നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു
ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് 28 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കോടതി പരിഗണിക്കും. മെയ് 30ന് വെസ്റ്റ്മിനിസ്റ്റര്‍ കോടതി മുമ്പാകെ നീരവ് മോദി ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്നു കോടികള്‍ വായ്പയെടുത്ത് തിരിച്ചടക്കാതെ നാടുവിട്ട ശേഷം ലണ്ടനില്‍ അറസ്റ്റിലായ വജ്രവ്യാപാരി നീരവ് മോദിക്ക് വീണ്ടും ലണ്ടന്‍ കോടതി ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കേസ് 28 ദിവസങ്ങള്‍ക്കു ശേഷം വീണ്ടും കോടതി പരിഗണിക്കും. മെയ് 30ന് വെസ്റ്റ്മിനിസ്റ്റര്‍ കോടതി മുമ്പാകെ നീരവ് മോദി ഹാജരാകണമെന്നും നിര്‍ദേശമുണ്ട്.സാക്ഷികള്‍ക്ക് വധ ഭീഷണിയുണ്ടെന്ന വാദവും തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നുള്ള വാദവും കോടതി അംഗീകരിച്ചു.
മാര്‍ച്ച് 19നാണ് നീരവ് ലണ്ടനില്‍ അറസ്റ്റിലായത്. നീരവ് മോദിക്കെതിരേ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയക്കല്‍ ഹരജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെതുടര്‍ന്നായിരുന്നു അറസ്റ്റ്.
നേരത്തേ പുറത്തുവന്ന വാര്‍ത്തകളെ സാധൂകരിക്കുന്ന തരത്തിലായിരുന്നു മോദിയുടെ അറസ്റ്റ്. മോദി ഒളിവില്‍ കഴിയുന്നതായി മാധ്യമ റിപോര്‍ട്ടുകളില്‍ പറഞ്ഞിരുന്ന ലണ്ടനിലെ വെസ്റ്റ് എന്‍ഡിലെ വസതിയില്‍നിന്നായിരുന്നു അറസ്റ്റ്.
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്‍ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്‍ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര്‍ ജെനയും; ജാവലിനില്‍ സ്വര്‍ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്‍...
4 Oct 2023 3:00 PM GMTഡല്‍ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജി കസ്റ്റഡിയില്‍; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT