Latest News

ഗണേഷ് കുമാറിനെതിരേ പെരുമാറ്റച്ചട്ട ലംഘന പരാതി

ഗണേഷ് കുമാറിനെതിരേ പെരുമാറ്റച്ചട്ട ലംഘന പരാതി
X

പത്തനാപുരം: നിര്‍മ്മാണം പുരോഗമിക്കുന്ന താലൂക്ക് ആശുപത്രിയുടെ മുന്നില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പ്രവര്‍ത്തന പുരോഗതി വിശദീകരിച്ച സംഭവത്തില്‍ കെ ബി ഗണേശ് കുമാറിനെതിരേ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനാരോപണം ഉയര്‍ന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും പിന്നീട് അത് നീക്കം ചെയ്തു.

കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് എം ജെ യദുകൃഷ്ണനാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ കളക്ടര്‍ക്കും ഔദ്യോഗികമായി പരാതി സമര്‍പ്പിച്ചത്. തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പ്രചാരണ പ്രവര്‍ത്തനങ്ങള്‍ പെരുമാറ്റച്ചട്ട ലംഘനമാണെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it