Sub Lead

ലോകത്ത് കൊവിഡ് രോഗികള്‍ 57 ലക്ഷം കടന്നു; മൂന്നര ലക്ഷത്തിലധികം മരണം

അമേരിക്കയില്‍ മാത്രം ഇതുവരെ 1,745,803 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1535 പേര്‍ക്കാണ് കൊവിഡ് ബാധമൂലം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ സംഖ്യ 102107 ആയി.

ലോകത്ത് കൊവിഡ് രോഗികള്‍ 57 ലക്ഷം കടന്നു; മൂന്നര ലക്ഷത്തിലധികം മരണം
X

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 57 ലക്ഷം കടന്നു. 5,790,103 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,57,342 പേര്‍ മരിക്കുകയും 2,497,618 പേര്‍ രോഗമുക്തി നേടി. അമേരിക്കയില്‍ മാത്രം ഇതുവരെ 1,745,803 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 1535 പേര്‍ക്കാണ് കൊവിഡ് ബാധമൂലം ജീവന്‍ നഷ്ടമായത്. ഇതോടെ ആകെ മരണ സംഖ്യ 102107 ആയി.

അമേരിക്കയ്ക്ക് പുറമെ ബ്രസീലില്‍ ആയിരത്തിലേറെ പേര്‍ കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. ബ്രസീലില്‍ മരണസംഖ്യ 25,000 പിന്നിട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 1,086 പേര്‍ മരിച്ചതിനെ തുടര്‍ന്നാണിത്. ഒറ്റ ദിവസത്തില്‍ 20,599 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ബ്രസീലില്‍ രോഗികളുടെ എണ്ണം 4,11,821 ആയി. ഗള്‍ഫ് രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ രണ്ട് ലക്ഷത്തിലേറെയായി.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ മറികടന്ന് ഒമ്പതാം സ്ഥാനത്ത് എത്തി. 1,58,333 പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ചത്. 4,534 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. മഹാരാഷ്ട്രയില്‍ മാത്രം 54750 രോഗികളാണ് ഉള്ളത്. മരണം ആയിരം കടന്ന ഏക സംസ്ഥാനവുമാണ് മഹാരാഷ്ട്ര. 1792 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചത്.

വിവിധ രാജ്യങ്ങളിലെ കൊവിഡ് ബാധിതരുടെ എണ്ണം റഷ്യ-3,70,680, സ്‌പെയിന്‍-2,83,849, ബ്രിട്ടന്‍-2,67,240, ഇറ്റലി-2,31,139, ഫ്രാന്‍സ്-1,82,913, ജര്‍മനി-1,81,895, തുര്‍ക്കി-1,59,797, ഇന്ത്യ-1,58,086, ഇറാന്‍-1,41,591, പെറു-1,35,905, കാനഡ-87,519, ചൈന-82,995, ചിലി-82,289.



Next Story

RELATED STORIES

Share it