Latest News

ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്: ആതവനാട് ഡിവിഷനില്‍ അഷ്‌റഫ് പുത്തനത്താണി എസ്ഡിപിഐ സ്ഥാനാര്‍ഥി

ജില്ലാ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പ്: ആതവനാട് ഡിവിഷനില്‍ അഷ്‌റഫ് പുത്തനത്താണി എസ്ഡിപിഐ സ്ഥാനാര്‍ഥി
X

മലപ്പുറം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്ത് ആതവനാട് ഡിവിഷനില്‍നിന്നും എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗമായ അഷ്‌റഫ് പുത്തനത്താണി ജനവിധി തേടുമെന്ന് ജില്ലാ പ്രസിഡന്റ് ഡോ.സി എച്ച് അശ്‌റഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാറി മാറിവരുന്ന മുന്നണികള്‍ ജില്ലയുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ കാര്യക്ഷമമായി ശ്രമിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് ഇന്നും വിദ്യാഭ്യാസ, ആരോഗ്യമേഖലയില്‍ ജില്ലയുടെ അവസ്ഥ പരിതാപകരമായി തുടരുന്നത്. എസ്എസ്എല്‍സിക്ക് ഫുള്‍ എ പ്ലസ് കിട്ടിയ കുട്ടികള്‍ക്ക് പോലും പ്ലസ്‌വണ്ണിന് ആഗ്രഹിച്ച സീറ്റ് നല്‍കാന്‍ ജില്ലയ്ക്ക് കഴിയുന്നില്ല.

ആരോഗ്യ, വിദ്യാഭ്യാസ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതില്‍ ജില്ലാ പഞ്ചായത്തിന് കാര്യമായ പങ്കുണ്ട്. പാര്‍ട്ടിയുടെ ഒരു പ്രതിനിധിയെങ്കിലും ജില്ലാ പഞ്ചായത്തിലുണ്ടെങ്കില്‍ ഇതിന് വേണ്ടി ശക്തമായ ശബ്ദമായി നില്‍ക്കാന്‍ കഴിയുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. അതുകൊണ്ട് ഈ ഉപതിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രതിനിധിയെ ഡിവിഷനിലെ വോട്ടര്‍മാര്‍ തിരഞ്ഞെടുക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ആതവനാട് മേഖലയില്‍ രാഷ്ട്രീയ, സാമൂഹിക രംഗത്ത് വളരെ സജീവ സാന്നിധ്യമാണ് അഷ്‌റഫ് പുത്തനത്താണി. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ആതവനാട് പഞ്ചായത്തില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥിയായി മല്‍സരിച്ചിരുന്നു.

Next Story

RELATED STORIES

Share it