Sub Lead

പോലിസുകാരെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍

പോലിസുകാരെ മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍
X

തിരുവനന്തപുരം: കല്ലറ ഭരതന്നൂരില്‍ പോലിസുകാരെ ആക്രമിച്ച കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഭരതന്നൂര്‍ അംബേദ്കര്‍ കോളനി സ്വദേശികളായ മുകേഷ് ലാല്‍, രാജേഷ് എന്നിവരാണ് പിടിയിലായത്. ഇരുവരേയും റിമാന്‍ഡ് ചെയ്തു. ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് ഭരതന്നൂര്‍ അംബേദ്കര്‍ കോളനിയില്‍ മദ്യപിച്ചെത്തിയ മുകേഷ് ലാലും രാജേഷും പോലിസിനെ ആക്രമിച്ചത്.

അടിപിടി നടക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലിസ് എത്തിയപ്പോഴായിരുന്നു അതിക്രമം. ഇരുവരേയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗ്രേഡ് എസ് ഐ അജയകുമാറിനും സി പി ഒ ജുറൈദിനുമാണ് മര്‍ദ്ദനമേറ്റത്. പോലിസുകാരുടെ യൂനിഫോം പ്രതികള്‍ വലിച്ചുകീറി. പ്രതികളെ പോലിസുകാര്‍ തന്നെ പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ചു. മുകേഷ് ലാലും രാജേഷും പോക്‌സോ കേസിലും അടിപിടിക്കേസിലും പ്രതികളാണ്. ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് തടസമുണ്ടാക്കല്‍, പൊതു സ്ഥലത്ത് അടിപിടി തുടങ്ങി വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Next Story

RELATED STORIES

Share it