Top

You Searched For "By election"

നിയമസഭ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു; ബംഗാളില്‍ ത്രിണമൂലിന് മുന്‍തൂക്കം, ഉത്തരാഖണ്ഡില്‍ ബിജെപി

28 Nov 2019 5:36 AM GMT
ബംഗാളില്‍ മൂന്ന് നിയമസഭാ സീറ്റിലേക്കും ഉത്തരാഖണ്ഡില്‍ ഒരു സീറ്റിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ശരിദൂരം 'ശശിദൂരം' ആയി; സുകുമാരന്‍ നായരെ ട്രോളി സോഷ്യല്‍ മീഡിയ

24 Oct 2019 7:06 AM GMT
സുകുമാരന്‍ നായരുടെ ശരിദൂരം വട്ടിയൂര്‍ക്കാവിലെ വി കെ പ്രശാന്തിന്റെ മികച്ച വിജയത്തോടെ 'ശശിദൂരം' ആയെന്നാണ് ട്രോള്‍. സുകുമാരന്‍ നായരുടെ യുഡിഎഫ് അനുകൂല നിലപാടാണ് എല്‍ഡിഎഫിന് മികച്ച വിജയം ഉറപ്പിച്ചതെന്നും വിമര്‍ശകര്‍ ആരോപിച്ചു.

കെ സുരേന്ദ്രന്‍ മൂന്നാംസ്ഥാനത്ത്; നാലിടത്തും പിന്നില്‍പ്പോയി ബിജെപി, മഞ്ചേശ്വരത്ത് മാത്രം രണ്ടാമത്

24 Oct 2019 4:16 AM GMT
വട്ടിയൂര്‍ക്കാവില്‍ എന്‍ഡിഎയുടെ എസ് സുരേഷ് കുമാര്‍ മൂന്നാം സ്ഥാനത്താണ്. 2229വോട്ടാണ് സുരേഷ് കുമാര്‍ നേടിയിരിക്കുന്നത്.

വട്ടിയൂര്‍ക്കാവില്‍ 2000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷം പ്രതീക്ഷിക്കുന്നു: വി കെ പ്രശാന്ത്

24 Oct 2019 4:11 AM GMT
യുഡിഎഫ് സിറ്റിങ് സീറ്റായ വട്ടിയൂര്‍കാവില്‍ മേയര്‍ എന്ന നിലയില്‍ വി കെ പ്രശാന്ത് നേടിയ ജനപ്രീതി വോട്ടായി മാറുമെന്നാണ് എല്‍ഡിഎഫിന്റെ പ്രതീക്ഷ.

എറണാകുളം പിടിക്കാന്‍ പോരാട്ടം കടുപ്പിച്ച് മുന്നണികള്‍

19 Oct 2019 5:16 AM GMT
യുഡിഎഫ് സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ടി ജെ വിനോദും എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ മനുറോയിയും തമ്മിലാണ് പ്രധാനമല്‍സരമെങ്കിലും ബിജെ പി സ്ഥാനാര്‍ഥി സി ജി രാജഗോപാലും ശക്തമായ പ്രചരണവുമായി മണ്ഡലത്തില്‍ സജീവമാണ്.നിലവില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റാണ് എറണാകുളം നിയോജകമണ്ഡലം. എംഎല്‍എയായിരുന്നു ഹൈബി ഈഡന്‍ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എറണാകുളം നിയോജകമണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. ക്രിസ്ത്യന്‍ സമുദായത്തിന് നിര്‍ണായക സ്വാധീനമുളള മണ്ഡലമായതിനാല്‍ എല്‍ഡിഎഫും യുഡിഎഫും ഇതേ സമുദായത്തില്‍ നിന്നുള്ളവരെയാണ് സ്ഥാനാര്‍ഥിയാക്കിയത്

മൂലമ്പിളളി, കോവില്‍ത്തോട്ടം പുനരധിവാസ പാക്കേജ്:മുന്നണികള്‍ ഉപതിരഞ്ഞെടുപ്പിനു മുമ്പ് നിലപാട് വ്യക്തമാക്കണമെന്ന് കെ എല്‍ സി എ

8 Oct 2019 11:33 AM GMT
വല്ലാര്‍പാടം പദ്ധതിക്കായി 316 കുടുംബങ്ങളെയാണ് കുടിയൊഴിപ്പിച്ചത്.2008 മാര്‍ച്ച് 19 ന് സംസ്ഥാന സര്‍ക്കാര്‍ പുറത്തിയക്കിയ പുനരിധിവാസ പാക്കേജ് ഇനിയും പൂര്‍ണ്ണമായി നടപ്പാക്കിയിട്ടില്ല.കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് കൊല്ലം ജില്ലയില്‍ കോവില്‍തോട്ടം വില്ലേജില്‍ 3 വര്‍ഷത്തിനുള്ളില്‍ ഉറപ്പുനല്‍കിയിരുന്ന പുനരവധിവാസം 8 വര്‍ഷമായിട്ടും നല്‍കിയിട്ടില്ല. 500 കുടുംബങ്ങള്‍ ഇപ്പോഴും ഭവനമില്ലാത്ത ്അവസ്ഥയിലാണ്.

എറണാകുളം ഉപതിരഞ്ഞെടുപ്പ്: സൂക്ഷമ പരിശോധന പൂര്‍ത്തിയായി;മല്‍സരത്തിന് 10 സ്ഥാനാര്‍ഥികള്‍

1 Oct 2019 12:04 PM GMT
അബ്ദുള്‍ ഖാദര്‍ വാഴക്കാല (സമാജ് വാദി ഫോര്‍വേഡ് ബ്ലോക്ക്),സി ജി രാജഗോപാല്‍ (ബിജെപി ), ബോസ്‌കോ കളമശ്ശേരി (യുണൈറ്റഡ് കോണ്‍ഗ്രസ് ),ജെയ്‌സണ്‍ തോമസ് (സ്വത.)മനു റോയ് (എല്‍ ഡി എഫ് സ്വത.),ടി ജെ വിനോദ് (യു ഡി എഫ്),അശോക് (സ്വത.),കെ.എം.മനു (സ്വത.),എ.പി.വിനോദ് (സ്വത.),പി ആര്‍ റെനീഷ് എന്നിവരുടെ നാമനിര്‍ദേശ പത്രികളുടെ പരിശോധനയാണ് പൂര്‍ത്തിയായത്

ഉപതിരഞ്ഞെടുപ്പുകൾക്കുളള നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും

1 Oct 2019 2:45 AM GMT
തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പുകൾക്കുളള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. വട്ടിയൂര്‍ക്കാവ്, കോന്നി, ...

ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

28 Sep 2019 12:16 PM GMT
തിരുവനന്തപുരം: അഞ്ച് നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാലു മണ്ഡലങ്ങളിലേക്കുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. വട്ടിയൂര്‍കാവില്‍ മുന്‍ എംഎല്‍...

ഉപതിരഞ്ഞെടുപ്പ് ഫലം; ബിജെപിക്ക് ഒരു സീറ്റ് നഷ്ടപ്പെട്ടു, വോട്ട് വിഹിതം കുത്തനെ ഇടിഞ്ഞു

28 Sep 2019 7:29 AM GMT
ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായ വന്‍മുന്നേറ്റത്തിനു ശേഷം ബിജെപിയുടെ വോട്ട് വിഹിതത്തില്‍ കാര്യമായ കുറവുണ്ടായതായാണ് ഫലം തെളിയിക്കുന്നത്. ത്രിപുരയിലെ ബാദര്‍ഘട്ടും ഉത്തര്‍പ്രദേശിലെ ഹാമിര്‍പൂരും ബിജെപി ജയിച്ചപ്പോള്‍ ചത്തീസ്ഗഡിലെ ദന്തേവാഡ മണ്ഡലം ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്തു.

സ്ഥാനാര്‍ഥി നിര്‍ണയം: എന്‍ഡിഎയിലും പ്രതിസന്ധി; അരൂരില്‍ മല്‍സരിക്കാനില്ലെന്ന് ബിഡിജെഎസ്, തുഷാര്‍ ഇന്ന് ഡല്‍ഹിക്ക്

26 Sep 2019 2:57 AM GMT
പാര്‍ട്ടിക്ക് അനുവദിച്ച അരൂരില്‍ മല്‍സരിക്കേണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന കൗണ്‍സില്‍ യോഗമാണ് തീരുമാനിച്ചത്. പാര്‍ട്ടിക്ക് അര്‍ഹമായ പരിഗണന കിട്ടാത്തതിനാലാണ് തീരുമാനമെന്ന് ബിഡിജെഎസ് സംസ്ഥാന പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് അമിത് ഷായെ കാണാന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ യോഗം ചുമതലപ്പെടുത്തി.

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ തര്‍ക്കം; വട്ടിയൂര്‍ക്കാവില്‍ പീതാംബരക്കുറുപ്പിന്റെ സാധ്യത മങ്ങുന്നു

26 Sep 2019 2:00 AM GMT
വട്ടിയൂര്‍ക്കാവില്‍ എന്‍ പീതാംബരക്കുറിപ്പിനെ സ്ഥാനാര്‍ഥിയാക്കുന്നതിനെതിരേയാണ് പ്രതിഷേധം ഉയര്‍ന്നത്. ജില്ലയിലെ കെപിസിസി ഭാരവാഹികളും ബ്ലോക്ക് സെക്രട്ടറിമാരുമാണ് കുറുപ്പിനെ പരസ്യമായി തള്ളിപ്പറഞ്ഞിരിക്കുന്നത്. പീതാംബരക്കുറിപ്പിനെ സ്ഥാനാര്‍ഥിയാക്കരുതെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനുമുന്നില്‍ മണ്ഡലം കമ്മിറ്റികള്‍ പരസ്യമായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

മഞ്ചേശ്വരത്ത് സി എച്ച് കുഞ്ഞമ്പുവും എറണാകുളത്ത് മനു റോയിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായേക്കും

25 Sep 2019 1:03 PM GMT
സിപിഎം സംസ്ഥാന സമിതിയുടെ ആവശ്യപ്രകാരം അതത് ജില്ലാഘടകങ്ങളാണ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ നിര്‍ദേശിച്ചത്. എന്നാല്‍, ഔദ്യോഗിക പ്രഖ്യാപനം പിന്നീടായിരിക്കുമുണ്ടാവുക. മഞ്ചേശ്വരം നിയോജകമണ്ഡലത്തില്‍ സി എച്ച് കുഞ്ഞമ്പുവായിരിക്കും സിപിഎം സ്ഥാനാര്‍ഥിയായി മല്‍സരിക്കുക.

ഉപതിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടികയായി

25 Sep 2019 11:56 AM GMT
കെപിസിസി തിരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച് ധാരണയായത്. എറണാകുളം, അരൂര്‍ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികള്‍ ആരെന്നതില്‍ ഏകദേശധാരണയായെങ്കിലും കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. എറണാകുളത്ത് ടി ജെ വിനോദും അരൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ.എസ് രാജേഷും സ്ഥാനാര്‍ഥികളാവുമെന്ന് ഉറപ്പായി.

തദ്ദേശ സ്വയംഭരണ ഉപതിരഞ്ഞെടുപ്പില്‍ 72 ശതമാനം പോളിംഗ്

3 Sep 2019 4:06 PM GMT
ജില്ലാ പഞ്ചായത്തിലെ മണമ്പൂര്‍ വാര്‍ഡിലും നാല് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളിലെ 19 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലും കളമശ്ശേരി, ഷൊര്‍ണ്ണൂര്‍, പാലക്കാട് മുനിസിപ്പാലിറ്റികളിലെ ഓരോ വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

പി സി തോമസിന് സീറ്റില്ല; പാലായില്‍ ബിജെപി സ്ഥാനാര്‍ഥി മല്‍സരിക്കും

30 Aug 2019 1:11 PM GMT
രണ്ടു ദിവസത്തിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.എന്‍ഡിഎയിലെ ഘടക കക്ഷിയായ പി സി തോമസിന്റെ കേരള കോണ്‍ഗ്രസ് പാലായില്‍ മല്‍സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്നു.സീറ്റ് ലഭിച്ചാല്‍ താന്‍ മല്‍സരിക്കാന്‍ തയാറാണെന്നും ഇക്കാര്യം മുന്നണിയോഗത്തില്‍ പറയുമെന്നും പി സി തോമസ് നേരത്തെ പറഞ്ഞിരുന്നു.ഇന്ന് ചേര്‍ന്ന് യോഗത്തില്‍ പി സി തോമസ് ഇക്കാര്യം വ്യക്തമാക്കിയതായാണ് അറിയുന്നത്. എന്നാല്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ ബിജെപി തന്നെ പാലായില്‍ മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു

എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ പാര്‍ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്ന് പ്രഫ കെ വി തോമസ്

27 Aug 2019 4:04 AM GMT
എറണാകുളത്ത് കോണ്‍ഗ്രസില്‍ നിന്നും ആരു മല്‍സരിച്ചാലും വിജയിക്കും. ഉപതിരഞ്ഞെടുപ്പില്‍ തന്നോട് മല്‍സരിക്കണമെന്ന് സുഹൃത്തുക്കള്‍ അടക്കം ആവശ്യപ്പെടുന്നുണ്ട്.പാര്‍ടി ആവശ്യപ്പെട്ടാല്‍ താന്‍ മല്‍സരിക്കും. അതില്‍ ചെറുതോ വലുതോ എന്നതല്ല കാര്യം.പാര്‍ടി എന്തു തീരുമാനിച്ചാലും എന്ത് ഉത്തരവാദിത്വം ഏല്‍പ്പിച്ചാലും അത് താന്‍ ഏറ്റെടുക്കും

നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ ഉടന്‍: മീണ

6 July 2019 8:38 AM GMT
സ്പീക്കറുടെ അറിയിപ്പ് കിട്ടിയെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

ഉപതിരഞ്ഞെടുപ്പുകളിലും ശബരിമല തന്നെ പ്രധാന പ്രചരണായുധം: കെ സുധാകരന്‍

27 May 2019 7:50 AM GMT
ബിജെപി ശബരിമല വിഷയം ഉന്നയിച്ചില്ലെങ്കിലും യുഡിഎഫ് ഉന്നയിക്കും. പിണറായി വിജയന്‍ നിലപാട് തിരുത്താത്തിടത്തോളംകാലം യുഡിഎഫ് കേരളത്തില്‍ വിജയം തുടരുമെന്നും സുധാകരന്‍ പറഞ്ഞു.

ഉപതിരഞ്ഞെടുപ്പ്; മുപ്പതില്‍ പതിനാറും എല്‍ഡിഎഫിന് , യുഡിഎഫ് 12; ബിജെപിയ്ക്ക് പൂജ്യം

15 Feb 2019 9:45 AM GMT
മലപ്പുറം ജില്ലയില്‍ ഒരു ബ്ലോക്ക് പഞ്ചായത്തിലും ഒരു ഗ്രാമ പഞ്ചായത്തിലും യുഡിഎഫ് ഭരണം എല്‍ഡിഎഫ് പിടിചെടുക്കുമെന്നുറപ്പായി.രണ്ടിടത്തും ഉപതെരെഞ്ഞെടുപ്പിലൂടെ എല്‍ഡിഎഫിന് ഭൂരിപക്ഷമായി.

25 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഇന്ന്; ഒഞ്ചിയത്ത് ശ്രദ്ധേയമായ മല്‍സരം

14 Feb 2019 2:17 AM GMT
കോഴിക്കോട് ജില്ലയിലെ ഒഞ്ചിയം ഗ്രാമപഞ്ചായത്തിലാണ് ശ്രദ്ധേയമായ മല്‍സരം നടക്കുന്നത്. തെരഞ്ഞെടുപ്പ് ഫലമായിരിക്കും പഞ്ചായത്ത് ആര് ഭരിക്കണമെന്ന കാര്യം തീരുമാനിക്കുക.

ഉപതിരഞ്ഞെടുപ്പ്: രാജസ്ഥാനില്‍ കോണ്‍ഗ്രസ്, ഹരിയാനയില്‍ ബിജെപി മുന്നില്‍

31 Jan 2019 8:11 AM GMT
ജയ്പൂര്‍: രാജസ്ഥാനിലെ രാംഗഡില്‍ നടന്ന നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ് വിജയിച്ചു. സംസ്ഥാനത്ത് നിയസഭാ തിരഞ്ഞെടുപ്പില്‍ അലയടിച്ച ...

ഉപതിരഞ്ഞെടുപ്പ്: എട്ടു വാര്‍ഡുകളില്‍ എല്‍ഡിഎഫും നാലില്‍ യുഡിഎഫും

18 May 2017 8:47 AM GMT
ബുധനാഴ്ച ഉപതിരഞ്ഞെടുപ്പ് നടന്ന പന്ത്രണ്ട്  തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ എല്‍ഡിഎഫ് 8 ഉം യുഡിഎഫ് 4ഉം വാര്‍ഡുകളില്‍ വിജയിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ്...

അനന്ത്‌നാഗ് ഉപതിരഞ്ഞെടുപ്പ് വീണ്ടും നീട്ടി

4 Jun 2016 6:46 AM GMT
ശ്രീനഗര്‍: ജമ്മുകശ്മീരിലെ അനന്ത്‌നാഗ് നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വീണ്ടും നീട്ടി. ജൂണ്‍ 19നു നടത്താനായിരുന്നു ആദ്യം...
Share it