ഉപതിരഞ്ഞെടുപ്പ് ; വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം

കോഴിക്കോട്: ജില്ലയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാം. കോഴിക്കോട് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ നമ്പര്‍ 20 നന്മണ്ട ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതല്‍ 11 വരെ, 13 മുതല്‍ 17 വരെയുള്ള വാര്‍ഡുകള്‍, ചേളന്നൂര്‍ ഗ്രാമപഞ്ചായത്തിലെ 4, 5 വാര്‍ഡുകള്‍, കാക്കൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന്, രണ്ട്, 11,12,14,15 വാര്‍ഡുകള്‍, തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ ഒന്ന് മുതല്‍ 17 വരെ വാര്‍ഡുകള്‍, ജി 54കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 07 കൂമ്പാറ, ജി 39 ഉണ്ണികുളം ഗ്രാമപഞ്ചായത്ത് 15 വള്ളിയോത്ത് എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ്.
സെപ്തംബര്‍ ആറിന് കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കും. 2021 ജനുവരി ഒന്നാം തിയതിയോ അതിനു മുമ്പോ 18 വയസ്സ് തികഞ്ഞവര്‍ക്ക് വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് www.lsgelection.kerala.gov.in എന്ന വെബ് സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം. അപേക്ഷകളും ആക്ഷേപങ്ങളും സെപ്തംബര്‍ 20 വരെ ഓണ്‍ലൈനായി സ്വീകരിക്കും. സെപ്തംബര്‍ 29 ന് ഇലക്ടറല്‍ രജിസ്‌റ്റേഷന്‍ ഓഫീസര്‍മാര്‍ തുടര്‍ നടപടി സ്വീകരിച്ച് പുതുക്കല്‍ പ്രക്രിയ പൂര്‍ത്തിയാക്കും. അന്തിമ വോട്ടര്‍പട്ടിക സെപ്തംബര്‍ 30 ന് പ്രസിദ്ധീകരിക്കും.
RELATED STORIES
സിപിഎം നേതാവിന്റെ 'തട്ടമഴിപ്പിക്കല്' പ്രസംഗത്തിനെതിരേ വ്യാപക...
2 Oct 2023 6:26 PM GMTമഹാരാഷ്ട്രയിലെ ആശുപത്രിയില് കൂട്ടമരണം; 24 മണിക്കൂറിനിടെ...
2 Oct 2023 5:44 PM GMTവെള്ളപ്പൊക്കം; കോട്ടയം താലൂക്കില് നാളെ സ്കൂളുകള്ക്ക് അവധി
2 Oct 2023 5:32 PM GMTകര്ണാടകയിലെ ശിമോഗയില് നബിദിന റാലിക്കു നേരെ ആക്രമണം; സംഘര്ഷം,...
2 Oct 2023 2:09 PM GMTഏഷ്യന് ഗെയിംസില് വനിതകളുടെ ലോങ് ജമ്പില് ആന്സി സോജന് വെള്ളി
2 Oct 2023 1:59 PM GMTആഗോള റാങ്കിങില് അഫ്ഗാന് കറന്സി ഒന്നാമത്
2 Oct 2023 11:27 AM GMT