Top

You Searched For " enquiry"

പോപുലര്‍ ഫിനാന്‍സ് തട്ടിപ്പ്: അന്വേഷണം സിബി ഐക്ക്;ഒരോ പരാതിയിലും എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി

16 Sep 2020 5:58 AM GMT
അഭിഭാഷകനടക്കം നിക്ഷേപകര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.കേസില്‍ സിബി ഐ ഉള്‍പ്പെടെയുള്ള ഏതന്വേഷണത്തിനും തയാറാണെന്ന് നേരത്തെ സര്‍ക്കാരും ഹൈക്കോടതിയെ അറിയിച്ചിരുന്നു.അന്വേഷണം സിബി ഐക്ക് കൈമാറാനുള്ള നടപടികള്‍ സര്‍ക്കാര്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നും കോടതി നിര്‍ദേശിച്ചു

സെക്രട്ടേറിയറ്റിലെ തീപ്പിടിത്തം: കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണം: യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ എംപി

26 Aug 2020 12:06 PM GMT
സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട തന്ത്ര പ്രധാന ഫയലുകള്‍ സൂക്ഷിക്കുന്ന ഇടത്താണ് തീ പടര്‍ന്നത്. ഇതിന് പിന്നില്‍ ഗൂഢാലോചന ഉണ്ട്. ചീഫ് സെക്രട്ടറി ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലമെന്നും മന്ത്രി ജയരാജന്‍ അട്ടിമറി ശ്രമം ആണെന്നും പറയുന്ന തീപിടുത്തം ദുരൂഹമാണ്

പെരിയ ഇരട്ടക്കൊലപാതകം: കേസിന്റെ അന്വേഷണം മുന്നോട്ടു പോകുന്നില്ലെന്ന് സിബി ഐ ഹൈക്കോടതിയില്‍

19 Aug 2020 10:15 AM GMT
കേസിലെ പ്രധാന പ്രതി പീതാംബരന്‍ അടക്കമുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് സിബി ഐ ഇക്കാര്യം കോടതിയെ അറിയിച്ചത്.2019 സെപ്തംബര്‍ 30 ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്പെരിയ ഇരട്ടക്കൊലപാതക കേസിന്റെ അന്വേഷണം സിബി ഐ ക്ക് കൈമാറിയിരുന്നു.തുടര്‍ന്ന് സിബി ഐ കേസ് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍ അന്വേഷണം സിബി ഐക്ക് വിട്ടതിനെതിരെ അപ്പീലൂമായി സര്‍ക്കാര്‍ ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചു

കള്ളപ്പണം വെളുപ്പിച്ചെന്നാരോപണം: ഇബ്രാഹിംകുഞ്ഞിനെതിരായ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

17 Aug 2020 6:10 AM GMT
എന്‍ഫോഴ്‌സ്‌മെന്റ്,വിജിന്‍സ് ഏജന്‍സികള്‍ നടത്തുന്ന അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഉത്തരവ്.കളമശേരി സ്വദേശി ഗിരീഷ് ബാബു നല്‍കിയ ഹരജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.രണ്ട് ഏന്‍സികള്‍ക്കും ലഭിച്ചിരിക്കുന്ന പരാതികളില്‍ അവര്‍ക്ക് അന്വേഷണം തുടരാം.സ്വത്തുവിവരങ്ങള്‍,കള്ളപ്പണം അടക്കമുള്ള പരാതികള്‍ എന്‍ഫോഴ്‌സമെന്റിന് അന്വേഷിക്കാം.പാലാരിവട്ടം പാലം നിര്‍മാണത്തില്‍ അഴിമതി നടത്തി ലഭിച്ച പണം ദിനപത്രത്തിന്റെ അക്കൗണ്ട് വഴി മാറി എന്നിവയടക്കമുള്ള പരാതികള്‍ വിജിലന്‍സിന് അന്വേഷിക്കാം

ആലുവ മണപ്പുറം മേല്‍പ്പാല നിര്‍മ്മാണം അഴിമതി ആരോപണം: വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് എതിര്‍പ്പില്ലെന്ന് പൊതുമരാമത്തുവകുപ്പ് ഹൈക്കോടതിയില്‍

30 Jun 2020 3:10 PM GMT
ഇബ്രാഹിം കുഞ്ഞ്, അന്‍വര്‍ സാദത്ത് എംഎല്‍എ അടക്കമുള്ളവരെ കേസില്‍ പ്രോസിക്യൂട്ട് ചെയ്യാന്‍ മുന്‍കൂര്‍ അനുമതി തേടിയെങ്കിലും അനുമതി വൈകുന്നുവെന്ന് പരാതിപ്പെട്ട് ഖാലിദ് മുണ്ടപ്പിള്ളി സമര്‍പ്പിച്ച ഹരജിയിലാണ് പൊതുമരാമത്ത് വകുപ്പിന്റെ വിശദീകരണം

ഗവ. മെഡിക്കല്‍ കോളജിലെ ലിഫ്റ്റില്‍ നേഴ്‌സിംഗ് അസിസ്റ്റന്റ് കുടുങ്ങിയ സംഭവം: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍

19 Jun 2020 11:59 AM GMT
മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് നാലാഴ്ചയ്ക്കകം വിഷയം പരിശോധിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദ്ദേശിച്ചു.കൊവിഡ് ചികില്‍സ കേന്ദ്രമാക്കിയതിന്റെ ഭാഗമായി 15 ലക്ഷം രൂപയുടെ അറ്റകുറ്റപണികള്‍ കെട്ടിട സമുച്ഛയത്തില്‍ നടത്തിയിട്ടും ലിഫ്റ്റ് കേടാവുന്നത് പതിവാണെന്ന ജീവനക്കാരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ നടപടിയിലേക്ക് പ്രവേശിച്ചത്

കേരള പോലിസിന്റെ വെടിയുണ്ടകള്‍ കാണാതായ സംഭവം: സിബിഐ അന്വേഷണമാവശ്യപ്പെട്ട് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

12 Jun 2020 2:47 PM GMT
നിലവിലുള്ള പോലിസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാല്‍ വെടിയുണ്ട കാണാതായ സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു

പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്: അന്വേഷണ കമ്മീഷന്‍ തെളിവെടുപ്പ് തുടങ്ങി; മുഖ്യപ്രതി വിഷ്ണു പ്രസാദിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടും

10 Jun 2020 4:37 PM GMT
ലാന്‍ഡ് റവന്യൂ കമ്മീഷണറേറ്റിലെ ജോയിന്റ് കമ്മീഷണര്‍ എ കൗശികിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ന് കലക്ടറേറ്റിലെത്തിയത്.അന്വേഷണ റിപോര്‍ട്ട് പത്ത് ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. ആഭ്യന്തര അന്വേഷണ റിപോര്‍ട് അന്വേഷണ സംഘത്തിന് കൈമാറി.തട്ടിയെടുത്ത പണം പ്രതിയില്‍ നിന്ന് തന്നെ തിരിച്ച് പിടിക്കാന്‍ നടപടി വേണമെന്ന് റിപോര്‍ടില്‍ കലക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.

പ്രളയ ഫണ്ട് തട്ടിപ്പ്; അന്വേഷണം കൂടുതല്‍ സിപിഎം നേതാക്കളിലേക്ക്

4 March 2020 5:55 AM GMT
പ്രളയഫണ്ട് തട്ടിപ്പില്‍ തൃക്കാക്കരയിലെ മറ്റൊരു സിപിഎം നേതാവിനു കൂടി പങ്കുള്ളതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ഇയാളുടെ ഭാര്യയുടെ അക്കൗണ്ടിലേക്ക് 2.5 ലക്ഷം രൂപ അനധികൃതമായി മാറ്റിയെന്ന വിവരമാണ് പുറത്തു വരുന്നത്. ഈ തുക തിരിച്ചു പിടിക്കാന്‍ ജില്ലാ കലക്ടര്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയതായും അറിയുന്നു.പ്രളയ ഫണ്ട് തട്ടിപ്പില്‍ ഒന്നാം പ്രതിയായ എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ വിഷ്ണു പ്രസാദിനെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ക്കൊപ്പം രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടില്‍ മഹേഷ്, മൂന്നാം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗള്‍ രാജഗിരി വാലി മറയക്കുളത്ത് വീട്ടില്‍ എം എം അന്‍വര്‍ എന്നിവര്‍ക്കും പങ്കുള്ളതായി ക്രൈംബ്രാഞ്ച് കണ്ടെത്തി കോടതിയില്‍ റിപോര്‍ട് നല്‍കിയിരുന്നു.

പോലിസിന്റെ തോക്കുകളും വെടിയുണ്ടകളും കാണാതായ സംഭവം: സി ബി ഐ അന്വേഷണം വേണമെന്ന ഹരജി തള്ളി

19 Feb 2020 12:54 PM GMT
കേസില്‍ പോലിസ് തന്നെ അന്വേഷണം നടത്തുന്നത് കാര്യക്ഷമവും നീതിയുക്തവുമാകില്ലെന്ന് ചൂണ്ടിക്കാണിച്ച് പൊതു പ്രവര്‍ത്തകനായ ജോര്‍ജ് വട്ടുകുളമാണ് ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കേസെടുക്കാനാവില്ലെന്നും ഹരജി അപക്വമാണെന്നും കോടതി വിലയിരുത്തി.മറ്റു രേഖകളോ തെളിവുകളോ ഒന്നും തന്നെ ഹരജിക്കാരന്‍ ഹാജരാക്കിയില്ല.വെടിക്കോപ്പുകള്‍ കാണാതായ സംഭവത്തില്‍ സര്‍ക്കാരിന്റെ അന്വേഷണം നടക്കുന്നില്ലേയെന്നും കോടതി ആരാഞ്ഞു

പോലിസിന്റെ തോക്കുകളും വെടി ഉണ്ടകളും കാണാതായ സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് പി ടി തോമസ് എംഎല്‍എ

13 Feb 2020 11:02 AM GMT
വിഷയത്തില്‍ താന്‍ നിയമസഭയില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അതില്‍ നിന്നും ഒഴിഞ്ഞുമാറുന്ന സമീപനമാണ് സ്വീകരിച്ചത്.ഇക്കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞിരുന്നോയെന്ന് വ്യക്തമാക്കണം. അറിഞ്ഞിരുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണം.അറിഞ്ഞിട്ടില്ലെങ്കില്‍ അടിയന്തരമായി ഡിജിപിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പി ടി തോമസ് എംഎല്‍എ ആവശ്യപ്പെട്ടു

ഡിജിപി ജേക്കബ് തോമസിനെതിരെ വീണ്ടും ക്രൈംബ്രാഞ്ച് അന്വേഷണം

3 Jan 2020 2:21 PM GMT
സര്‍ക്കാരിന് സര്‍വ്വീസ് റൂള്‍പ്രകാരം സ്വത്ത് വിവരങ്ങളുടെ സത്യവാങ്ങ്മൂലം നല്‍കിയപ്പോള്‍ ബിനാമി സ്വത്തുക്കളുടെ വിവരങ്ങള്‍ ജേക്കബ് തോമസ് മറച്ചുവെച്ചുവെന്നാണ് പരാതി.

ശ്രീചിത്രയിൽ ക്രമക്കേടെന്ന് സെൻകുമാറിന്റെ പരാതി; കേന്ദ്രസർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു

3 Jan 2020 6:47 AM GMT
ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സിലെ ക്രമക്കേടുകള്‍ ചൂണ്ടികാട്ടി മുന്‍ ഡിജിപി സെന്‍കുമാര്‍ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇടപെടല്‍.

പാലാരിവട്ടത്ത് യുവാവിന്റെ അപകട മരണം: മജിസ്റ്റീരിയല്‍ അന്വേഷണത്തിന് കലക്ടറുടെ ഉത്തരവ്

12 Dec 2019 3:49 PM GMT
അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് കെ ചന്ദ്രശേഖരന്‍ നായര്‍ക്കാണ് അന്വേഷണത്തിന്റെ ചുമതല. പൊതുമരാമത്ത് വകുപ്പ് റോഡു വിഭാഗം, ജല അതോറിറ്റി എന്നിവരോടും കലക്ടര്‍ റിപോര്‍ട്ട് തേടി

യുവ നടന്മാര്‍ക്കിടയിലെ മയക്കുമരുന്നുപയോഗം: സിനിമാ നിര്‍മാതാക്കളോട് വിവരം കൈമാറാന്‍ ആവശ്യപ്പെട്ടെന്ന് കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍

29 Nov 2019 3:00 AM GMT
സിനിമാ നിര്‍മാതാക്കളുടെ വെളിപ്പെടുത്തല്‍ ഗൗരവത്തോടെ കാണുന്നു.അസോസിയേഷന്‍ ഭാരവാഹികള്‍ കൈമാറുന്ന വിവരങ്ങള്‍ പരിശോധിച്ച് ലഹരിമാഫിയയുടെ വിതരണ ശൃംഖലയിലേയ്ക്ക് അന്വേഷണം വ്യാപിപ്പിക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷ്ണര്‍ വിജയ് സാഖറെ

പാമ്പുകടിയേറ്റ് വിദ്യാർഥിനിയുടെ മരണം: അഡീ. ഡയറക്ടർ വിജിലൻസ് അന്വേഷണം നടത്തും

22 Nov 2019 6:48 AM GMT
ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് ഇന്നലെ നിർദേശം നൽകിയിരുന്നു.

വാളയാറിലെ പെണ്‍കുട്ടികളുടെ ദുരൂഹമരണം: അന്വേഷണം സി ബി ഐ ഏറ്റെടുക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബഹനാന്‍

5 Nov 2019 2:33 PM GMT
അന്വേഷണത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാളയാറിലെ പെണ്‍കുട്ടികള്‍ പീഡനത്തിനിരയായി ഇരയായി കൊല്ലപ്പെട്ടതാണെന്ന കാര്യത്തില്‍ സംശയമില്ല. പോസ്റ്റ്മോര്‍ട്ടം നടത്തിയ ഡോക്ട്ടറോട് സംസാരിച്ചതില്‍ നിന്നു അത് വ്യക്തമായതാണ്. പ്രോസിക്യൂഷന്റെ പരാജയം കൊണ്ടാണ് പ്രതികള്‍ രക്ഷപെട്ടത്. സാക്ഷികളെ സ്വാധീനിക്കാന്‍ സിപിഎം.നേതാക്കള്‍ ശ്രമിക്കുകയാണ്. വാളയാര്‍ കേസിലെ പ്രതികള്‍ സിപിഎം നേതാക്കളുടെ മക്കള്‍ക്കൊപ്പമാണ് സഞ്ചരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന ഇത്തരം ചിത്രങ്ങള്‍ പരിശോധിച്ച് നടപടിയെടുക്കാന്‍ സിപിഎം. തയ്യാറാവുമോയെന്നും അദ്ദേഹം ചോദിച്ചു

വിമാന വാഹിനി കപ്പലില്‍ മോഷണം : അന്വേഷണം ഊര്‍ജിതമാക്കി രഹസ്യാന്വേഷണ ഏജന്‍സികള്‍

20 Sep 2019 2:42 AM GMT
കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സി സംഘം ഇന്നലെ കപ്പല്‍ശാലയിലെത്തി വിവരം ശേഖരിച്ചു.കപ്പല്‍ശാലയുടെ ഉടമസ്ഥതയിലുള്ള ഹാര്‍ഡ് ഡിസ്‌കുകളാണ് മോഷണം പോയിരിക്കുന്നതെന്നാണ് പറയുന്നത്. ആറു ഡിസ്‌കുകള്‍ മോഷണം പോയതായാണ് വിവരം.അതീവ സുരക്ഷയില്‍ നിര്‍മിക്കുന്ന വിമാനവാഹിനി കപ്പലില്‍ മോഷണം നടന്നത് പോലിസിനെയും രഹസ്യാന്വേഷണ ഏജന്‍സികളെയും ഞെട്ടിച്ചിരിക്കുകയാണ്

പി.എസ്.സി പരീക്ഷ ക്രമക്കേട്: കഴിഞ്ഞ മൂന്ന് വർഷത്തെ വിവരങ്ങൾ ക്രൈംബ്രാഞ്ച് പരിശോധിക്കും

2 Sep 2019 10:27 AM GMT
മറ്റു പരീക്ഷകളിൽ സമാന തട്ടിപ്പ് നടന്നോയെന്ന് പരിശോധിക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പി.എസ്.സി സെക്രട്ടറിക്ക്‌ കത്തയച്ചു. കേസിൽ സമഗ്ര അന്വേഷണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടി.

നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തിയ സംഭവം: സി ബി ഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

13 July 2019 11:48 AM GMT
നെടുങ്കണ്ടത്ത് രാജ്കുമാറിന്റെ മരണത്തില്‍ പോലിസിന്റെ അതിക്രമമാണ് നടന്നതെങ്കില്‍ നെട്ടൂരിലെ അര്‍ജുന്റെ മരണത്തില്‍ പോലിസിന്റെ അനാസ്ഥയാണ് ഉണ്ടായത്. ജൂലൈ രണ്ടിനാണ് അര്‍ജുനെ കാണാതായത്് അന്നു തന്നെ മാതാപിതാക്കള്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും പോലിസ് അനങ്ങിയില്ല.ഒടുവില്‍ കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹരജി നല്‍കിയതിനു ശേഷമാണ് പോലിസ് അന്വേഷിക്കാന്‍ തയാറായതുതന്നെ. രണ്ടാം തിയതി മുതല്‍ എട്ടാം തിയതി വരെ പോലിസ് എന്തു ചെയ്യുകയായിരുന്നുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു

എറണാകുളം സെന്‍ട്രല്‍ സി ഐയുടെ തിരോധാനം:അന്വേഷണത്തിന് പ്രത്യേക സംഘം

14 Jun 2019 1:34 AM GMT
ഡി സി പി ജി പൂങ്കുഴലിക്കാണ് അന്വേഷണത്തിന്റെ ചുമതല.കഴിഞ്ഞ ദിവസം പുലര്‍ച്ചെ മുതലാണ് നവാസിനെ കാണതായതെന്ന് ഭാര്യ പോലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കുന്നു.കാണാതാകുന്നതിന് മുമ്പ് മേലുദ്യോഗസ്ഥനും നവാസും തമ്മില്‍ വയര്‍ലെസ് സെറ്റിലൂടെ വാക്കുതര്‍ക്കമുണ്ടായതായി പറയപ്പെടുന്നു

തണ്ണീര്‍ത്തടം നികത്തി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: റവന്യ ഉദ്യോഗസ്ഥരില്‍ നിന്നും വിജിലന്‍സ് മൊഴിയെടുക്കും

27 May 2019 4:13 AM GMT
ഇന്നും നാളെയുമായിട്ടാണ് മൊഴിയെടുക്കുക.കേസില്‍ റിമാന്‍ഡിലായ റവന്യു കമ്മീഷണറേറ്റിലെ ജീവനക്കാരന്‍ അരുണില്‍ നിന്നും വിവരം ശേഖരിക്കും. കേസ് വിജിലന്‍സ് ഏറ്റെടുത്തതിന്റെ രേഖകള്‍ കോടതിക്ക് കൈമാറിയ ശേഷമാകും അരുണിനെ ചോദ്യം ചെയ്യുക.വ്യാജ രേഖ നിര്‍മിക്കാന്‍ റവന്യു വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥര്‍ സഹായം ചെയ്തിരുന്നുവോയെന്നും വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്

സാധന ശക്തികേന്ദ്രത്തില്‍ തൃപ്പൂണിത്തുറ നഗരസഭ പരിശോധന നടത്തി;കേന്ദ്രം പ്രവര്‍ത്തിക്കുന്നത് നഗരസഭയുടെ അനുമതിയില്ലാതെ

18 May 2019 5:39 AM GMT
കേന്ദ്രത്തിനെതിരെ ഡിവൈഎഫ് ഐയുടെ നേതൃത്വത്തില്‍ നഗരസഭയക്ക് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നായിരുന്നു പരിശോധന നടത്തിയതെന്ന് നഗര സഭാ അധ്യക്ഷ ചന്ദ്രിക ദേവി തേജസ് ന്യസിനോട് പറഞ്ഞു.എന്തു നടപടിയാണ് എടുക്കേണ്ടതെന്നസ് സംബന്ധിച്ച് തീരുമാനമെടുത്തിട്ടില്ല.നിയമ വിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ അതിനെതിരെ കര്‍ശന നടപടിയുണ്ടാകും.പരിശോധന നടപടികള്‍ വിലയിരുത്തിയതിനു ശേഷമായിരിക്കും നടപടി സ്വീകരിക്കുകയെന്നും ചന്ദ്രിക ദേവി പറഞ്ഞു

പാലാരിവട്ടം മേല്‍പാലം നിര്‍മാണത്തിലെ ക്രമക്കേട്: ഉദ്യോഗസ്ഥരുടെ മൊഴി രേഖപെടുത്തല്‍ തുടങ്ങി

14 May 2019 3:07 PM GMT
.കേരള റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനിലെ (ആര്‍ബിഡിസികെ) അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഡിജിഎം, ജനറല്‍ മാനേജരുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍, സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്നിവരുടെ മൊഴിയാണ് ആദ്യ ഘട്ടം രേഖപ്പെടുത്തിയത്. അടുത്ത ദിവസം കിറ്റ്കോ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. പാലം നിര്‍മാണച്ചുമതലയുള്ള കരാറുകാരന്റെ മൊഴിയും ഉടന്‍ രേഖപ്പെടുത്തും. വെള്ളിയാഴ്ചയ്ക്കുള്ളില്‍ ഹാജരാകാനാണ് കരാറുകാരനോട് ആവശ്യപ്പെട്ടിരിക്കുന്നത്

ആറു കോടിയുടെ സ്വര്‍ണകവര്‍ച്ച: പ്രതികളെ കണ്ടെത്താനാവാതെ പോലിസ്; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു

14 May 2019 2:41 AM GMT
ആലുവ എ എസ് പി എം ജെ സോജന്‍ ഡിവൈഎസ് പി കെ എ.വിദ്യാധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രത്യേക സംഘം രൂപീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച അര്‍ധരാത്രിയോയൊണ് എടയാര്‍ വ്യവസായ മേഖല യില്‍ പ്രവര്‍ത്തിക്കുന്ന സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കാറില്‍ കൊണ്ടുവന്ന 20 കിലോ സ്വര്‍ണം ബൈക്കിലെത്തിയ രണ്ടുപേര്‍ വാഹനം തടഞ്ഞു നിര്‍ത്തി ആക്രമിച്ച് തട്ടിയെടുത്തത്.സംഭവ സമയം കാറിലുണ്ടായിരുന്ന നാലു ജീവനക്കാരെ പോലിസ് ഒരു ദിവസം മുഴുവന്‍ ചോദ്യം ചെയ്‌തെങ്കിലും കവര്‍ച്ച നടത്തിയവരെ കുറിച്ച് സൂചനകള്‍ ഒന്നും ലഭിച്ചില്ല

തണ്ണിര്‍തടം കരഭൂമിയാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: വിജിലന്‍സ് രണ്ടു ദിവസത്തിനകം റിപോര്‍ട് സമര്‍പ്പിക്കും

13 May 2019 8:12 AM GMT
വിജിലന്‍സ് എറണാകുളം യൂനിറ്റാണ് ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയത്.കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്ന ശുപാര്‍ശയോടെയായിരിക്കും റിപോര്‍ട് നല്‍കുകയെന്നാണ് വിവരം.വ്യാജ രേഖ ചമച്ച സംഭവം അതീവ ഗൗരവമുള്ളതായിട്ടാണ് വിജിലന്‍സ് വിലയിരുത്തുന്നത്

തണ്ണീര്‍തടം നികത്തി പുരയിടമാക്കാന്‍ വ്യാജ രേഖ ചമച്ച കേസ്: അന്വേഷണം ഊര്‍ജിതമാക്കി വിജിലസ് ; കേസ് രജിസ്റ്റര്‍ ചെയ്യും

11 May 2019 5:18 AM GMT
ഇടനിലക്കാരന്‍ അബു കസ്റ്റഡിയിലായതിനെ തുടര്‍ന്ന് ഇയാളില്‍ നിന്നും ലഭിച്ച മൊഴി പ്രകരാം റവന്യു ഉദ്യോഗസ്ഥന്‍ അരുണിനെ പോലിസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിജിലന്‍സ് സംഘം ചോദ്യം ചെയ്തു. വ്യാജ രേഖ ചമയ്ക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് വ്യക്തമായതോടെയാണ് അഴിമതി നിരോധന നിരോധന നിയമപ്രകാരം വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുക

തണ്ണീര്‍തട ഭൂമി പുരയിടമാക്കാന്‍ വ്യാജ രേഖ നിര്‍മിച്ചെന്ന കേസ്; ലാന്‍ഡ് റവന്യു കമ്മീഷണറേറ്റ് അന്വേഷണം ആരംഭിച്ചു

7 May 2019 2:00 PM GMT
കമ്മീഷണറേറ്റിലെ പ്രത്യേക അന്വേഷണ സംഘം ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ ഓഫിസിലെ രേഖകള്‍ പരിശോധിച്ചു. ഇവിടെ നിന്നും സ്ഥലം ഉടമ നല്‍കിയ അപേക്ഷയില്‍ നമ്പറിട്ട് നല്‍കുക മാത്രമാണ് ചെയ്തതെന്ന്് കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം

പോലിസിലെ പോസ്റ്റല്‍ വോട്ട് ക്രമക്കേട് ഇന്റലിജന്‍സ് മേധാവി അന്വേഷിക്കും

30 April 2019 7:34 AM GMT
പോസ്റ്റല്‍ വോട്ട് ശേഖരിക്കുന്നത് നിയമലംഘനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. പോസ്റ്റല്‍ വോട്ടുകളില്‍ ഇടപെടരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്നും ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയുണ്ടാവുമെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

ലൈംഗിക പീഢന പരാതി അന്വേഷണം പൂര്‍ത്തിയായ ശേഷമേ ചീഫ് ജസ്റ്റിസിനെതിരായ ഗൂഡാലോചന അന്വേഷിക്കൂ

27 April 2019 1:58 AM GMT
സുപ്രിം കോടതിയില്‍ എപ്പോഴാണ് റിപോര്‍ട്ട് സമര്‍പ്പിക്കേണ്ടത് എന്നത് സംബന്ധിച്ച് സമയക്രമം ഒന്നും നിശ്ചയിച്ചിട്ടില്ല. യുവതി ഉന്നയിച്ചിരിക്കുന്ന പരാതിയില്‍ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയായ ശേഷമേ ഇത് ആരംഭിക്കൂ-പട്‌നായിക് പറഞ്ഞു.

ചികില്‍സാ പിഴവിനെത്തുടര്‍ന്ന് പെണ്‍കുട്ടിയുടെ മരണം: വിദഗ്ധസംഘം അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

5 April 2019 12:59 PM GMT
മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് കമ്മീഷന്‍ നിര്‍ദേശം നല്‍കിയത്. അന്വേഷണവും റിപോര്‍ട്ടും നിഷ്പക്ഷവും സത്യസന്ധമാവാന്‍ അനേ്വഷണസംഘം പ്രതേ്യകം ശ്രദ്ധിക്കണം. ബന്ധപ്പെട്ട ആശുപത്രികളിലെ രേഖകള്‍ പരിശോധിച്ചും പരാതിക്കാരനെയും ബന്ധപ്പെട്ട ഡോക്ടര്‍മാരെയും നഴ്‌സുമാരെയും സാക്ഷികളെയും വിസ്തരിച്ചും വേണം അനേ്വഷണം നടത്തേണ്ടത്.

പെരിയ കൊലപാതകം: അന്വേഷണ കാര്യത്തില്‍ നിലപാട് അറിയിക്കാന്‍ സി ബി ഐക്ക് ഹൈക്കോടതി നിര്‍ദേശം

2 April 2019 2:47 PM GMT
കേസിന്റെ അന്വേഷണം സി ബി ഐക്ക് കൈമാറണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത് ലാലിന്റെയും മാതാപിതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസ് രാജാ വിജയരാഘവന്‍ വിശദീകരണം രേഖാമൂലം സമര്‍പ്പിക്കാന്‍ സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു

കാസര്‍കോട് ഇരട്ടക്കൊലപാതകം: അക്രമിസംഘമെത്തിയത് സൈലോ കാറില്‍; ഉടമയും വാഹനവും പോലിസ് കസ്റ്റഡിയില്‍

19 Feb 2019 12:50 PM GMT
കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള മഹീന്ദ്ര സൈലോ വാഹനത്തിലാണ് അക്രമിസംഘം കൊലപാതകത്തിനെത്തിയതെന്നാണ് പോലിസിന് ലഭിച്ച വിവരം. കെഎല്‍ 14 ജെ- 5683 നമ്പരിലുള്ള വാഹനം പോലിസ് കസ്റ്റഡിയിലെടുത്തു. കാസര്‍കോട് പാക്കത്തിന് സമീപത്തുനിന്ന് സംശയാസ്പദമായ നിലയിലാണ് വാഹനം കണ്ടെത്തിയത്.

പ്രവര്‍ത്തനം മാനദണ്ഡം പാലിക്കാതെ; സ്വകാര്യ ഓട്ടിസം സെന്ററിനെതിരേ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്

31 Jan 2019 2:52 PM GMT
കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കാണ് അനേ്വഷണത്തിന് സാമൂഹികനീതി ജില്ലാ ഓഫിസറെ ചുമതലപ്പെടുത്തിയത്. ഓട്ടിസം ബാധിച്ച കുട്ടികളെ പരിപാലിക്കുന്നതിനായി ദമ്പതികള്‍ നടത്തുന്ന സ്‌കൂള്‍ മാനദണ്ഡങ്ങള്‍ പാലിച്ചല്ല പ്രവര്‍ത്തിക്കുന്നതെന്ന പരാതിയിലാണ് ഉത്തരവ്. ഓട്ടിസമുള്ള കുട്ടികളെ പരിശീലിപ്പിക്കാന്‍ വേണ്ട യോഗ്യത നടത്തിപ്പുകാര്‍ക്കില്ലെന്ന് പരാതിയില്‍ പറയുന്നു.

തിരുവല്ലയിലെ കീടനാശിനി പ്രയോഗം: കര്‍ഷകന്റെ മരണത്തില്‍ അവ്യക്തതയെന്ന് പോലിസ്

22 Jan 2019 4:56 AM GMT
കീടനാശിനി ശ്വസിച്ചതിനെത്തുടര്‍ന്ന് കര്‍ഷകരായ മത്തായി ഈശോ, സുനില്‍കുമാര്‍ എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. എന്നാല്‍, മരിച്ച പെരിങ്ങര സ്വദേശി മത്തായി ഈശോയുടെ ആമാശയത്തില്‍ വിഷാംശം കണ്ടെത്തിയതാണ് സംശയത്തിന് കാരണമായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി.

മുനമ്പം മനുഷ്യക്കടത്ത്: അന്വേഷണത്തിന് പ്രത്യേകസംഘം

14 Jan 2019 5:10 PM GMT
16 അംഗ സംഘത്തിനാണ് അന്വേഷണ ചുമതല. അഡീഷനല്‍ എസ്പി പി സോജനും ഒരു ഡിവൈഎസ്പിയും മൂന്ന് എസ്‌ഐമാരുമാണ് സംഘത്തിലുള്ളത്. ഇതില്‍ ഒരുസംഘം നാളെ ഡല്‍ഹിക്ക് തിരിക്കും.
Share it