Sub Lead

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുമെന്ന വാഗ്ദാനം ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ല:അസദുദ്ദീന്‍ ഉവൈസി

ഓരോ വര്‍ഷവും ഒരു കോടി സ്‌കോളര്‍ഷിപ് നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയുടെ വാഗ്ദാനം എന്ത് കൊണ്ട് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഉവൈസി ചോദിച്ചു.

മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുമെന്ന വാഗ്ദാനം ബജറ്റില്‍  ഉള്‍പ്പെടുത്തിയില്ല:അസദുദ്ദീന്‍ ഉവൈസി
X

ഹൈദരാബാദ്: കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റിനെ എതിര്‍ത്ത് എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എംപി. ഒരു കോടി മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുമെന്ന വാഗ്ദാനം കേന്ദ്ര സര്‍ക്കാര്‍ പാലിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഓരോ വര്‍ഷവും ഒരു കോടി സ്‌കോളര്‍ഷിപ് നല്‍കുമെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ് വിയുടെ വാഗ്ദാനം എന്ത് കൊണ്ട് കേന്ദ്ര ബജറ്റില്‍ ഉള്‍പ്പെടുത്തിയില്ലെന്നും ഉവൈസി ചോദിച്ചു.

രാജ്യുത്തുള്ള ഹിന്ദുക്കളേയും മുസ്‌ലിംങ്ങളേയും തമ്മിലടിപ്പിക്കുകയാണ് ബിജെപി ചെയ്യുന്നയെന്നും അദ്ദേഹം പറഞ്ഞു. അതാണ് അവരുടെ അജണ്ടയെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആക്രമിക്കപ്പെടുമെന്ന ഭയത്തിലാണ് മുസ്‌ലിംങ്ങള്‍. മെയ് 23 മുതല്‍ എട്ട് പേരാണ് രാജ്യത്ത്ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. തെലങ്കാനയില്‍ സര്‍ക്കാരുണ്ടാക്കുമെന്നാണ് ബി.ജെ.പി പറയുന്നത്.എന്നാല്‍ അത് ബിജെപിയുടെ വെറും വ്യാമോഹം മാത്രാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു ഉറച്ച ഹൈന്ദവ വിശ്വാസിയാണന്നും അദ്ദേഹത്തെ തെരഞ്ഞെടുപ്പിലൂടെ തോല്‍പ്പിക്കാന്‍ മോദിക്കാവില്ലെന്നും ഉവൈസി പറഞ്ഞു.

കാരണം മോദി രണ്ട് ക്ഷേത്രത്തില്‍ കയറുമ്പോള്‍ കെസിആര്‍ ആറ് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരിക്കും.ഹിന്ദുത്വത്തെ ഉപയോഗിച്ച് കെസിആറിനെ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്താനാവില്ലന്ന് ബിജെപിക്ക് അറിയാമെന്നും ഉവൈസി പറഞ്ഞു. താന്‍ ഹിന്ദുമതത്തിനെതിരല്ലയെന്നും എന്നാല്‍ ഹിന്ദുത്വത്തിനെതിരാണെന്നും അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it