Sub Lead

പ്രതിപക്ഷ സമരത്തില്‍മുങ്ങി സെക്രട്ടേറിയേറ്റ് പരിസരം; പോലിസ് ലാത്തിച്ചാര്‍ജ്

പ്രതിപക്ഷ സമരത്തില്‍മുങ്ങി സെക്രട്ടേറിയേറ്റ് പരിസരം; പോലിസ് ലാത്തിച്ചാര്‍ജ്
X
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിഷേധിച്ചും അന്വേഷണം സിബി ഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ടും വിവിധ പ്രതിപക്ഷ സംഘടനകള്‍ നടത്തിയ സമരത്തില്‍ സെക്രട്ടേറിയറ്റ് പരിസരം സംഘര്‍ഷഭരിതമായി. എംഎസ്എഫ്, മഹിളാ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കുന്നതിനിടെ പോലിസും പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളിയും ഉന്തും തള്ളുമായി. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാരിക്കേഡ് ഭേദിക്കാന്‍ ശ്രമിച്ചു. പോലിസും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലിസ് ലാത്തി വീശി. നിരവധി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും മാധ്യമപ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്.
Next Story

RELATED STORIES

Share it