Latest News

അഞ്ചു വര്‍ഷത്തില്‍ ഒരു കോടി തൊഴില്‍;120 ജില്ലകളില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങാന്‍ പദ്ധതിയൊരുക്കി കേന്ദ്രം

അഞ്ചു വര്‍ഷത്തില്‍ ഒരു കോടി തൊഴില്‍;120 ജില്ലകളില്‍ ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങാന്‍ പദ്ധതിയൊരുക്കി കേന്ദ്രം
X

ന്യൂഡല്‍ഹി: രാജ്യത്തെ തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുകയും റോഡ് സുരക്ഷ ശക്തിപ്പെടുത്തുകയും ചെയ്യുന്നതിനായി വലിയ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്ത്. അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ ഒരു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക-സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന 120 ജില്ലകളിലും 500 ബ്ലോക്കുകളിലും ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങള്‍ സ്ഥാപിക്കാനാണ് പദ്ധതി. സഡക് സുരക്ഷാ അഭിയാന്‍ പരിപാടിയിലാണ് കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി ഈ പ്രഖ്യാപനം നടത്തിയത്. നടന്‍ ആമിര്‍ ഖാന്‍ പങ്കെടുത്ത സംവാദത്തിനിടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

രാജ്യത്ത് നിലവില്‍ ഏകദേശം 22 ലക്ഷം ഡ്രൈവര്‍മാരുടെ കുറവുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇതിനകം തന്നെ 200 ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും, പുതിയ പദ്ധതിയിലൂടെ യുവാക്കള്‍ക്ക് വലിയ തോതില്‍ തൊഴില്‍ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി. റോഡ് സുരക്ഷയുടെ കാര്യത്തില്‍ ആശങ്കാജനകമായ കണക്കുകളും മന്ത്രി മുന്നോട്ടുവച്ചു. പ്രതിവര്‍ഷം രാജ്യത്ത് അഞ്ചു ലക്ഷത്തിലധികം അപകടങ്ങളും ഏകദേശം 1.8 ലക്ഷം മരണങ്ങളും സംഭവിക്കുന്നതായി അദ്ദേഹം പറഞ്ഞു. അപകടങ്ങളില്‍ 64 ശതമാനവും 18 മുതല്‍ 44 വയസ്സിനിടയിലുള്ള യുവാക്കളാണ്.

ഗതാഗതനിയമങ്ങള്‍ കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ മന്ത്രി, റോഡുകളില്‍ സുരക്ഷിതമായ യാത്ര ഉറപ്പാക്കാന്‍ പൊതുജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് അഭ്യര്‍ഥിച്ചു.

Next Story

RELATED STORIES

Share it