ഒമ്പത് ജില്ലകളിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉപതിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ പതിനഞ്ച് തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വോട്ടെടുപ്പ് തുടങ്ങി. വോട്ടെടുപ്പ് രാവിലെ ഏഴ് മണിക്ക് ആരംഭിച്ച് വൈകീട്ട് ആറിന് അവസാനിക്കും. വോട്ടെണ്ണല്‍ വ്യാഴാഴ്ച രാവിലെ 10 ന് തുടങ്ങും. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ട സജ്ജീകരണങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലെ 11 ഗ്രാമ പഞ്ചായത്ത് വാര്‍ഡുകളിലും മലപ്പുറം ജില്ലയിലെ ഒരു ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡിലും തിരുവനന്തപുരം, എറണാകുളം, വയനാട് ജില്ലകളിലെ മൂന്ന് മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, വാര്‍ഡ് എന്ന ക്രമത്തില്‍:
പത്തനംതിട്ട-കലഞ്ഞൂര്‍- പല്ലൂര്‍, ആലപ്പുഴ-മുട്ടാര്‍-നാലുതോട്, കോട്ടയം- എലിക്കുളം- ഇളങ്ങുളം, എറണാകുളം ജില്ലയിലെ വേങ്ങൂര്‍- ചൂരത്തോട്, വാരപ്പെട്ടി- കോഴിപ്പിള്ളി സൗത്ത്, മാറാടി- നോര്‍ത്ത് മാറാടി, മലപ്പുറം ജില്ലയിലെ ചെറുകാവ്- ചേവായൂര്‍, വണ്ടൂര്‍- മുടപ്പിലാശ്ശേരി, തലക്കാട്- പാറശ്ശേരി വെസ്റ്റ്, കോഴിക്കോട്- വളയം- കല്ലുനിര, കണ്ണൂര്‍- ആറളം- വീര്‍പ്പാട് എന്നീ ഗ്രാമപ്പഞ്ചായത്ത് നിയോജകമണ്ഡലങ്ങളിലും മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്ത് വഴിക്കടവ്, തിരുവനന്തപുരം- നെടുമങ്ങാട്- പതിനാറാംകല്ല്, എറണാകുളം- പിറവം- കരക്കോട്, വയനാട്- സുല്‍ത്താന്‍ ബത്തേരി- പഴേരി എന്നീ മുനിസിപ്പാലിറ്റി വാര്‍ഡുകളിലുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
RELATED STORIES
പുളിക്കല്‍ പഞ്ചായത്ത് ഓഫിസിലെ ആത്മഹത്യ: സമഗ്രാന്വേഷണം നടത്തണം-എസ് ഡി...
28 May 2023 2:38 AM GMTകൊല്ലപ്പെട്ട ഹോട്ടലുടമയുടെ എടിഎം ഉള്‍പ്പെടെയുള്ളവ കണ്ടെടുത്തു;...
27 May 2023 11:01 AM GMTഹോട്ടലുടമയുടെ കൊലപാതകം ഹണി ട്രാപ് ശ്രമത്തിനിടെയെന്ന് പോലിസ്;...
27 May 2023 8:24 AM GMTമണിപ്പൂര്‍ പാഠമായി കാണണം; രാജ്യം മുഴുവന്‍ അനുഭവിക്കേണ്ടി വരുമെന്ന്...
27 May 2023 7:38 AM GMTആലപ്പുഴ വണ്ടാനം മെഡിക്കല്‍ സര്‍വീസസ് കോര്പറേഷന് ഗോഡൗണില്‍ തീപിടിത്തം
27 May 2023 4:19 AM GMTപോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ സിഐയ്ക്ക്...
26 May 2023 2:18 PM GMT