്‍ പോലിസില്‍ കീഴടങ്ങി
26 July 2024 5:46 PM GMTആര്‍എസ്എസിനെ പുകഴ്ത്തിയും വിലക്കിനെ വിമര്‍ശിച്ചും മധ്യപ്രദേശ്...
26 July 2024 5:25 PM GMT'അര്‍ജുനെ കണ്ടെത്താന്‍ കുടുതല്‍ ഇടപെടല്‍ വേണം'; പ്രതിരോധ മന്ത്രിക്കും...
26 July 2024 5:06 PM GMTഖാന് യൂനിസില്‍ വീണ്ടും ഇസ്രായേല്‍ കൂട്ടക്കുരുതി; 18 പേര്...
26 July 2024 4:55 PM GMTസംസ്ഥാന സ്കൂള്‍ കലോല്‍സവം ഡിസംബര്‍ മൂന്നുമുതല്‍ തിരുവനന്തപുരത്ത്
26 July 2024 4:45 PM GMTനീറ്റ് യുജി പുതുക്കിയ റാങ്ക് പട്ടിക പുറത്തിറക്കി; കണ്ണൂര്‍ സ്വദേശി...
26 July 2024 4:29 PM GMT