തിരഞ്ഞടുപ്പു പ്രചാരണത്തിനിടെ അപകടം; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മരിച്ചു
BY NAKN1 April 2021 10:29 AM GMT

X
NAKN1 April 2021 10:29 AM GMT
തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്കു വേണ്ടിയുള്ള തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പ്രവര്‍ത്തകന്‍ മരിച്ചു. ആര്യനാട് തുമ്പുംകോണം പ്ലാമൂട് വീട്ടില്‍ പ്രദീപ് (40) ആണ് മരിച്ചത്. അരുവിക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ.എസ് ശബരീനാഥന്റെ പ്രചാരണത്തിനിടയിലായിരുന്നു അപകടം.
ചാമവിള ഭാഗത്ത് വാഹന പ്രചാരണത്തിലായിരുന്ന ശബരീനാഥനൊപ്പം അകമ്പടിയായി ബൈക്കില്‍ പ്രദീപുമുണ്ടായിരുന്നു. അടുത്ത സ്വീകരണ സ്ഥലമായ പാലൈകോണം ജംഗ്ഷനിലേക്കു പോകുമ്പോള്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്റെ ഡോര്‍ പെട്ടെന്ന് തുറന്നതോടെ ബൈക്ക് അതില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പ്രദീപിനെ ഉടനെ തന്നെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു.
Next Story
RELATED STORIES
രാജ്യത്ത് ഇനിയൊരു ബാബരി ആവര്ത്തിക്കാന് അനുവദിക്കില്ല: ഒ എം എ സലാം
21 May 2022 2:08 PM GMTഫാഷിസത്തിനെതിരേ ജനകീയ പ്രതിരോധത്തിന്റെ ചുവടുവച്ച് ആലപ്പുഴയുടെ മണ്ണില് ...
21 May 2022 11:11 AM GMTനിക്ഷേപങ്ങള്ക്ക് കൂടുതല് പലിശ നല്കാന് വീണ്ടും അനുമതി; ഊരാളുങ്കലിലെ ...
21 May 2022 9:56 AM GMTമതവിദ്വേഷ പരാമര്ശം: പി സി ജോര്ജ്ജിന് തിരിച്ചടി; മുന്കൂര്...
21 May 2022 6:17 AM GMTഅസം വെള്ളപ്പൊക്കം: ഭക്ഷണവും സര്ക്കാര് സഹായവും എത്തുന്നില്ല;...
21 May 2022 5:22 AM GMTഗ്യാന്വാപി കേസില് ഹിന്ദുത്വരെ വിമര്ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്:...
21 May 2022 4:35 AM GMT