Sub Lead

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു; ഇന്ന് ലോക്ക് ഡൗണ്‍ ഇല്ലാത്ത ഞായറാഴ്ച്ച

സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞു; ഇന്ന് ലോക്ക് ഡൗണ്‍ ഇല്ലാത്ത ഞായറാഴ്ച്ച
X

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കുറഞ്ഞതോടെ കാര്യങ്ങള്‍ അതിവേഗം പൂര്‍വ്വസ്ഥിതിയിലെത്തുകയാണ്. നിയന്ത്രണങ്ങളില്‍ പലതും ഒഴിവാക്കിയതോടെ കേരളം പൂര്‍ണ തോതില്‍ തുറന്നു. കഴിഞ്ഞ ആഴ്ചകളില്‍ നിലനിന്നിരുന്ന വാരാന്ത്യ നിയന്ത്രണം കൂടി ഒഴിവാക്കിയതോടെ ടൂറിസം കേന്ദ്രങ്ങളും ബീച്ചുകളുമടക്കം വീണ്ടും സജീവമാകും. കൊവിഡ് മൂന്നാം തരംഗത്തില്‍ നിയന്ത്രണമില്ലാത്ത ആദ്യ ഞായറാഴ്ചയാണ് ഇന്ന്. കഴിഞ്ഞ ദിവസം ചേര്‍ന്ന കൊവിഡ് അവലോകനയോഗമാണ് വാരാന്ത്യ നിയന്ത്രണം ഒഴിവാക്കാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച്ച അങ്കനവാടികള്‍ മുതല്‍ സ്‌കൂളുകള്‍ വരെ തുറക്കുന്നതും ഉത്സവങ്ങള്‍ക്ക് കൂടുതല്‍ പേരെ അനുവദിച്ചതും കേസുകള്‍ പെട്ടെന്ന് കുറയുന്ന പശ്ചാത്തലത്തിലാണ്.

അതേസമയം ഇന്നലെ സംസ്ഥാനത്ത് 15,184 പേര്‍ക്കാണ് കൊവിഡ്19 സ്ഥിരീകരിച്ചത്. എറണാകുളം 2973, തിരുവനന്തപുരം 1916, കോഴിക്കോട് 1446, കൊല്ലം 1383, കോട്ടയം 1367, തൃശൂര്‍ 1061, ആലപ്പുഴ 1006, മലപ്പുറം 838, പത്തനംതിട്ട 739, ഇടുക്കി 620, പാലക്കാട് 606, കണ്ണൂര്‍ 597, വയനാട് 427, കാസര്‍ഗോഡ് 205 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്. 73,965 സാമ്പിളുകളാണ് പരിശോധിച്ചത്.

Next Story

RELATED STORIES

Share it