You Searched For "Trivandrum"

തിരുവനന്തപുരം പ്രസ്ക്ലബ് പ്രസിഡന്റും ഭാരവാഹികളും രാജിവച്ചു

10 Dec 2019 8:16 AM GMT
മാധ്യമ പ്രവർത്തകയെ അക്രമിച്ച കേസിൽ നിയമനടപടി നേരിടുന്ന മുൻ സെക്രട്ടറി എം രാധാകൃഷ്ണനെ പിന്തുണക്കുന്ന ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളുമാണ് രാജിവച്ചത്.

മാധ്യമപ്രവർത്തകയുടെ വീട്ടിൽ അതിക്രമം; രാധാകൃഷ്ണനെ പ്രസ്ക്ലബ് സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കി

9 Dec 2019 7:42 AM GMT
വിഷയത്തിൽ നാളെ തന്നെ അടിയന്തര മാനേജിങ് കമ്മിറ്റി ചേരും. രണ്ടു ദിവസത്തിനകം ജനറൽ ബോഡി കൂടി അംഗത്വത്തിൽ നിന്നും സസ്പെന്റ് ചെയ്യും.

മെഡിക്കൽ കോളജ് ആശുപത്രി കെട്ടിടത്തിൽ നിന്ന് രോഗി ചാടി മരിച്ചു

7 Dec 2019 8:34 AM GMT
വീഴ്ചയിൽ തലയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. ഉടനെ അത്യാഹിത വിഭാഗത്തിൽ എത്തിച്ചെങ്കിലും മരിച്ചു.

ചലച്ചിത്രമേളയ്ക്ക് തിരശ്ശീല ഉയര്‍ന്നു; ഭാഷയുടെയും ദേശത്തിന്റെയും ബഹുസ്വരത ഭീഷണിയിലെന്ന് മുഖ്യമന്ത്രി

6 Dec 2019 3:36 PM GMT
സമൂഹത്തിന്റെ ബഹുസ്വരതയെയും ജനങ്ങളുടെ ജീവിതവൈവിധ്യത്തെയും അടിച്ചമര്‍ത്താന്‍ ശ്രമിച്ചതിന്റെ പേരില്‍ രാഷ്ട്രങ്ങള്‍ ശിഥിലമായ ചരിത്രം നമ്മുടെ മുന്നിലുണ്ട്. ഏറ്റവുമധികം ബഹുജനസ്വാധീനമുള്ള ഒരു കലാരൂപമെന്ന നിലയില്‍ പ്രേക്ഷകരുടെ രാഷ്ട്രീയബോധത്തെ പുരോഗമനമായി നയിക്കാന്‍ സിനിമയ്ക്ക് കഴിയും.

മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാനെതിരെ പ്രതിഷേധവുമായി തിരുവനന്തപുരം നഗരസഭ

6 Dec 2019 10:20 AM GMT
മാലിന്യ സംസ്കരണത്തിലെ പിഴവ് ചൂണ്ടിക്കാട്ടി ബോർഡ് നഗരസഭയ്ക്ക് 14.56 കോടി രൂപ പിഴയിട്ടത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ അതിക്രമം; തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറി അറസ്റ്റില്‍

5 Dec 2019 2:02 PM GMT
വീട്ടില്‍ അതിക്രമിച്ചുകയറല്‍, ഭീഷണിപ്പെടുത്തല്‍, തടഞ്ഞുവയ്ക്കല്‍ തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരേ ചുമത്തിയിരിക്കുന്നത്. ശനിയാഴ്ചയാണ് വനിതാമാധ്യമപ്രവര്‍ത്തക പേട്ട പോലിസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. രാധാകൃഷ്ണനെ അറസ്റ്റുചെയ്യണമെന്നും സെക്രട്ടറി സ്ഥാനം രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രസ്‌ക്ലബ്ബിനുള്ളിലാണ് വനിതാ മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധസമരം നടത്തിയത്.

തിരുവനന്തപുരം പ്രസ്ക്ലബ് സെക്രട്ടറിക്കെതിരേ വനിതാ കമ്മീഷൻ കേസെടുത്തു

5 Dec 2019 10:10 AM GMT
സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ സിറ്റി പോലിസ് കമ്മീഷണറോട് നിർദ്ദേശിക്കും. റിപ്പോർട്ട് ലഭിച്ചതിനു ശേഷം തുടർനടപടികൾ സ്വീകരിക്കും.

തിരുവനന്തപുരം പ്രസ്ക്ലബ് വനിതാ മാധ്യമപ്രവർത്തകർ ഉപരോധിച്ചു

5 Dec 2019 7:02 AM GMT
മനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് ഇടിച്ചു കയറിയ വനിതകൾ രാധാകൃഷ്ണന് ഒരു കുപ്പി ചാണകവെള്ളവും സമ്മാനിച്ചു.

കുട്ടികള്‍ മണ്ണ് വാരി കഴിച്ച സംഭവം: ഭക്ഷണം കിട്ടാതിരുന്നിട്ടില്ലെന്ന് ബാലാവകാശ കമ്മീഷന്‍

4 Dec 2019 7:02 AM GMT
കുട്ടികളുടെ കുടുംബത്തിന് ബിപിഎല്‍ റേഷന്‍ കാര്‍ഡ് ജില്ലാ സപ്ലൈ ഓഫീസര്‍ ബാലാവകാശ കമ്മീഷന്റെ സാന്നിധ്യത്തില്‍ കൈമാറി.

മക്കളെ ശിശുക്ഷേമസമിതിക്ക് കൈമാറിയ സംഭവം; അമ്മയ്ക്കു നഗരസഭയില്‍ ജോലി നല്‍കി

3 Dec 2019 9:09 AM GMT
ശുചീകരണവിഭാഗത്തില്‍ ദിവസം 650 രൂപ വേതനം ലഭിക്കുന്ന ജോലിയാണ് ഇവര്‍ക്കു ലഭിച്ചിരിക്കുന്നത്.

ശ്രീചിത്രയില്‍ ചികില്‍സാ ഇളവ് വെട്ടിക്കുറച്ച നടപടി അടിയന്തരമായി പിന്‍വലിക്കണം: കെ സുധാകരന്‍ എംപി

3 Dec 2019 6:48 AM GMT
കേന്ദ്രസര്‍ക്കാരിന്റെ സൗജന്യചികില്‍സാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് പദ്ധതി ഇവിടെ നടപ്പാക്കിയിട്ടില്ല. ഇതിനുവേണ്ടി സംസ്ഥാന സര്‍ക്കാരും ജനപ്രതിനിധികളും പലവട്ടം ശ്രമിച്ചെങ്കിലും മാനേജ്‌മെന്റ് വഴങ്ങിയിട്ടില്ലെന്നും അദ്ദേഹം സഭയില്‍ ചൂണ്ടിക്കാട്ടി.

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വീണ്ടും അക്രമം

2 Dec 2019 5:55 PM GMT
ഗേറ്റ് പൂട്ടി പ്രതിഷേധിച്ചെതിനെതിരേ കോളജ് അച്ചടക്കസമിതി എസ്എഫ്‌ഐക്കെതിരേ റിപോര്‍ട്ട് നല്‍കിയതാണ് പ്രകോപനത്തിനുള്ള കാരണമെന്നാണ് വിവരം.

ശ്രീചിത്രയില്‍ സൗജന്യ ചികിൽസയ്ക്ക് നിയന്ത്രണം

29 Nov 2019 10:18 AM GMT
സൗജന്യ ചികിത്സക്കായി കര്‍ശന ഉപാധികളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുതുതായി മുന്നോട്ട് വെച്ചത്. ഞായര്‍ മുതല്‍ പുതിയ മാനദണ്ഡങ്ങള്‍ നിലവില്‍ വരും.

തലസ്ഥാനത്ത് വീണ്ടും ഗുണ്ടാവിളയാട്ടം; 14 കാരന്‍ ഗുരുതരാവസ്ഥയില്‍

23 Nov 2019 3:57 PM GMT
ആനയറ സ്വദേശിയും സെന്റ് മേരീസ് സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ നീരജിനാണ് ക്രൂരമര്‍ദനമേറ്റത്. മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ നീരജ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

തിരുവനന്തപുരം നഗരത്തിലെ ഗതാഗത പ്രശ്നം: 24ന് ഡിജിപിയുടെ നേതൃത്വത്തിൽ യോഗം

18 Nov 2019 12:53 PM GMT
നഗരത്തിലെ ഗതാഗത പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ താല്‍പര്യമുളള റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികള്‍, ഡ്രൈവര്‍മാര്‍, സ്കൂള്‍ അധികൃതർ, വ്യാപാരസ്ഥാപനങ്ങളുടെ പ്രതിനിധികള്‍ എന്നിങ്ങനെ സമൂഹത്തിന്‍റെ വിവിധ തുറകളിലുളളവര്‍ക്ക് പരിപാടിയില്‍ പങ്കെടുക്കാം.

തിരുവനന്തപുരത്ത് ട്രെയിന്‍തട്ടി 10 പോത്തുകള്‍ ചത്തു

17 Nov 2019 4:44 PM GMT
തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ജനശതാബ്ദി എക്‌സ്പ്രസാണ് പോത്തുകളെ ഇടിച്ചിട്ടത്.

വിമാനത്താവളത്തിൽ 25 ലക്ഷത്തിന്റെ സ്വർണവുമായി യുവതി പിടിയിൽ

17 Nov 2019 9:00 AM GMT
ചെയിൻ രൂപത്തിലുള്ള 620 ഗ്രാം സ്വർണം അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.

വീല്‍ ഡിസ്‌ക് പൊട്ടി; ഡല്‍ഹി- തിരുവനന്തപുരം കേരള എക്‌സ്പ്രസ് പാളംതെറ്റി

16 Nov 2019 6:42 PM GMT
പാന്‍ട്രി കോച്ചാണ് പാളംതെറ്റിയതെന്നും ആശങ്കപ്പെടാനില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു.

കെഎസ്ആർടിസി ബസ് ബൈക്കിലിടിച്ച് എഴുവയസുകാരൻ മരിച്ചു

16 Nov 2019 8:30 AM GMT
മെഡിക്കൽ കോളജ് ആശുപത്രിയിൽ പോയ ശേഷം മടങ്ങവെ കെഎസ്ആർടിസി ബസ് തട്ടിയാണ് അപകടം.

കെ ശ്രീകുമാർ തിരുവനന്തപുരം കോർപറേഷൻ മേയർ

12 Nov 2019 9:06 AM GMT
ചാക്ക വാർഡ്‌ കൗൺസിലറും കോർപറേഷൻ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷനുമാണ്‌ സിപിഎം വഞ്ചിയൂർ ഏരിയ കമ്മിറ്റി അംഗമായ കെ ശ്രീകുമാർ.

കഞ്ചാവ് മാഫിയയുടെ ഭീഷണിയുണ്ടായിരുന്ന വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ

10 Nov 2019 4:30 AM GMT
രതീഷിനും മാതാവിനും നെയ്യാറ്റിൻകരയിലെ കഞ്ചാവ് മാഫിയയുടെ ഭീഷണി ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രതീഷിനെ കഞ്ചാവ് മാഫിയ മർദ്ദിച്ചിരുന്നു.

മാധ്യമപ്രവര്‍ത്തകനുനേരേ വനിതാ കോണ്‍സ്റ്റബിളിന്റെ മര്‍ദനവും അസഭ്യവര്‍ഷവും

7 Nov 2019 7:03 AM GMT
ജയ്ഹിന്ദ് ടിവി കാമറാമാന്‍ ബിബിന്‍കുമാറിന് നേരെയാണ് ആക്രമണമുണ്ടായത്. കാമറാമാന്റെ മുഖത്തടിച്ച വനിതാ കോണ്‍സ്റ്റബിള്‍ ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്തു.

കരമന കൂടത്തിൽ തറവാട്: വിൽപത്രത്തിന് നിയമസാധുത തേടി കാര്യസ്ഥൻ കോടതിയിൽ

4 Nov 2019 8:34 AM GMT
വിൽപത്രത്തിന് നിയമസാധുത നൽകരുതെന്ന് റവന്യൂ - രജിസ്ട്രേഷൻ വകുപ്പുകൾക്ക് പോലിസ് കത്ത് നൽകിയതിന് പിന്നാലെയാണ് ഹരജി.

ഡിവൈഎഫ്ഐ നേതാക്കൾക്ക് നേരെ ആക്രമണം; പിന്നിൽ ആർഎസ്എസ്സുകാരെന്ന് ആരോപണം

3 Nov 2019 10:59 AM GMT
തിരുവനന്തപുരം ജില്ലാ പ്രസിഡന്റ്‌ വി വിനീതിനും സംസ്ഥാന കമ്മിറ്റിയംഗം പ്രതിൻസാജ്‌ കൃഷ്‌ണയ്‌ക്കും ഗുരുതരമായി പരിക്കേറ്റു.

തലസ്ഥാനം ചുറ്റാന്‍ ബസും ടൂര്‍ പാക്കേജുകളുമായി ഡിറ്റിപിസി

3 Nov 2019 5:18 AM GMT
അംഗീകൃത ടൂറിസ്റ്റ് ഗൈഡിന്റെ സേവനവും ബസില്‍ ലഭ്യമാകും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്ക് മിതമായ നിരക്കില്‍ വാഹനം വാടകയ്ക്കും ലഭിക്കും.

സംസ്ഥാനത്ത് ആദ്യമായി മെഡിക്കല്‍ കോളജില്‍ ഹെപ്പറ്റോളജി യൂനിറ്റ്

2 Nov 2019 8:56 AM GMT
കരള്‍ രോഗം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗികള്‍ക്ക് പ്രത്യേകമായുള്ള ചികിത്സ ലഭ്യമാക്കുന്നതിനാണ് ഗ്യാസ്‌ട്രോ എന്‍ട്രോളജി വിഭാഗത്തിന്റെ കീഴില്‍ ഹെപ്പറ്റോളജി യൂണിറ്റ് ആരംഭിക്കുന്നത്.

വാളയാര്‍ വിധിയില്‍ പ്രതിഷേധിച്ച് പോസ്റ്റര്‍; മൂന്ന് പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

2 Nov 2019 5:06 AM GMT
ചേര്‍ത്തുപിടിക്കേണ്ടവര്‍ കയറിപ്പിടിക്കുമ്പോള്‍, നേര് കാട്ടേണ്ടവര്‍ നെറികേട് കാട്ടുമ്പോള്‍, വഴിയൊരുക്കേണ്ടവര്‍ പെരുവഴിയിലാക്കുമ്പോള്‍ മകളെ നിനക്ക് നീ മാത്രം എന്നെഴുതിയ പോസ്റ്ററാണ് കുട്ടികള്‍ ക്ലാസ് മുറിയില്‍ ഒട്ടിച്ചത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതി സങ്കീര്‍ണ്ണ ശസ്ത്രക്രിയ; ഭക്ഷണത്തോടൊപ്പം ഉള്ളില്‍ കടന്ന നേരിയകമ്പിക്കഷണം പുറത്തെടുത്തു

1 Nov 2019 5:33 PM GMT
മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ യുവാവിന്റെ ജീവന്‍ രക്ഷിച്ചു. ആഹാരത്തിനൊപ്പം ഒരു അന്യ വസ്തു അബദ്ധത്തില്‍ ഉള്ളില്‍ കടന്ന് തൊണ്ടവേദനയുമായാണ് മുപ്പതുകാരനായ യുവാവ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയത്.

കൊച്ചി മേയറെ കെപിസിസി നേതൃത്വം തലസ്ഥാനത്തേക്ക് വിളിപ്പിച്ചു; സൗമിനിയെ മാറ്റുന്നതിനെ എതിര്‍ത്ത് കൗണ്‍സിലര്‍മാര്‍ രംഗത്ത്

29 Oct 2019 11:14 AM GMT
മേയര്‍ സ്ഥാനത്ത് നിന്നും സൗമിനി ജെയിനെ നീക്കണമെന്നാവശ്യപ്പെട്ട് എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ ശക്തമായ നിലപാടെടുത്തിരിക്കുന്ന സാഹചര്യത്തിലാണ് മേയര്‍ സൗമിനി ജെയിനോട് തലസ്ഥാനത്തെത്താന്‍ കെപിസിസി നേതൃത്വം നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. ഇതു സംബന്ധിച്ച് ഇന്നലെ എറണാകുളത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരത്ത് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും മേയര്‍ സ്ഥാനത്ത് നിന്നും സൗമിനിയെ മാറ്റാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് നിലപാട് സ്വീകരിക്കുകയും ചെയ്തിരുന്നു. ഇതിനിടയില്‍ കോണ്‍ഗ്രസിലേതടക്കം രണ്ടു കൗണ്‍സിലര്‍മാര്‍ മേയര്‍ സ്ഥാനത്ത് നിന്നും സൗമിനിയെ നീക്കുന്നതിനെതിരെ രംഗത്തു വന്നിട്ടുണ്ട്

പ്രശാന്ത് രാജി സമർപ്പിച്ചു; തിരുവനന്തപുരത്ത് പുതിയ മേയർ ആര്?

26 Oct 2019 8:29 AM GMT
വട്ടിയൂര്‍ക്കാവില്‍ വിജയം നേടിയ വി കെ പ്രശാന്തിന് പകരം പുതിയ മേയറെ കണ്ടെത്തുകയെന്ന വെല്ലുവിളിയാണ് സിപിഎമ്മിന് മുന്നിലുള്ളത്. 100 അംഗ നഗരസഭയില്‍ 44 കൗണ്‍സിലര്‍മാരാണ് ഇടത് മുന്നണിക്കുള്ളത്.

തിരുവനന്തപുരത്തുനിന്നുള്ള രണ്ട് മല്‍സ്യബന്ധന ബോട്ടുകള്‍ കാണാതായി

25 Oct 2019 2:08 PM GMT
ബോട്ടുകള്‍ കണ്ടെത്താനായി കോസ്റ്റ് ഗാര്‍ഡ് എത്രയുംവേഗം നടപടി സ്വീകരിക്കണമെന്ന് തരൂര്‍ അഭ്യര്‍ഥിച്ചു.

എൻഎസ്എസ് ഓഫീസിന് നേരെ ചാണകമേറ്; കോൺഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ

24 Oct 2019 8:22 AM GMT
വ​ട്ടി​യൂ​ർ​കാ​വി​ൽ യു​ഡി​എ​ഫി​ന്‍റെ തിര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം.

തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നും കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍

22 Oct 2019 7:04 AM GMT
തിരുവനന്തപുരത്തു നിന്ന് പുതിയ 22 സര്‍വീസുകള്‍ തുടങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത വിമാനക്കമ്പനികളുടെ യോഗത്തില്‍ ധാരണയായിരുന്നു. ഡല്‍ഹി, ബംഗളൂരു, ചെന്നൈ ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കാണ് പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നത്.

കനത്ത മഴ: പൊന്‍മുടിയില്‍ യാത്രാനിരോധനം; പത്തനംതിട്ടയില്‍ വെള്ളിയാഴ്ച ക്ലാസുകള്‍ ഉച്ചവരെ

17 Oct 2019 5:41 PM GMT
പൊന്‍മുടി, കല്ലാര്‍ അഗസ്ത്യാര്‍ മേഖലകളില്‍ വ്യാഴാഴ്ച രാവിലെ 11 മണി മുതല്‍ ശക്തമായ മഴ പെയ്തിരുന്നു. തുടര്‍ച്ചയായി ആറുമണിക്കൂറോളം പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മലവെള്ളപ്പാച്ചിലില്‍ പൊന്നാന്‍ചുണ്ട് പാലവും മണലിപ്പാലവും മുങ്ങി.

യൂനിവേഴ്‌സിറ്റി കോളജിലെ വധശ്രമം: ഒരു പ്രതി കൂടി കീഴടങ്ങി

17 Oct 2019 4:26 PM GMT
ഒമ്പതാം പ്രതിയായ കാട്ടാക്കട സ്വദേശി ഹരീഷാണ് കന്റോണ്‍മെന്റ് പോലിസ് സ്‌റ്റേഷനിലെത്തി കീഴടങ്ങിയത്. സംഭവത്തിനുശേഷം ഹരീഷ് ഒളിവിലായിരുന്നു. ഇതോടെ കേസില്‍ 19 പ്രതികള്‍ പിടിയിലായിട്ടുണ്ട്.

കാഴ്ചയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥ പ്രഞ്ജാല്‍ പട്ടീല്‍ ഇന്ന് തിരുവനന്തപുരം സബ്കലക്ടറായി ചുമതലയേല്‍ക്കും

14 Oct 2019 5:38 AM GMT
സബ് കലക്ടറും തിരുവനന്തപുരം ആര്‍ഡിഒയുമായി ഇന്ന് ചുമതലയേല്‍ക്കുന്ന പ്രഞ്ജാലിനെ ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.
Share it
Top