തലസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിച്ചിട്ടും പൊതുഗതാഗതം സാധാരണ നിലയിലായില്ല
പരിമിതമായ സർവീസുകളാണ് കെഎസ്ആർടിസി നിലവിൽ നടത്തുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നുള്ളത് പത്ത് സർവീസുകളാണ്.
തിരുവനന്തപുരം: തലസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിച്ചിട്ടും പൊതുഗതാഗതം സാധാരണ നിലയിലാകാത്തത് യാത്രാക്കാരെ വലയ്ക്കുന്നു. പ്രവർത്തനമാരംഭിച്ച ഓഫീസുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ജോലിക്കും മറ്റ് ആവശ്യങ്ങൾക്കുമായി എത്തുന്നവരാണ് പ്രതിസന്ധിയത്. യാത്രയ്ക്ക് കെഎസ്ആർടിസിയെ ആശ്രയിക്കുന്നവർ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയാണ്.
പരിമിതമായ സർവീസുകളാണ് കെഎസ്ആർടിസി നിലവിൽ നടത്തുന്നത്. തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നിന്നുള്ളത് പത്ത് സർവീസുകളാണ്. ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചത് കാരണം ഡിപ്പോകൾ അടഞ്ഞു കിടക്കുന്നതും സർവീസുകൾ കുറയാൻ കാരണമായി. കഴിഞ്ഞ ദിവസം അടച്ച കാട്ടാക്കട ഡിപ്പോയിൽ നിന്നും വ്യാഴാഴ്‌ച മുതലേ സർവീസ് ആരംഭിക്കുകയുള്ളൂ. നഗരത്തിൽ നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ യാത്രയ്ക്ക് കെഎസ്ആർടിസിയെ ആശ്രയിക്കുന്നവരാണ് ബുദ്ധിമുട്ടിലായത്. സമരത്തിലായതിനാൽ സ്വകാര്യ ബസുകളും നിരത്തിലിറങ്ങുന്നില്ല. കൊവിഡിൻ്റെ സാഹചര്യത്തിൽ സംസ്ഥാനത്താകെ 2000ത്തിൽ താഴെ സർവീസുകളാണ് കെഎസ്ആർടിസി നടത്തുന്നത്.
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT